Vatican

ലിത്വാനിയായില്‍ പാപ്പായുടെ അപ്പസ്തോലിക പര്യടനം

ലിത്വാനിയായില്‍ പാപ്പായുടെ അപ്പസ്തോലിക പര്യടനം

സ്വന്തം ലേഖകൻ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് പാപ്പായുടെ ഇരുപത്തിയഞ്ചാം വിദേശ ഇടയസന്ദര്‍ശനമാണിത്. ശനിയാഴ്ച (22/09/18) രാവിലെ ആരംഭിച്ച ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ വേദികള്‍ ബാള്‍ട്ടിക്ക് നാടുകളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവയാണ്. മൂന്നു ബാള്‍ട്ടിക്ക് നാടുകളില്‍ ലിത്വാനിയയിയുടെ തലസ്ഥാനമായ വിള്‍നിയൂസിലെ അന്താരാഷ്ട്രവിമാനത്താവളത്തിലാണ് പാപ്പാ വിമാനമിറങ്ങിയത്.

ബാള്‍ട്ടിക്ക് നാടുകളുടെ സ്വാതന്ത്ര്യത്തിന്‍റെ ഒന്നാം ശതാബ്ദിയുടെയും വിശുദ്ധ ജോണ്‍പോള്‍ രാണ്ടാം പാപ്പാ അന്നാടുകളില്‍ നടത്തിയ ഇടയ സന്ദര്‍ശനത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെയും വാർഷികത്തിലാണ് പാപ്പായുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

പാപ്പായുടെ ലിത്വാനിയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം “യേശുക്രിസ്തു-നമ്മുടെ പ്രത്യാശ” ​എന്നതാണ്. പൗലോസ് തിമോത്തേയോസിനെഴുതിയ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായത്തിലെ ഒന്നാം വാക്യത്തില്‍ നിന്നെടുത്ത വാക്കുകളാണിവ.

ലിത്വാനിയായുയെ തലസ്ഥാന നഗരിയായ വിള്‍നീയൂസ് അതിരൂപതയുടെ ചരിത്രം പതിനാലാം നൂറ്റാണ്ടു വരെ പിന്നോട്ടു പോകുന്നതാണ്. 9644 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 8 ലക്ഷത്തി 27000 ത്തില്‍പ്പരം നിവാസികളില്‍ ആറുലക്ഷത്തിലേറെയും കത്തോലിക്കരാണ്. ആര്‍ച്ച്ബിഷപ്പ് ജിന്തരാസ് ഗ്രുസാസ് ആണ് വിള്‍നിയൂസ് അതിരൂപതയുടെ അദ്ധ്യക്ഷന്‍.

വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കാന്‍ ലിത്വാനിയായുടെ പ്രസിഡന്‍റ്, അവിവാഹിതയായ ദലീയ ഗ്രിബൗസ്കൈറ്റും, ഇതര പൗരാധികാരികളും അന്നാട്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ലോപെസ് ക്വിന്താന പേദ്രൊയും സഭാ പ്രതിനിധികളും ഉണ്ടായിരുന്നു.

തുടർന്ന്, പ്രസിഡന്‍റിന്‍റെ ഔദ്യോഗികവസതിയിലെത്തിയ പാപ്പായും പ്രസിഡന്‍റും തമ്മിലുള്ള സ്വാകാര്യ കൂടിക്കാഴ്ചയുണ്ടായിരുന്നു. അതുപോലെ തന്നെ, രാഷ്ട്രപൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും ഉണ്ടായിരുന്നു.

“പ്രത്യാശയാലും ത്യാഗത്താലും അതിജീവിച്ച ഒരു നാട്ടിലേക്ക് പാപ്പായെ താന്‍ സ്വാഗതം ചെയ്യുന്നു”വെന്നായിരുന്നു പ്രസിഡന്റിന്റെ വാക്കുകൾ. ലിത്വാനിയ രാഷ്ട്രത്തിന്‍റെ പുന:രുദ്ധാരണത്തിന്‍റെ ശതാബ്ദിയ്ക്കുള്ള അമുല്യ സമ്മാനമാണ് പാപ്പായുടെ ഈ സന്ദര്‍ശനമെന്ന് പ്രസിഡന്‍റ് ദലീയ വിശേഷിപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker