India

ബിഷപ് സെബാസ്റ്റ്യന്‍ കല്ലുപുര പാറ്റ്ന രൂപതയുടെ ആര്‍ച്ച് ബിഷപ്പ്

ബിഷപ് സെബാസ്റ്റ്യന്‍ കല്ലുപുര പാറ്റ്ന രൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍

ബാംഗ്ലൂര്‍: ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ കല്ലുപുരയെ (67) പാറ്റ്ന അതിരൂപയുടെ ആര്‍ച്ച് ബിഷപ്പായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. നിലവിലെ ആര്‍ച്ച് ബിഷപ് ഡോ.വില്യം ഡിസൂസ എസ്.ജെ. വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.

ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുര 1952 ജൂലൈ 14-ന് കേരളത്തിലെ പാലാ രൂപതയിലെ തീക്കോയില്‍ ജനിച്ചു. 1971-ൽ പാലയിയിലെ മൈനര്‍ സെമിനാരിയില്‍ വൈദീകാര്‍ഥിയായി ചേര്‍ന്നു. 1984 മെയ് 14 -ന് വൈദീകനായി അഭിഷിക്തനായി. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ബിഷപ്പ് 1984 മുതല്‍ 1999 വരെ വിവിധ ഇടവകകളില്‍ ഇടവക വികാരിയായി സേവനം അനുഷ്ടിച്ചു.

തുടർന്ന്, 2000-2002 അസിസ്റ്റന്‍റ് ട്രഷറര്‍, 2008-2009 അതിരൂപതാ സോഷ്യല്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍, 2009-ല്‍ ബീഹാര്‍ സോഷ്യല്‍ ഫോറം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

2009 ഏപ്രില്‍ 7-ന് ബക്സറിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ഫ്രാന്‍സിസ് പാപ്പ 2018 ജൂണ്‍ 29-ന് പട്നയിലെ പിന്‍തുടര്‍ച്ചാവകാശമുളള ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. നിലവില്‍ സി.സി.ബി.ഐ. കമ്മീഷന്‍ ഫോര്‍ ഫാമിലി ആന്‍ഡ് കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker