World

ലോക്ക് ഡൗണിലെ വിശുദ്ധവാരം കൂടുതൽ അർത്ഥവത്താക്കാൻ വിശുദ്ധ വാരചിന്തകളുമായി Colour Plus Creatives

ഹ്രസ്വവീഡിയോകളിലൂടെയാണ് വിശുദ്ധ വാരചിന്തകൾ അവതരിപ്പിക്കുന്നത്...

സ്വന്തം ലേഖകൻ

റോം: ലോകമെങ്ങും ലോക്ക് ടൗണിലാണല്ലോ! ലോകത്തെമ്പാടുമുള്ള മലയാളികൾക്കായി, വിശുദ്ധവാരം കൂടുതൽ അർത്ഥവത്താക്കാൻ സഹായകമാകുന്ന തരത്തിലുള്ള വിശുദ്ധ വാരചിന്തകളുമായി Colour Plus Creatives സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഈ വിശുദ്ധ വാരചിന്തകൾ “രക്ഷകനോടൊത്ത് അവന്റെ പീഡാനുഭവ-കുരിശുമരണ-ഉതഥാന രഹസ്യങ്ങളിലൂടെ ഒരു തീർത്ഥയാത്ര”യാണ്. ഹ്രസ്വവീഡിയോകളിലൂടെയാണ് വിശുദ്ധ വാരചിന്തകൾ അവതരിപ്പിക്കുന്നത്.

വിവിധ കലാമേഖലകളിൽ അഭിരുചിയും താല്പര്യവുമുള്ള കലാകാരന്മാരുടെ ഒരു കൂട്ടായ്മയാണ് Colour Plus Creatives. ശ്രീ.ഡൽറ്റസ്‌ നേതൃത്വം കൊടുക്കുന്ന ഈ സംരഭത്തിൽ ലോകത്തിലെ പലഭാഗങ്ങളിലുള്ള വൈദീകരും അല്മായരും സന്യാസിനികളും ഭാഗമാകുന്നു.

വിശുദ്ധ വാരചിന്തകൾക്കായി ഈ യൂട്യൂബ് ലിങ്ക് സന്ദർശിക്കുക: https://www.youtube.com/channel/UCqcd6LoDyOSZ2fzg7uUcbTw

വിശുദ്ധ വാരചിന്തകൾക്കായി ഈ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക: https://www.facebook.com/217186268375915/posts/2884958284932020/?sfnsn=scwspmo&extid=WItyyltjlZciwCwC&d=n&vh=e

ധ്യാനചിന്തകൾ പങ്കുവെയ്ക്കുന്നത് കർമ്മലീത്ത സഭയിലെ പ്രൊവിൻഷ്യൽ ഡോ.അഗസ്റ്റിൻ മുള്ളൂർ, ഫാ.രാജൻ ഫൗസ്റ്റോ, ഡോ.ജോയ് പൈനേടത്ത്, ഡോ.മിൽട്ടൺ ജേക്കബ്, ഡോ.ഇഗ്നേഷ്യസ് കുന്നുംപുറത്ത് ocd, ഡോ.ടോമി ഫിലിപ്പ് SAC, ഡോ.തോമസ്സ് മരോട്ടിക്കാപ്പറമ്പിൽ Ocd എന്നിവരാണ്.

വിശുദ്ധ വാരചിന്തകളിലെ ഗാനങ്ങളുടെ രചനയും, സംഗീതവും, പശ്ചാത്തല സംഗീതവും, റെക്കോർഡിങ്ങും നിർവഹിച്ചിരിക്കുന്നത് ശ്രീ.ഡൽറ്റസാണ്. ഫാ.സനോജാണ് വീഡിയോ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. കൂടാതെ ഫാ.നെൽസൺ ഡിസിൽവ, ഫാ.സനോജ്, ഫാ.ജിബു, ഫാ.ജോൺസൺ, ശ്രീന, ഷീബ, ജൂലിയ, ലീബ എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker