Diocese

മതസൗഹാര്‍ദ്ദത്തിന്‌ നേരെയുളള വെല്ലുവിളി; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

മതസൗഹാര്‍ദ്ദത്തിന്‌ നേരെയുളള വെല്ലുവിളി; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

ബോണക്കാട്‌ ; കുരിശുമലയിലെ കുരിശ്‌ വീണ്ടും  തകര്‍ത്തത്‌ കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന്‌ ഏല്‍ക്കുന്ന വെല്ലുവിളിയാണെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. മന്ത്രി തല ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ സ്‌ഥാപിച്ച കുരിശാണ്‌ തകര്‍ക്കപ്പെട്ടത്‌. ബോണക്കാട്  വിശ്വാസ പാരമ്പര്യവും വിശ്വാസ ചൈതന്യവും തകര്‍ക്കാനുളള ചില ശക്‌തികളുടെ ശക്‌തമായ പ്രവര്‍ത്തനം നാളുകളായി ബോണക്കാട്‌ നടക്കുന്നതിന്റെ അവസാന ഉദാഹരണമാണ്‌ കുരിശു തകര്‍ക്കപ്പെട്ടതിന്‌ പിന്നിലെന്ന്‌ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ്‌ പറഞ്ഞു.

സഭ സമാധാനപരമായും സൗമ്യവുമായാണ്‌ ബോണക്കാട്‌ വിഷയത്തില്‍ ഇടപെട്ടിട്ടുളളത്‌ അത്‌ തുടരാന്‍ തന്നെയാണ്‌ താല്‍പ്പര്യവും എന്നാല്‍ സഭയുടെ വിശ്വാസ ചൈതന്യത്തിനേല്‍ക്കുന്ന മുറിവുകള്‍ ഇനിയും കണ്ടില്ലെന്ന്‌ നടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker