India

രാജ്യസഭയിലെ സ്വകാര്യബില്‍: കുടുംബത്തിന്മേലുള്ള കടന്നുക്കയറ്റമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ്

ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി...

സ്വന്തം ലേഖകൻ

കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കു നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങള്‍ നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യബില്ലില്‍ ദുരൂഹതയുണ്ടെന്നു സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് ആരോപിച്ചു. സ്വകാര്യബില്ലാണെങ്കിലും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ എംപിയാണ് ഇത് അവതരിപ്പിച്ചതെന്ന് അറിയുമ്പോഴാണ് ഭീതിയുളവാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ തന്നെ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചതാണ്. ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍കൂടി കൂട്ടി വായിക്കുമ്പോഴാണ് സ്വകാര്യബില്‍ ഗൗരവമുള്ളതായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. നിലവില്‍ സ്വകാര്യ ബില്ലാണ് നിയമമാകില്ലെന്നെല്ലാം പറഞ്ഞാശ്വാസം കൊള്ളുമ്പോഴും, ഇവരുടെ ലക്ഷ്യം ജനസംഖ്യനിയന്ത്രണമാണെന്ന സത്യം മറന്നു കൂടെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍, വിദ്യാഭാസം തുടങ്ങിയ അനുകുല്യങ്ങള്‍ രണ്ട് കുട്ടികളില്‍ കൂടാത്ത കുടുംബങ്ങള്‍ക്കായി പരിമിതിപ്പെടുത്തണമെന്നാണ് സ്വകാര്യബില്ലില്‍ അവശ്യം. രാജ്യത്തിന്റെ അടിത്തറയും അടിസ്ഥാന ഘടകവുമായ കുടുംബവും കുഞ്ഞുങ്ങളും നിലനില്‍ക്കണം. തങ്ങളുടെ ആഗ്രഹത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ചു കുഞ്ഞുങ്ങളെ സ്വീകരിക്കുവാന്‍ മാതാപിതക്കള്‍ക്കു സാധിക്കണം. ഏറെ വിഷമങ്ങളും ത്യാഗങ്ങളും സഹിച്ചാണ് ഈ കാലഘട്ടത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. കുടുംബങ്ങളുടെ അവകാശതിനു മേലുള്ള കടന്നുകയറ്റമാണിത്. ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും അദ്ദേഹം അവശ്യപ്പെട്ടു.

ഇപ്പോള്‍ മൂന്നാമതും അതില്‍ കൂടുതലും കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന അമ്മമാര്‍ക്ക് ഉത്കണ്ഠയും, ഭയവും, ആശയങ്കയും ഉണ്ടാക്കുന്ന രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ല് ഒരു കാരണവശാലും നിയമാകുന്നത് ഉചിതമല്ലെന്നും വിലയിരുത്തപ്പെടുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker