India

ലോക്ക് ഡൗൺ കാലത്ത് കൊൽക്കത്തയിൽ സാന്നിധ്യമായിരുന്ന ഫാ.ജോസഫ് അയ്മനത്തിൽ SDB ഒടുവിൽ കോവിഡിന് കീഴടങ്ങി

ചേരിയിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യവുമായി നാല് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു...

അനിൽ ജോസഫ്

കൊൽക്കത്ത: ലോക്ക് ഡൗൺ കാലത്ത് കൊൽക്കത്തയിൽ സാന്നിധ്യമായിരുന്ന ഫാ.ജോസഫ് അയ്മനത്തിൽ SDB ഒടുവിൽ കോവിഡിന് കീഴടങ്ങി, 73 വയസായിരുന്നു. ഡോൺ ബോസ്കോ (സലേഷ്യൻ) സഭാ വൈദീകനായിരുന്ന അദ്ദേഹം ലോക്ക് ഡൗൺ ഒന്നാം ദിവസം മുതൽ കൊൽക്കത്തയിലെ വിവിധ ചേരികളിലും, റെയിവേ സ്റ്റേഷനുകളിലും നിർധനരായ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന ജോലിയായിൽ കർമ്മ നിരതനായിരുന്നു.

ജൂലൈ 17- ന് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 19-ന് രാത്രി 9.45-ഓടെ നിത്യസമ്മാനത്തിനായി യാത്രയായി.

ഫാ.ജോസഫ് ചേരിയിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യവുമായി നാല് പതിറ്റാണ്ടുകളായി സലേഷ്യൻ സഭയ്ക്കുവേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു. 600-ലധികം കുട്ടികൾക്ക് അദ്ദേഹത്തിന്റെ സംരക്ഷണയിൽ കൊൽക്കത്തയിലെ വിവിധ ക്ലസ്റ്ററുകളിൽ ഉണ്ടായിരുന്നു.

1973 മുതലുള്ള കാലഘട്ടത്തിൽ ബാംഗ്ലൂരിലെ ക്രിസ്തു ജ്യോതി കോളേജിൽ ദൈവശാസ്ത്ര പഠനം നടത്തുകയും, 1977 ഡിസംബർ 19-ന് പാല രൂപതയിലെ പന്നിമട്ടത്തിൽ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker