Kerala

ഭൂമിയെ സംരക്ഷിക്കുവാൻ മനുഷ്യന്റെ മനോഭാവം മാറണം; കർദിനാൾ ക്‌ളീമിസ് ബാവ

കാലാവസ്ഥ നീതിക്കുവേണ്ടിയുള്ള കുട്ടികളുടെ ഉച്ചകോടി...

ഫാ.ബോവാസ് മാത്യു മേലൂട്ട്

അഞ്ചൽ:  മനുഷ്യൻ അവനിലെ മൃഗീയതയെ വളർത്തിയപ്പോഴാണ് ഭൂമി അതിന്റെ ഏറ്റവും
ശോചനീയമായ സാഹചര്യത്തിലേക്ക് പോയതെന്ന് കർദിനാൾ ബസേലിയോസ് ക്‌ളീമിസ് ബാവ. ഭൂമി സംരക്ഷിക്കപ്പെടുവാൻ മനുഷ്യന്റെ മനോഭാവമാണ് മാറേണ്ടതെന്നു ബാവ പറഞ്ഞു. റോമിലെ ജോൺ പോൾ രണ്ടാമൻ അന്താരാഷ്ട്ര മതസംവാദ കേന്ദ്രവും, യു.ആർ.ഐ ഇന്ത്യ-ശ്രീലങ്ക റീജിയനും സംയുക്തമായി അഞ്ചൽ സെയ്ന്റ് ജോൺസ് സ്‌കൂളിൽ നടത്തിയ കാലാവസ്ഥ നീതിക്കുവേണ്ടിയുള്ള കുട്ടികളുടെ ഉച്ചകോടി ഉൽഘാടനം ചെയ്യുകയായിരുന്നു ബാവ.

2016-ൽ കുട്ടികൾക്കുള്ള സമാധനത്തിനുള്ള അന്താരാഷ്ട്ര സമ്മാന ജേതാവും പ്രമുഖ പരിസ്ഥിതി പ്രവർത്തകയുമായ കെഹ് കഷൻ ബസു മുഖ്യ പ്രഭാഷണം നടത്തി. യുദ്ധത്തിന്റെയും പ്രകൃതി ക്ഷോഭത്തിന്റെയും ഇരകളാകുന്ന കുട്ടികളുടെ കഷ്ട പ്പാടുകളെ കുറിച്ച് ബസു ആശങ്ക രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനവും അനുബന്ധ സാഹചര്യങ്ങളും ഉണ്ടാക്കുന്ന വിഷമതകൾ കെഹ് കഷൻ ബസു സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തടിച്ചു കൂടിയ വിദ്യാർത്ഥികളുമായി പങ്കുവച്ചു.

ആക്‌ഷൻ എയ്ഡ്ന്റെ അന്തർ ദേശീയ ഡയറക്ടർ ജോൺ സാമുവേൽ വിഷയാവതരണം നടത്തി. സെയ്ന്റ് ജോൺസ് സ്‌കൂൾ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു, ഡോ.എബ്രഹാം കരിക്കം, പ്രിൻസിപ്പൽ സൂസൻ കോശി, കെ.എം. മാത്യു, വൈ.എം.സി.എ.ദേശീയ സമിതിയംഗം കെ.ഓ.രാജുകുട്ടി, വി.വൈ.വർഗീസ്, യു.ആർ.ഐ. യൂത്തു അംബാസിഡർ ഐസക് എസ്.തോമസ്, മായാപ്രഭ, ഷാഹിന പി.പി., വിദ്യാർത്ഥി പ്രതിനിധികളായ നാദിയ താഹ, ജോസഫ് കെവിൻ ജോർജ്, ആര്യമന് അരുൺ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന സെഷനിൽ പ്രൊഫ.ജോൺ കുരാക്കാർ മോഡറേറ്റർ ആയിരുന്നു. ജോൺ സാമുവേൽ, കെഹ് കഷൻ ബസു, യു.ആർ.ഐ. എക്സിക്യൂട്ടീവ് സെക്രട്ടറി കെ.ജി.മത്തായികുട്ടി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ലോകസമാധാനത്തിനായി പത്തു ലക്ഷം യുവജനങ്ങളുടെ കാമ്പയിൻ ഡോ.മോഹൻ ലാൽ, ഡോ.ദേവി രാജ് എന്നിവർ അവതരിപ്പിച്ചു.

കോൺഫറൻസ് നാളെ അവസാനിക്കും. കരിക്കം ഇന്റർനാഷണൽ സ്‌കൂളിൾ നടന്ന പരിപാടികൾക്ക് വിവിധ സെഷനുകളിലായി ഫാ.റോബി കണ്ണഞ്ചിറ, സനൂപ് സാജൻ കോശി, പി.കെ. രാമചന്ദ്രൻ, എം.ബാലഗോപാൽ, അഡ്വ.സാജൻ കോശി, ആയിഷ അഹമ്മദ്, സൂസമ്മ മാത്യു, ഗ്രീഷ്മ രാജു, ആർദ്ര പി.മനോജ്, രാജൻ കോസ്മിക് എന്നിവർ നേതൃത്വം നൽകി. സമാപന ദിവസം പ്രതിനിധികൾ കന്യാകുമാരി വിവേകാനന്ദ പാറ സന്ദർശിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker