Diocese

ലത്തീന്‍ കത്താലിക്കാ സംഗമ റാലിയെ തകര്‍ക്കാന്‍ പോലീസിന്റെ ബോധപൂര്‍വ്വമായ ശ്രമമോ!; 1 ലക്ഷം പേരെ നിയന്ത്രിക്കാന്‍ ഇറങ്ങിയത് 50-ന് താഴെ പോലീസുകാര്‍

ലത്തീന്‍ കത്താലിക്കാ സംഗമ റാലിയെ തകര്‍ക്കാന്‍ പോലീസിന്റെ ബോധപൂര്‍വ്വമായ ശ്രമമോ!; 1 ലക്ഷം പേരെ നിയന്ത്രിക്കാന്‍ ഇറങ്ങിയത് 50-ന് താഴെ പോലീസുകാര്‍

വോക്‌സ് ഡെസ്ക്ക്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ലത്തീന്‍ കത്തോലിക്കാ സമുദായം അണിനിരന്ന മഹാറാലിയെ പോലീസ് ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിച്ചതായി പരാതി. റാലി തുടങ്ങി 2 മണിക്കൂറിനകം തന്നെ റാലി ചെയര്‍മാര്‍ ഫാ.റോബര്‍ട്ട് വിന്‍സെന്റ് ഈ വിഷയം സംഘാടക സമിതിയുമായി ആശയ വിനിമയം നടത്തിയെങ്കിലും, റാലിയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത് വന്നതോടെയാണ് വോക്സ് ന്യൂസ് കൂടുതല്‍ അന്വേഷണം നടത്തിയത്. ലത്തീന്‍ കത്തോലിക്കാ സംഗമത്തിന് ഒരാഴ്ച മാത്രം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ റാലിയെ നിയന്ത്രിക്കാന്‍ മുന്നൂറോളം പോലീസുകാരെ എ.ആര്‍. ക്യാമ്പില്‍ നിന്ന് വിന്യസിച്ചപ്പോള്‍ നെയ്യാറ്റിന്‍കരയിലെ ഗതാഗതം നിയന്ത്രിക്കാന്‍ എത്തിയത് ബാലരാമപുരം, നെയ്യാറ്റിന്‍കര, മാരായമുട്ടം, വെളളറട, ആര്യങ്കോട് സ്റ്റേഷനുകളില്‍ നിന്നുളള 50-ന് താഴെ പോലീസുകാരാണ്.

ഗതാഗതം കൃത്യമായി നിയന്ത്രിക്കപ്പെടേണ്ട ആലുമ്മൂട് ജംഗ്ഷനില്‍ സാധാരണ ഗതാഗതം നിയന്ത്രിക്കുന്ന രണ്ട് ഹോംഗാര്‍ഡുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. റാലി ആരംഭിച്ച് ടിബി കവല പിന്നിടുമ്പോള്‍ റാലി നടക്കുന്ന റോഡിലേക്ക് കെഎസ്ആര്‍ടിസി ബസും പോലീസ് ബോധപൂര്‍വ്വം കടത്തിവിട്ടു.

റാലിയുടെ ഗതാഗതവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവിന്റെ നേതൃത്വത്തില്‍ വിളിച്ച ആദ്യയോഗത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം യോഗം വിളിക്കാന്‍ ആവശ്യപ്പെടുകയും, വോളന്‍റിയേഴ്സിന് നിര്‍ദേശം നല്‍കാനായി എത്തുമെന്ന് അറിയിച്ചിരുന്ന ഡിവൈഎസ്പിയെ പിന്നെ ആരും കണ്ടില്ല.

റാലി ആരംഭിച്ച മുനിസപ്പല്‍ സ്റ്റേഡിയത്തിലെ നിയന്ത്രണത്തിനായി നെയ്യാറ്റിന്‍കര സിഐ പ്രദീപും, 3 പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. സംഘാടന സമിതി നിയോഗിച്ച വോളന്‍റിയേഴ്സിന്റെയും, വിവിധ ഇടവകകളില്‍ നിന്നെത്തി ദൗത്യം ഏറ്റെടുത്ത വൈദികരുടെയും സമയോചിതമായ ഇടപെടല്‍ മാത്രമാണ് റാലി വിജയിക്കാന്‍ കാരണം. റാലി ആരംഭിക്കുന്നതിന് മുമ്പ് ഒറ്റപ്രാവശ്യം എത്തിയ ഡിവൈഎസ്പിയെ പിന്നെ നെയ്യാറ്റിന്‍കരയില്‍ ആരും കണ്ടിട്ടുമില്ല. റാലിയെ ബോധപൂര്‍വ്വം തകര്‍ക്കാനുളള ശ്രമം മറ്റേതെങ്കിലും ശക്തികളുടെ സമ്മര്‍ദ്ദമാണോ എന്നും അന്വേഷിക്കേണ്ടി ഇരിക്കുന്നു.

റാലിയുടെ എല്ലാ തുറകളിലും രൂപതക്കൊപ്പം കൈപിടിച്ച് നഗരസഭാ അധ്യക്ഷ ഹീബ ഉണ്ടായിരുന്നെങ്കിലും, വൈസ് ചെയര്‍മാര്‍ കെ.കെ.ഷിബു രൂപത ഔദ്യോഗികമായി വിളിച്ചിട്ടും ഒറ്റ യോഗത്തിലും പങ്കെടുത്തിട്ടില്ല. പോലീസും ചില ബാഹ്യശക്തികളും റാലിയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും നെയ്യാറ്റിന്‍കരയുടെ ചരിത്രത്തിന്റെ ഭാഗമാവുകയാണ് നമ്മുടെ റാലി. ഇനി ഈ റെക്കോര്‍ഡ് തകര്‍ക്കണമെങ്കിലും നമ്മള്‍ തന്നെ നിരത്തിലിറങ്ങണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker