Parish

ബോണക്കാട് കുരിശുമലയുടെ മാതൃ ഇടവക തിരുനാൾ ആഘോഷിച്ചു

ബോണക്കാട് കുരിശുമലയുടെ മാതൃ ഇടവക തിരുനാൾ ആഘോഷിച്ചു

ഫ്രാൻസി അലോഷ്യസ്

വിതുര: ബോണക്കാട് കുരിശുമലയുടെ മാതൃ ഇടവകയായ വിതുര ദൈവപരിപാലന ദൈവാലയത്തിലെ ഇടവക തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. 2019 ജനുവരി 9 ബുധൻ മുതൽ 14 തിങ്കൾ വരെ തിരുനാൾ ഒരുക്ക നൊവേനയും, ആരാധനയും ഒരുക്ക ദിവ്യബലിയുമുണ്ടായിരുന്നു. ഇടവക വികാരി റവ.ഫാ.സെബാസ്റ്റ്യൻ കണിച്ചുകുന്നത്തും, സഹവികാരി ഫാ.അനൂപ് കളത്തിത്തറയും നേതൃത്വം നൽകി. തുടർന്ന്, 15ാം തീയതി ബുധനാഴ്ച ഇടവക വികാരി കൊടിയേറ്റി തിരുനാളിനു തുടക്കം കുറിച്ചു. അന്നേ ദിവസം തിരുസഭാ ദിനമായി ആഘോഷിച്ചു. ആഘോഷമായ തിരുനാൾ ആരംഭ ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത്, നെടുമങ്ങാട് റീജിയൺ ഡയറക്ടർ മോൺ.റൂഫസ് പയസ് ലീൻ ആയിരുന്നു.

തിരുനാൾ ദിനങ്ങളിൽ 7.00 മുതൽ 9.30 വരെ ഫാ.ജോൺ ബ്രിട്ട നയിച്ച കപ്പൂച്ചിയൻ മിഷൻ ധ്യാനം ഉണ്ടായിരുന്നു.

രണ്ടാം ദിനമായ ബുധൻ തൊഴിലാളി ദിനമായി ആഘോഷിച്ചു. ദിവ്യബലിയക്ക് നേതൃത്വം നൽകിയത് ചുള്ളിമാനൂർ ഫെറോന വികാരി വെരി.റവ.ഫാ. അൽഫോൺസ് ലിഗോരി.

മൂന്നാം ദിനമായ വ്യാഴം കുടുംബ ദിനമായി ആചരിച്ചു കൊണ്ട് തിരുനാൾ ആഘോഷിച്ചു. അന്നേ ദിനം തിരുനാൾ ദിവ്യബലിയക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് എറണാകുളം മഞ്ഞണക്കാട് ഇടവക വികാരി റവ.ഫാ.ജോയ്സൺ ചൂതപറമ്പിൽ ആയിരുന്നു.

നാലാം ദിനമായ വെള്ളി ഭക്തസംഘടന ദിനമായി ആചരിച്ചു. അന്നേ ദിനം നിരുനാൾ ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് റവ.ഫാ.നെൽസൺ തിരുനിലത്ത്, വചന പ്രഘോഷണം റവ.ഫാ.ജീസൺ തണ്ണിക്കോട് വർക്കല കർമ്മലമാത ഇടവക വികാരി. തുടർന്ന്, ഇടവക ജനങ്ങളും, വിശ്വാസികളും കത്തിച്ച മെഴുകുതിരികളുമായി കാരുണ്യനാഥന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ഭക്തി സാന്ദ്രമായ പ്രദിക്ഷണം നടത്തി.

അഞ്ചാം ദിനമായ ശനിയാഴ്ച യുവജന- മതബോധന ദിനമായി ആചരിച്ചു. അന്നേ ദിനം തിരുനാൾ ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോഡിനേറ്റർ മോൺ.വി.പി.ജോസ്, വചന പ്രഘോഷണം ഫാ. തോമസ് ഈനാശു. തുടർന്ന്, ഇടവക ദിനാഘോഷങ്ങളുടെ ഭാഗമായ ദൃശ്യ കലാവിരുന്ന് നടത്തുകയുണ്ടായി. രൂപത – ഫെറോനതല മത്സരങ്ങളിൽ വിജയികളായ ഇടവകയിലെ നിഡ്സ്, DCMS, ക്രെഡിറ്റ് യൂണിയൻ എന്നീ സംഘടനകൾക്ക് സമ്മാനദാനവും നടത്തി.

സമാപന ദിനമായ ഞായറാഴ്ച, എൺപത്തൊമ്പത് പ്രസ്തുദേന്തികൾ ഒരുമിച്ച് ചേർന്നാണ് തിരുനാളിന് നേതൃത്വം വഹിച്ചത്. സാഘോഷമായ ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് കമുകിൻകോട് സെന്റ് ആന്റെണീസ് ഇടവക വികാരി റവ.ഫാ.ജോയി മത്യാസ്, വചന പ്രഘോഷണം റവ.ഫാ.അനിൽ പേരപ്പള്ളി OSJ (സെന്റ് ജോസഫ് സെമിനാരി നൊവിഷ്യേറ്റ്, കുളത്തൂപ്പുഴ). തുടർന്ന്, മതബോധന വാർഷികവും പൊതു സമ്മേളനവും നടത്തുകയുണ്ടായി.

റവ.ഫാ.സെബാസ്റ്റ്യൻ കണിച്ചുകുന്നത്ത് OSJ. അദ്ധ്യക്ഷനായിരുന്ന
വാർഷിക സമ്മേളനം, ചുള്ളിമാനൂർ ഫെറോന മതബോധന എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഫാ.മാത്യു ഉദ്ഘാടനം ചെയ്തു. ബ്രിജിറ്റ്, മുഖ്യ പ്രഭാഷണവും, ശ്രീമതി. കൃഷ്ണ കുമാരി (പ്രസിഡന്റ് വിതുര ഗ്രാമപഞ്ചായത്ത്), ആശംസകളും അർപ്പിച്ചു. റവ.സിസ്റ്റർ. എലിസബത്ത് സേവ്യർ (സിസ്റ്റർ സുപ്പീരിയർ, വിസിറ്റേഷൻ കോൺവന്റ് വിതുര), ശ്രീമാൻ. ഫ്രാൻസി അലോഷ്യസ് (ഇടവക സെക്രട്ടറി), കുമാരി.ആൻലറ്റ് ജോയി (വിദ്യാർത്ഥി പ്രതിനിധി) തുടങ്ങിയവർ സന്നിഹിതരായിരുന്നു. മതബോധന HM ശ്രീമതി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനറായശ്രീമാൻ.തോമസ്

കൃതജ്ഞതയുമർപ്പിച്ചു. തുടർന്ന്, മതബോധന വിദ്യാർത്ഥികളും അദ്ധ്യാപകരും PTA അംഗങ്ങളും ചേർന്ന് അവതരിപ്പിച്ച വിവിധ തരം കലാവിരുന്നിന് ഇടവക സാക്ഷ്യം വഹിച്ചു.

 

തിരുനാൾ ദിനങ്ങളിലെ ക്രമീകരണങ്ങൾക്ക്
ക്രിസ്തുരാജ, സെന്റ് ആന്റണി, തിരുഹൃദയ, സെന്റ ജൂഡ്, സെന്റ് ജോസഫ്, മേരിമാത,
ലൂർദ്ദ് മാത, കെച്ചുത്രേസ്യ, വേളാങ്കണ്ണി മാത,
ഇടവകയിലെ എല്ലാ ഭക്തസംഘടനകളും അൽമായ സംഘടനകളും നേതൃത്വം നൽകി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker