Diocese

വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയ തിരുനാളിന്‌ ആഗസ്റ്റ്‌ 6-ന്‌ തുടക്കം

വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയ തിരുനാളിന്‌ ആഗസ്റ്റ്‌ 6-ന്‌ തുടക്കം

അജിത്‌ ലാൽ വ്‌ളാത്താങ്കര

വ്‌ളാത്താങ്കര:  നെയ്യാറ്റിൻകര രൂപതയുടെ തീർത്ഥാടനകേന്ദ്രമായ വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയതിരുനാളിന്‌ ആഗസ്റ്റ്‌ 6-ന്‌ തുടക്കം കുറിച്ച്‌ 22-ന്‌ സമാപിക്കുമെന്ന്‌ ഇടവക വികാരി ഫാ. എസ്‌.എം. അനിൽകുമാർ അറിയിച്ചു. തിരുനാളുമായി ബന്ധപ്പെട്ട്‌ ഒരുക്കങ്ങൾ ആരംഭിച്ചു.

തീർത്ഥാടനവുമായി ബന്ധപ്പെട്ട്‌ നടന്ന ആലോചനാ യോഗം കെ. ആൻസലൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യ്‌തു. ഇത്തവണത്തെ തിരുനാളിന്റെ സുഗമായ നടത്തിപ്പിന്‌ പോലീസ്‌, തദേശ സ്വയംഭരണ വകുപ്പ്‌, ആരോഗ്യം, അഗ്‌നിശമന വിഭാഗം എന്നിവയെ സംയോപ്പിച്ച്‌ കുറ്റമറ്റതാക്കുമെന്ന്‌ എം.എൽ.എ. പറഞ്ഞു.

ഇടവക വികാരി ഫാ. എസ്‌.എം. അനിൽകുമാർ ആലോചനാ യോഗത്തിന് അധ്യക്ഷത വഹിച്ചു. പാറശാല സി.ഐ. ബിനു, ചെങ്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജ്‌കുമാർ, സഹവികാരി ഫാ. വിപിൻ എഡ്‌വേർഡ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

തിരുനാൾ ദിനമായ ആഗസ്റ്റ്‌ 15-ന്‌ നെയ്യാറ്റിൻകര ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവലിന്റെ നേതൃത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിഉണ്ടാവും.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി എം.എൽ.എ. കെ. ആൻസലനെ രക്ഷാധികാരിയാക്കി സ്വാഗത സംഘം രൂപീകരിച്ചു.

ചെയർമാൻ – ഫാ. എസ്.എം. അനിൽകുമാർ

സഹ രക്ഷാധികാരികൾ – സി.ഐ ബിനു (പാറശ്ശാല സി.ഐ), ജോസ് ലാൽ (ജില്ലാ പഞ്ചായത്ത്), രാജ്കുമാർ (പഞ്ചായത്ത് പ്രസിഡന്റ് ചെങ്കൽ)

ജനറൽ കൺവീനർ –       ജോൺസ് രാജ്

പബ്ലിസിറ്റി – ജസ്റ്റിൻ രാജ്

പ്രോഗ്രാം – ബിബിൻ

സൗണ്ട്സ് – ഷിബു

ആരാധന – അജിത് ലാൽ

റിസപ്ഷൻ – സുനിത

മ്യൂസിയം – ജിനി

മീഡിയ- വിനോദ്

സ്റ്റാൾ – വത്സല

ശുചിത്വ ക്രമീകരണം – അനിത

വോളന്റെയർ ക്യാപ്റ്റൻ -ബർണാഡ്

ഹെൽത്ത് – ജിജി

ഡെക്കറേഷൻ ആന്റ്
വിളംബര റാലി – അനൂപ് കെ.സി.വൈ.എം.

ട്രാൻസ്‌പോർട്ട് ആന്റ് പോലീസ് – സുജൂ

ഗ്രൗണ്ട് – ലാൽ, ഫ്രാൻസിസ്, ജസ്റ്റിൻ രാജ്, ബിബിൻ

ധനകാര്യം – ധനകാര്യ സമിതി

ഫുഡ് &  അക്കോമഡേഷൻ – വർഗ്ഗീസ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker