Kerala

ബോണക്കാടില്‍ കുരിശോ തീര്‍ഥാടന കേന്ദ്രമോ ഇല്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍

BREAKING NEWS: വനംവകുപ്പ് നല്‍കിയിരിക്കുന്ന 135 പേജുളള സത്യവാങ്മൂലത്തിലാണ് വിശ്വാസികളെയും വിശ്വാസത്തെ അപകീരത്തിപെടുത്തികൊണ്ടുളള ഈ പ്രസ്താവന.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ 1957-ല്‍ സ്ഥാപിക്കപെട്ട ബോണക്കാട് കറിച്ചട്ടിമലയിലെ കുരിശും തീര്‍ഥാടകേന്ദ്രവും കെട്ടിച്ചമച്ചതെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

വര്‍ഗ്ഗീയ വാദികള്‍ വിശ്വാസികള്‍ കുരിശുമലയിലേക്ക് കടക്കുന്നത് തടയണമെന്നാശ്യപെട്ട്  2019-ല്‍ നല്‍കിയ സ്റ്റേ ഓര്‍ഡറിനെ തുടര്‍ന്ന് വീണ്ടും വിശുദ്ധ വാരത്തില്‍ തിര്‍ഥാടനത്തിനായി സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപെട്ട് നെയ്യാറ്റിന്‍കര രൂപത നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

വനംവകുപ്പ് നല്‍കിയിരിക്കുന്ന 135 പേജുളള സത്യവാങ്മൂലത്തിലാണ് വിശ്വാസികളെയും വിശ്വാസത്തെ അപകീരത്തിപെടുത്തികൊണ്ടുളള ഈ പ്രസ്താവന. 57 വര്‍ഷത്തെ വിശ്വാസ പാരമ്പര്യത്തെ ചോദ്യചെയ്യ്ത് വര്‍ഗ്ഗീയവാദിക്ക് കുടപിടിക്കുന്ന സത്യവാങ്മൂലം മനപ്പൂര്‍വ്വം വിശ്വാസത്തെ അവഹേളിക്കുന്നതെന്ന് നെയ്യാറ്റിന്‍കര രൂപത ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ ആരോപിച്ചു.

വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ബോണക്കാട് കുരിശുമല പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചിറ്റമ്മ നയമാണ് കാണിക്കുന്നത്. ആറു പതിറ്റാണ്ടിലേറെക്കാലമായി തീര്‍ത്ഥാടനം നടത്തിവരുന്ന ഒരു പുണ്യസ്ഥലത്തു നിന്നും വിശ്വാസികളെ പുറത്താക്കിയതില്‍ ഏതൊരു വിധ നീതീകരണവുമില്ലന്നം കെഎല്‍സിറ ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് ബഹു.കേരള ഹൈക്കോടതി യില്‍ നടന്നുവരുന്ന കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സാമാന്യ നീതിക്ക് നിരക്കാത്തതാണ് കൂടാതെ ബോണക്കാട് കുരിശുമല തീര്‍ത്ഥടനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സമാധാനപരമായി സമരം ചെയ്ത വിശ്വാസികള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തി വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ എടുത്തിട്ടുളള കളളക്കേസുകള്‍ പിന്‍വലിക്കുമെന്നുളള സര്‍ക്കാര്‍ ഉറപ്പുകള്‍ പൂര്‍ണ്ണമായി പാലിക്കപ്പെട്ടിട്ടില്ല.

സംസ്ഥാനത്ത് നടന്ന സമാന വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് എതിരാണിത്. ഈ പ്രശ്നങ്ങളില്‍ ബഹു.മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും വിശ്വാസികള്‍ക്കെതിരെയെടുത്തിട്ടുളള എല്ലാ കളളക്കേസുകളും പിന്‍വലിച്ചും ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം പുന:രാംഭിക്കാന്‍ സത്വര നടപടികള്‍ ഉണ്ടാകണമെന്നും കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപെട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker