Kerala

മത്സ്യമേഖലയിൽ കരുതലും ജാഗ്രതയും അനിവാര്യമെന്ന ആവശ്യവുമായി കൊല്ലം ബിഷപ്പിന്റെ ഇടയലേഖനം

വികസനത്തിന്റെയും പേര് പറഞ്ഞുകൊണ്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയുന്ന നയങ്ങൾ എതിർക്കപ്പെടണം...

ജോസ് മാർട്ടിൻ

കൊല്ലം: മത്സ്യമേഖലയിൽ കരുതലും ജാഗ്രതയും അനിവാര്യമെന്ന് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി. ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൊല്ലം രൂപതയിലെ ഇടവകകൾക്ക് നൽകിയ ഇടയലേഖനത്തിലാണ് ബിഷപ്പ് ശക്തമായ മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വിളിക്കപ്പെട്ടവർ ഇന്ന് അവഗണനയുടെ കടലിൽ ചവിട്ടിത്താഴ്ത്തപ്പെടുന്നുവെന്നും, ആ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും, നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നുവെന്നും ഇടയലേഖനം തുറന്ന് പറയുന്നു.

കടൽ മേഖലയിൽ മാത്രമല്ല കായൽ-ജലവിഭവ മേഖലകളിലും ഉൾനാടൻ മത്സ്യബന്ധന മേഖലകളിലും ദൂരവ്യാപകമായ വിപരീതഫലം ഉളവാക്കുന്ന നിയമങ്ങളാണ് ഈ കാലഘട്ടത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, ഖനനാനുമതി നൽകുന്ന കേന്ദ്രസർക്കാരിന്റെ നീക്കങ്ങളും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും ബിഷപ്പ് വിവരിക്കുന്നുണ്ട്.

അതുപോലെതന്നെ, തീരദേശ നിവാസികളെ തുച്ചമായ പണം നൽകി കൂട്ടത്തോടെ ഒഴിപ്പിക്കുന്നതും, തീരം ഇതര താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതുമൊക്കെ ഈ മേഖലയിൽ നിന്നും മത്സ്യത്തൊഴിലാളികളെ ആട്ടിപ്പായിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ടൂറിസത്തിന്റെയും, വികസനത്തിന്റെയും പേര് പറഞ്ഞുകൊണ്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയുന്ന നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാരുകൾ കൊണ്ടുവന്നാലും അത് എതിർക്കപ്പെടേണ്ടതാണെന്നും, അത് നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും
പിതാവ് തന്റെ ഇടയ ലേഖനത്തിലൂടെ വിശ്വാസ സമൂത്തെ ഉദ്ബോധിപ്പിക്കുന്നുണ്ട്.

ഇടയ ലേഖനത്തിന്റെ പൂർണ്ണരൂപം:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker