Vatican

“യുവാവായ ഫാ. ബെർഗോലിയോ” മുതൽ “പോപ്പ് ഫ്രാൻസിസ്” വരെ; നാളെ (ഡിസംബർ 13) പൗരോഹിത്യ സുവര്‍ണ്ണജൂബിലി

ക്രിസ്തുവിന്റെ സഭ നവീകരിക്കപ്പെടുകയും സുവിശേഷമൂല്യങ്ങളിലും ക്രിസ്ത്വാനുകരണത്തിലും അടിസ്ഥാനപരമായി നവോത്ഥരിക്കപ്പെടുകയും ചെയ്യണമെന്ന നിലപാട് പാപ്പായുടെ പ്രബോധനങ്ങളിലും നവീകരണ പദ്ധതികളിലും കാണാവുന്നതാണ്...

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ഡിസംബര്‍ 13-Ɔο തിയതി വെള്ളിയാഴ്ച പരിശുദ്ധ പിതാവ് തന്റെ പൗരോഹിത്യത്തിന്റെ 50-Ɔο വാര്‍ഷികം ആഘോഷിക്കുകയാണ്. 1969-ൽ പുരോഹിതനായി അഭിക്ഷിതനായ ഫാ.ബെർഗോലിയോമുതൽ സഭയുടെ തലവനായി അഭിക്ഷിതനായ പോപ്പ് ഫ്രാൻസിസിന്റെ ജീവിതത്തിലെ നാൾവഴികളിലൂടെ ചെറിയൊരു കടന്നുപോകൽ.

പൗരോഹിത്യത്തിന്റെ സംഭവ ബഹുലമായ നാളുകള്‍

1) 1969 ഡിസംബര്‍ 13-Ɔο തിയതിയാണ് ‘ഹോര്‍ഹെ മാരിയോ ബര്‍ഗോളിയോ’ അര്‍ജന്റീനയിലെ ബ്യൂനസ് ഐരസില്‍ പൗരോഹിത്യം സ്വീകരിച്ചത്. ഈശോ സഭയില്‍ ആദ്യകാല അജപാലന ശുശ്രൂഷയും, സന്ന്യാസ സമര്‍പ്പണ ജീവിതവും.

2) 1973-ല്‍ ഈശോ സഭയുടെ അര്‍ജന്റീനയിലെ പ്രൊവിഷ്യല്‍ സുപ്പീരിയറായി, 1979-വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.

3) 1992-ല്‍ ബ്യൂനസ് ഐരസ് അതിരൂപതയുടെ സഹായമെത്രാനായി.

4) 1998-ല്‍ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി.

5) 2001-ൽ ബ്യൂനസ് ഐരസ് അതിരൂപതാദ്ധ്യക്ഷനായി പ്രവര്‍ത്തിക്കവെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി.

അഭ്യന്തരവിപ്ലവ കാലത്ത് വ്യക്തമായ നിലപാടുകളോടെ ജീവിച്ച അജപാലകന്‍

അര്‍ജന്‍റീനയുടെ അഭ്യന്തരവിപ്ലവ കാലത്ത് അർജന്റീനയിലെ സഭയെ നേരായ വഴിയില്‍ നയിച്ച അജപാലകനാണ് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ. പൊതുജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനവും പ്രീതിയും ഉണ്ടായിരുന്നു. അതേസമയം, വിപ്ലവനേതാക്കള്‍ക്ക് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ ഒരു രാഷ്ട്രീയ ശത്രുവും ഭീഷണിയുമായിരുന്നു.

സഭാനേതൃത്വത്തിലേയ്ക്ക്

1) 2013 ഫെബ്രുവരി 28-ന് ബെനഡിക്ട് 16- Ɔമന്‍ പാപ്പാ സ്ഥാനത്യാഗം ചെയ്തു.

2) 2013 മാര്‍ച്ച് 13-ന് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ പാപ്പാ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈശോ സഭയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും മാത്രമല്ല, യൂറോപ്പിനു പുറത്തുനിന്നുമുള്ള (Non european) ആദ്യത്തെ സഭാതലവനാണ് ഫ്രാന്‍സിസ് പാപ്പാ.

പാവങ്ങളുടെ പക്ഷംചേരുന്ന ഫ്രാന്‍സിസ് പാപ്പായെ മാര്‍ക്സിസ്റ്റ് അനുഭാവിയായും, വിമോചന ദൈവശാസ്ത്രത്തിന്റെ മൗലികവാദിയായും ചിത്രീകരിക്കാറുണ്ടെങ്കിലും സഭാ പ്രബോധനങ്ങളിലും സുവിശേഷമൂല്യങ്ങളിലും അടിയുറച്ച നിലപാടുകളുള്ള പാരമ്പര്യവാദിയാണ് ഫ്രാന്‍സിസ് പാപ്പാ എന്നതാണ് യാഥാർഥ്യം. അതേസമയം, ക്രിസ്തുവിന്റെ സഭ നവീകരിക്കപ്പെടുകയും സുവിശേഷമൂല്യങ്ങളിലും ക്രിസ്ത്വാനുകരണത്തിലും അടിസ്ഥാനപരമായി നവോത്ഥരിക്കപ്പെടുകയും ചെയ്യണമെന്ന നിലപാട് പാപ്പായുടെ പ്രബോധനങ്ങളിലും നവീകരണ പദ്ധതികളിലും കാണാവുന്നതാണ്. ലാളിത്യമുള്ള ജീവിത ശൈലികൊണ്ടും, ദൈവിക കാരുണ്യത്തിന്റെ പ്രയോക്താവെന്ന നിലയിലും ലോകത്തുള്ള വിശ്വാസികളുടെ മാത്രമല്ല, സാധാരണക്കാരായ ജനകോടികളുടെ മനസ്സിലും ക്രിസ്തുസ്നേഹത്തിന്റെ മുദ്രപതിപ്പിക്കുവാനും, സകലര്‍ക്കും സ്നേഹമുള്ള സഹോദരനും പിതാവുമാകുവാനും ഫ്രാന്‍സിസ് പാപ്പായ്ക്ക് സാധിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker