Vatican

വൈറസ് ബാധയെ കീഴടക്കാന്‍ സ്വര്‍ഗ്ഗാരോപിതയോടു പ്രാര്‍ത്ഥിക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം

സ്വര്‍ഗ്ഗാരോപണ മഹോത്സവ ദിനത്തിൽ ലോകത്തിന് വേണ്ടി സകലരും പ്രത്യേകം പ്രാർത്ഥിക്കണമെന്നും ആഹ്വാനം...

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: കൊറോണ വൈറസിനെ കീഴടക്കാന്‍ മാനവകുലത്തിന് ശക്തിതരണമേയെന്നും, ഈ പ്രതിസന്ധിയെ മറകടക്കാന്‍ വഴിതെളിയിക്കണമേയെന്നും ആഗസ്റ്റ് 15-Ɔο തീയതി ലോകമെമ്പാടും ആചരിക്കുന്ന കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ സ്വര്‍ഗ്ഗാരോപിതയോടു പ്രത്യേകം പ്രാര്‍ത്ഥിക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. ആഗസ്റ്റ് 12, ബുധാനാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും മാധ്യമങ്ങളിലൂടെ ലോകത്തുള്ള വിശ്വാസികളുമായി പങ്കുവച്ച, പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ വിവിധഭാഷക്കാരും രാജ്യക്കാരുമായവരെ അഭിസംബോധചെയ്യവെയാണ് ആഗസ്റ്റ് 15-ന്റെ പ്രാധാന്യത്തെക്കുറിച്ച് വിശ്വാസികളെ അനുസ്മരിപ്പിച്ചത്.

സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെ വെളിച്ചത്തില്‍, ലോകം നേരിടുന്ന ഈ മഹാമാരിയെ മനുഷ്യാന്തസ്സിന്റെ വെളിച്ചത്തില്‍ കാണണമെന്നും പ്രബോധിപ്പിച്ച പാപ്പാ, മനുഷ്യബന്ധങ്ങളെയും മനുഷ്യന്റെ അന്തസ്സിനെയും ഹനിക്കുന്ന സ്വാര്‍ത്ഥതയുടെയും വ്യക്തിമാഹാത്മ്യവാദത്തിന്റെയും ഒരു ചിന്താഗതി സമൂഹത്തില്‍ വളര്‍ന്നു വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. അത് ഉപഭോഗ സംസ്കാരത്തിലേയ്ക്കും, പ്രായമായവരെയും രോഗികളെയും വൈകല്യമുള്ളവരെയും അവഗണിക്കുകയും പാര്‍ശ്വവത്ക്കരിക്കുയും ചെയ്യുന്ന ഒരു “വലിച്ചെറിയല്‍ സംസ്കാര”ത്തിലേയ്ക്കും (throw away culture) ലോകത്തെ നയിച്ചിട്ടുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

പരിശുദ്ധ ദൈവമാതാവിന്റെ മാതൃസംരക്ഷണത്തിൽ ലോകത്തെയും സകലകുടുംബങ്ങളെയും സമർപ്പിച്ച പാപ്പാ, കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവ ദിനത്തിൽ ലോകത്തിന് വേണ്ടി സകലരും പ്രത്യേകം പ്രാർത്ഥിക്കണമെന്നും ആഹ്വാനം ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker