Kerala

ലോക്ക് ഡൗൺ കാലത്ത് കോട്ടയം നസീർ വരച്ച യേശു ക്രിസ്തുവിന്റെ ചിത്രം ഇനി ആലപ്പുഴ രൂപത ബിഷപ്പ്സ് ഹൗസിന്റെ ചുവരിൽ

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ.ജെയിംസ് ആനാപ്പറമ്പിൽ പിതാവിന് ചിത്രം കൈമാറി...

ജോസ് മാർട്ടിൻ

ആലപ്പുഴ: പ്രശസ്ത സിനിമാതാരവും മിമിക്രി കലാകാരനുമായ കോട്ടയം നസീർ വരച്ച യേശു ക്രിസ്തുവിന്റെ ചിത്രം ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ.ജെയിംസ് ആനാപ്പറമ്പിൽ പിതാവിന് കോട്ടയം നസീറിന്റെ സാന്നിധ്യത്തിൽ കൈമാറി. ലോക്ക് ഡൗൺ കാലത്ത് കോട്ടയം നസീർ വരച്ച 40 ചിത്രങ്ങളിലൊന്നായ യേശുക്രിസ്തുവിന്റെ ചിത്രം ഒരു ലക്ഷം രൂപയ്ക്ക് ആലപ്പി ബീച്ച് ക്ലബ് വാങ്ങുകയും, പ്രസ്തുത ചിത്രം ആലപ്പുഴ ബിഷപ്പ്സ് ഹൗസിനു കൈമാറാൻ തീരുമാനിക്കുകയുംചെയ്യുകയായിരുന്നു. ചടങ്ങിൽ എ.ബി.സി. പ്രസിഡന്റ് വി.ജി.വിഷ്ണു, പി.ആർ.ഒ. ബാബു അത്തിപ്പൊഴിയിൽ, കോട്ടയം നസീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു ചിത്രകാരൻ എന്ന നിലയിൽ തന്റെ ഏറ്റവും വലിയ സന്തോഷം ഇനിയും എത്രയോ കാലങ്ങൾ പുണ്യമായ ഈ സ്ഥലത്ത് മറ്റു പ്രശസ്ത ചിത്രങ്ങളോടൊപ്പം തന്റെ ചിത്രവും ഇരിക്കും എന്നതാണെന്ന് കോട്ടയം നസീർ പറഞ്ഞു. ഒരുപാട് സന്തോഷമുണ്ട് ജീവിതത്തിൽ ഇന്നുവരെ നടന്ന കാര്യങ്ങൾ എല്ലാം ഒരു പ്ലാനിങ്ങും ഇല്ലാതെയാണ്, കൊറോണ കാലത്ത് ഒരുപാട് ചിത്രങ്ങൾ വരയ്ക്കണം എന്നു തോന്നി അതിൽ ജീസസിന്റെ ചിത്രം ആലപ്പി ബീച്ച് ക്ലബ്ബ്കാർ വാങ്ങി. തന്റെ ജീവിതത്തിൽ രണ്ടാമത് പെയിൻറിംഗ് തുടങ്ങിയപ്പോൾ കിട്ടിയ ആദ്യ പ്രതിഫലമാണിതെന്നും ആ തുക നല്ലൊരു കാര്യത്തിന് ഉപയോഗിക്കണമെന്നും തോന്നിയെന്നും അതിനാൽ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി നൽകിയെന്നും കോട്ടയം നസീർ കൂട്ടിച്ചേർത്തു.

ഹാസ്യ അഭിനയത്തിന്റെ ലോകത്തെ ഉപമയില്ലാത്ത ആളാണ് നമ്മുടെ നസീർ എന്നും, ഇദ്ദേഹം വലിയ ചിത്രകാരനും കൂടിയായിരുന്നുവെന്ന് പക്ഷേ എനിക്കറിയില്ലായിരുന്നുവെന്നും, ലോകത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ചിത്രം വളരെ പ്രത്യേകതകളോടെയാണ് അദ്ദേഹം വരച്ചിരിക്കുന്നതെന്നും, അതിനെ ആലപ്പുഴ തിരുമേനിക്ക് കൊടുത്തു എന്നുള്ളത് വളരെ സന്തോഷകരവും അഭിമാനകരവുമായ കാര്യമാണെന്നും, ഏറെപ്രത്യേകിച്ച് ഏറ്റവും പാവങ്ങൾ തിങ്ങിപാർക്കുന്ന മത്സ്യതൊഴിലാളികളുടെ കേന്ദ്രമായിട്ടുള്ള ആലപ്പുഴയിലെ തിരുമേനിക്ക് കൊടുത്തു എന്നുള്ളത് നമുക്കെല്ലാവർക്കും അഭിമാനകരമാണെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker