Vatican

വിദ്യാഭ്യാസം കൊണ്ട് മാത്രമേ ലോകത്തിൽ പരിവർത്തനം സാധ്യമാകൂ; ഫ്രാൻസിസ് പാപ്പാ

വിദ്യാഭ്യാസം കൊണ്ട് മാത്രമേ ലോകത്തിൽ പരിവർത്തനം സാധ്യമാകൂ; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വിദ്യാഭ്യാസപരിഷ്‌ക്കരണം കൊണ്ട് മാത്രമേ ലോകത്തിൽ പരിവർത്തനം സാധ്യമാകൂവെന്ന് ഫ്രാൻസിസ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് വിദ്യഭ്യാസത്തെക്കുറിച്ച് പുറപ്പെടുവിച്ച “ഗ്രാവിസ്സിമൂം എദുക്കാസിയൊനിസ്”(GRAVISSIMUM EDUCATIONIS) എന്ന രേഖയുടെ 50-Ↄ○ വാര്‍ഷികത്തോടനുബന്ധിച്ച് ഒത്തുകൂടിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ. കത്തോലിക്കാ വിദ്യഭ്യാസത്തിനായുള്ള “ഗ്രാവിസ്സിമൂം എദുക്കാസിയൊനിസ്” ഫൗണ്ടേഷന്‍റെ എൺപതോളം പ്രതിനിധികൾ പങ്കെടുത്തു.

വിദ്യഭ്യാസപരിഷ്കരണം ഓരോ കാലത്തിനും സാഹചര്യങ്ങൾക്കും അനുയോജ്യമായി വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ജാലം തീർത്തതുകൊണ്ട് വളരണമെന്നതിന്റെ ആവശ്യകതയും പാപ്പാ ഓർമ്മിപ്പിച്ചു.

സമാഗമത്തിനും സംഭാഷണത്തിനും ഉള്ള വേദികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ ഉണ്ടാകണമെന്നും, ഭിന്നസംസ്ക്കാരങ്ങളും പാരമ്പര്യങ്ങളും, മതവിശ്വാസങ്ങളും പുലർത്തുന്നവരുമൊത്ത് വിദ്യാലയങ്ങൾക്കു പുറത്തും കൂടിക്കാഴ്ചകളും സംവാദങ്ങളും പരിപോഷിപ്പിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

മനഷ്യവ്യക്തിയുടെ ഔന്നത്യവും സാർവ്വത്രകിക സാഹോദര്യവും കെട്ടിപ്പടുക്കുന്നതിന് വിദ്യാഭ്യാസവും,  വിദ്യാഭ്യാസപരിഷ്ക്കരണവും വഴി സാധിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker