Vatican

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി 13 പുതിയ കർദിനാളുമാർ

ആഫ്രിക്ക, ഏഷ്യ (ബ്രൂണിയിൽനിന്നും ഫിലിപ്പൈൻസിൽനിന്നും), നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പുതിയ കർദിനാളുമാർ...

സ്വന്തം ലേഖകൻ

വത്തിക്കാന്‍ സിറ്റി: കർദ്ദിനാൾ തിരുസംഘത്തിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി 13 പുതിയ കർദിനാളുമാരെ കൂടി തെരെഞ്ഞെടുത്തിരിക്കുകയാണ് ഫ്രാൻസിസ് പാപ്പ. ആഫ്രിക്ക, ഏഷ്യ (ബ്രൂണിയിൽനിന്നും ഫിലിപ്പൈൻസിൽനിന്നും), നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പുതിയ കർദിനാളുമാർ. ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കുശേഷമായിരുന്നു പാപ്പയുടെ പ്രഖ്യാപനം. നവംബർ 28നു നടക്കുന്ന കൺസിസ്റ്ററിയിൽ വച്ച് പുതിയ കർദിനാളുമാർ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.

വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി, മെത്രാൻമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മാരിയോ ഗ്രച്ച്, കർദ്ദിനാൾ ആഞ്ചലോ ബെച്യു രാജിവെച്ച ഒഴിവിൽ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് മര്‍ച്ചെലോ സെമെറാരോ, ചിലിയിലെ സാന്തിയാഗോ ആർച്ച് ബിഷപ്പ് സെലസ്റ്റിനോ ഏയോസ് ബ്രാകൊ, കിഗാളി ആർച്ച് ബിഷപ്പ് ആൻറ്റോയിൻ കബാണ്ട, ഫിലിപ്പീൻസിലെ കാപ്പിസ് ആർച്ച് ബിഷപ്പ് ജോസ് ഫുയർട്ടേ, ബ്രൂണയിൽ നിന്നും കൊർണേലിയൂസ് സിം, ഇറ്റലിയിൽ നിന്നും ആർച്ച് ബിഷപ്പ് അഗസ്റ്റോ പൗലോ ലോജുഡിസ്, ഫ്രാ മൗറോ ഗംബേറ്റി, മോൺസിഞ്ഞോർ എൻറികോ ഫെറോസി, മെക്സിക്കോയിൽ നിന്നും എമിരിറ്റസ് ബിഷപ്പ് ഫിലിപ്പ് അരിസ്മെൻഡി എസ്കൂവൽ, ആർച്ച് ബിഷപ്പ് സിൽവാനോ മരിയ തോമാസി, ഫാ.റെനീറോ കന്താലമെസ എന്നിവരാണ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ടവർ.

2001 മുതൽ 2004 വരെ അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷ പദവി വഹിച്ചിരുന്നയാളാണ് ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി. 2005 മുതൽ 2019-ൽ വാഷിംഗ്ടൺ ആർച്ച് ബിഷപ്പായി നിയമനം ലഭിക്കുന്നതുവരെ അറ്റ്ലാൻറ്റ അതിരൂപതയിലാണ് ഗ്രിഗറി സേവനം ചെയ്തിരുന്നത്. കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ആഫ്രിക്കനമേരിക്കൻ ബിഷപ്പെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.കർദ്ദിനാൾ തിരുസംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാ.റെനീറോ കന്താലമെസ പാപ്പയുടെ ധ്യാനഗുരുവാണ്.

പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവരിൽ 9 പേർ 80 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇവർക്കും അടുത്ത സഭാതലവനെ (പാപ്പായെ) തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുണ്ടായിരിക്കും.

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker