Kerala

സഭാ ദ്രോഹികൾക്കെതിരെ ഒരുകോടി രൂപയുടെ മാനനഷ്ടക്കേസ്

തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്റ്റർ ഫാ. ബെന്നി നിരപ്പേൽ കൊടുത്ത പരാതിയിലാണ് പോലീസ് കേസ് എടുത്തത്...

സ്വന്തം ലേഖകൻ

തലശേരി: തലശ്ശേരി രൂപത സഭാ ദ്രോഹികൾക്കെതിരെ ഒരുകോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു, പോലീസ് നടപടികൾ ആരംഭിച്ചു. തലശ്ശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി പിതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ, ലൂസി ഗ്രൂപ്പുമായി ചേർന്ന് “നസ്രാണി” എന്ന യൂട്യൂബ് ചാനലിലൂടെ വ്യക്തിഹത്യ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ച ജോബ്‌സൺ ജോസിനെതിരെയും, പോൾ അമ്പാട്ടിനെതിരെയുമാണ് മാനനഷ്ടകേസിനുള്ള നിയമനടപടികൾ ആരംഭിച്ചത്.

തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്റ്റർ ഫാ. ബെന്നി നിരപ്പേൽ കൊടുത്ത പരാതിയിലാണ് പോലീസ് കേസ് എടുത്തത്. വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അശ്ലീല സംഭാഷണങ്ങളും, അടിസ്ഥാന രഹിതമായ ആരോപണങ്ങളുമാണ് പ്രസ്തുത വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. വിശ്വാസികളുടെ ഇടയിൽ സംഘർഷം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ചില വർഗ്ഗീയ സംഘടനകളും, സഭാവിരുദ്ധ പ്രസ്ഥാനങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ വീഡിയോ എന്ന് വ്യക്തമാണ്. അതിരൂപതക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളുടെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുവാനും, കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും, ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും നടപടികൾ സ്വീകരിക്കണമെന്ന്പരാതിയിൽ അതിരൂപത ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈം നമ്പർ 1010 /2020 ആയി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും, ഡിജിപിക്കും അതിരൂപതാധ്യക്ഷൻ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ജോസഫ് പാംപ്ലാനി പിതാവിനെ അപമാനിച്ച ജോബ്‌സൺ ജോസിനെയും, പോൾ അമ്പാട്ടിനെയും കക്ഷി ചേർത്തായിരുന്നു പരാതി.

തലശേരി അതിരൂപതയുടെ പ്രസ് റിലീസ്

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker