World

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സഹോദരൻ മോൺ.ജോർജ്ജ് റാറ്റ്‌സിംഗര്‍ ദിവംഗതനായി

ബുധനാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്, 96 വയസായിരിന്നു...

സ്വന്തം ലേഖകൻ

റേഗന്‍സ്ബുര്‍ഗ്: വാർദ്ധക്യ സഹജമായ കാരണങ്ങളാൽ കുറേനാളായി ചികിത്സയിലായിരിന്ന പാപ്പാ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ-സഹോദരന്‍ മോണ്‍.ജോര്‍ജ്ജ് റാറ്റ്‌സിംഗര്‍ ദിവംഗതനായി. ഇന്ന്, ബുധനാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്, 96 വയസായിരിന്നു. രോഗബാധിതനായ സഹോദരനെ കാണുവാൻ ബെനഡിക്ട് പതിനാറാമൻ പാപ്പാ കഴിഞ്ഞദിവസം ജർമനിയിലെ റേഗന്‍സ്ബുര്‍ഗ്ഗിൽ സന്ദർശനം നടത്തിയിരുന്നു. സഹോദരനോടോപ്പം 2 ദിവസങ്ങൾ ചെലവഴിച്ച പാപ്പ, അദ്ദേഹത്തോടൊപ്പം ദിവ്യബലിയര്‍പ്പണവും നടത്തിയിരുന്നു.

ബനഡിക്ട് പതിനാറാമനേക്കാൾ മൂന്ന് വയസിന് മൂത്തതായിരുന്നു ജോര്‍ജ്ജ് റാറ്റ്‌സിംഗറെങ്കിലും 1951 ജൂൺ 29-ന് ഇരുവരും ഒരുമിച്ചായിരിന്നു പൗരോഹിത്യം സ്വീകരിച്ചത്. 2011-ല്‍ പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികം റോമില്‍ ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചത്. ‘തന്റെ ജീവിതത്തിലുടനീളം ജോര്‍ജ്ജ് സുഹൃത്തുമാത്രമല്ല, വിശ്വസ്തനായ മാർഗദർശി’കൂടിയായിരുന്നുവെന്നാണ് ബെനഡിക്ട് പാപ്പ സഹോദരനെക്കുറിച്ച് പറഞ്ഞിരുന്നത്.

1924 ജനുവരിയിൽ ജനിച്ച ജോർജ്ജ് റാറ്റ്‌സിംഗർ 1935-ലാണ് മൈനർ സെമിനാരിയിൽ ചേരുന്നത്‌. ദേവാലയ സംഗീതത്തിലും, പിയാനോ വായനയിലുമായിരുന്നു കൂടുതൽ താൽപ്പര്യം. പൗരോഹിത്യസ്വീകരണ ശേഷം, 1964 മുതൽ 1994 വരെ റേഗന്‍സ്ബുര്‍ഗ് കത്തീഡ്രൽ ദേവാലയത്തിലെ ഗായകസംഘ ഡയറക്ടർ ആയിരുന്നു അദ്ദേഹം. കൂടാതെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ദേവാല സംഗീത പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം സദർശനം നടത്തിയിട്ടുണ്ട്.

1967-ലാണ് വൈദികനായിരുന്ന ജോർജ്ജിനെ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തുന്നത്. 2008-ൽ ഇറ്റലിയിലെ ലാസിയോ പ്രവിശ്യ മോൺ.ജോർജിന് റാറ്റ്സിംഗറിന് ഇറ്റാലിയൻ പൗരത്വം നൽകി ആദരിച്ചു.

2006 നുശേഷം പോപ്പ് എമരിത്തസ് ബെനഡിക്ട് പതിനാറാമൻ നടത്തിയ ജർമനി സന്ദർശനവും തിരിച്ചു വരവും

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker