Parish

വിഴവൂര്‍ സെയ്‌ന്റ്‌ ജെമ്മാ സ്‌കൂളില്‍ ശിശുദിനാഘോഷം

വിഴവൂര്‍ സെയ്‌ന്റ്‌ ജെമ്മാ സ്‌കൂളില്‍ ശിശുദിനാഘോഷം

കട്ടയ്‌ക്കോട്‌; വിഴവൂര്‍ സെയ്‌ന്റ്‌ ജെമ്മാ സിബിഎസ്‌സി സ്‌കൂളില്‍ ശിശുദിനാഘോഷം വര്‍ണ്ണശബളമായി . വിഴവൂര്‍ ജംഗ്‌ഷനില്‍ നിന്ന്‌ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ്‌ പരിപാടികള ആരംഭിച്ചത്‌. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവിതത്തിലെ നല്ല ഗുണഗണങ്ങള്‍ ജീവിതത്തില്‍ പാഠമാക്കാന്‍ പരിപാടി ഉദ്‌ഘാടനം ചെയ്യ്‌ത പോയാട്‌ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. റോയ് പറഞ്ഞു.

മാതാപിതാക്കളുടെ ജീവിത മാതൃകയാണ്‌ കുട്ടികള്‍ക്ക്‌ നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമെന്ന്‌ സ്‌കൂളിന്റെ മാനേജര്‍ ഫാ.ഏ.എസ്‌.പോള്‍ പറഞ്ഞു. ശിശുദിന റാലിയും പാതയോരത്തെ ദൃശ്യാവിഷ്കാരവും  വൈവിധ്യമാര്‍ന്ന എക്‌സിബിഷനും പാവനാടകവും ശിശുദിനത്തിന്റെ മാറ്റ്‌ കൂട്ടി. നിഷ ടീച്ചർ സ്വാഗതവും ജിജി ടീച്ചർ നന്ദിയും അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്ററർ ദീപ ജൊബോയ് നേതൃത്വം വഹിച്ചു.

Show More

2 Comments

Leave a Reply to M sindhu kumar Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker