Kerala

മോൺ.ജെൻസൻ പുത്തൻവീട്ടിൽ കോഴിക്കോട് രൂപതയുടെ രണ്ടാമത്തെ വികാരി ജനറൽ

നിലവിലെ വികാരി ജനറൽ മോൺ.പനക്കലിനു പുറമെയാണ് റവ.ഡോ.ജെൻസൻ പുത്തൻവീട്ടിലിനെ നിയമിച്ചിരിക്കുന്നത്

സ്വന്തം ലേഖകൻ

കോഴിക്കോട്: റവ.ഡോ.ജെൻസൻ പുത്തൻവീട്ടിലിനെ കോഴിക്കോട് രൂപതയുടെ രണ്ടാമത്തെ വികാരി ജനറലായി ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ നിയമിച്ചു. ഇന്നലെ, നടന്ന തൈലപരികർമ്മ ദിവ്യബലിയുടെ അവസാനമായിരുന്നു പ്രഖ്യാപനം. നിലവിലെ വികാരി ജനറൽ മോൺ.പനക്കലിനു പുറമെയാണ് രണ്ടാമത്തെ വികാരി ജനറലായി മോൺ.ജെൻസൻ പുത്തൻവീട്ടിലിനെ നിയമിച്ചിരിക്കുന്നത്.

ആലുവ സെന്റ് ജൂഡ്, എട്ട് ഏക്കർ ഇടവകയിൽ ചാർലി-ദമ്പതികളുടെ മൂന്നാമത്തെ മകനായി 1978 ഏപ്രിൽ 25-ൽ ജനനം. ചുണങ്ങംവേലി സെന്റ് ജോസഫ്, കിഴക്കമ്പലം സെന്റ് ജോസഫ് എന്നീ വിദ്യാലയങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന്. കോഴിക്കോട് രൂപതയിലെ തലശ്ശേരി, ധർമ്മടം മൈനർ സെമിനാരിയിൽ വൈദികവിദ്യാർത്ഥിയായി. മംഗലാപുരം സെന്റ് ജോസഫ് ഇന്റർ ഡയസിഷൻ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും, ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. തുടർന്ന്, 2005-ൽ ഡീക്കൻ പട്ടവും 2006 ഏപ്രിൽ 19-ന് പൗരോഹിത്യ തിരുപ്പട്ടവും അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പറമ്പിൽ പിതാവിൽനിന്ന് സ്വീകരിച്ചു.

2006 മുതൽ 2008 വരെ അഭിവന്ദ്യ കളത്തിപ്പറമ്പിൽ പിതാവിന്റെ സെക്രട്ടറിയായും, വിവാഹ കോടതി നോട്ടറിയായും സേവനമനുഷ്ഠിച്ചു. തുടർന്ന്, റോമിലെ ഉർബാനിയാന പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. റോമിലെ പൊന്തിഫിക്കൽ സർവ്വകലാശാലയിലെ ഒന്നാം റാങ്കുകാരനായാണ് പഠനം പൂർത്തിയാക്കിയത്.

2013-ൽ മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയത്തിലെ വികാരിയായും, 2014 മുതൽ 2019 വരെ മംഗലാപുരം മേജർ സെമിനാരി തത്വശാസ്ത്ര വിഭാഗത്തിൽ മേധാവിയായും, പ്രൊഫസറായും സേവനമനുഷ്ഠിച്ചു. അതേസമയം, 2016 മുതൽ കോഴിക്കോട് രൂപതയുടെ വൈദികർക്കായുള്ള കമ്മീഷന്റെ ഡയറക്ടറായും സേവനം ചെയ്തുവരികയായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker