Vatican

സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകൾ; ഫ്രാൻസിസ് പാപ്പാ

സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകൾ; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ: സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകളെന്ന്  ഫ്രാൻസിസ് പാപ്പാ. ലോകനന്മയ്ക്കായുള്ള സംവാദങ്ങളിൽ ആത്മാർത്ഥയോടും ഉത്തരവാദിത്വത്തോടുംകൂടെ പങ്കുചേരാൻ യുവതയെ പ്രാപ്തമാക്കുന്ന ബൗദ്ധികവും ആദ്ധ്യാത്മികവും ധാർമ്മികവുമായ മൂല്യങ്ങൾ സംവേദനം ചെയ്യാൻ സർവ്വകലാശാലകൾക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു. 14 -ആം തിയതി ശനിയാഴ്ച  അമേരിക്കൻ ഐക്യനാടുകളിലെ ഫിലഡാഫിയായിലുള്ള “വില്ലനോവ സര്‍വ്വകലാശാല” യുടെ എഴുപതോളം പ്രതിനിധികളെ വത്തിക്കാനിൽ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

മാനവകുലത്തിന്‍റെ ഐക്യം ലക്ഷ്യമാക്കി  രൂപപ്പെടുത്തുന്ന വീക്ഷണവും അനീതികൾക്കും അസമത്വങ്ങൾക്കും എതിരായ പ്രായോഗിക ഐക്യദാർഢ്യോന്മുഖ പ്രതിബദ്ധതയും വികസിപ്പിച്ചെടുക്കുക എന്നത് സർവ്വകലാശാലകളുടെ ദൗത്യ മാനങ്ങളിൽ സുപ്രധാനമായ ഒന്നാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു.

സർവ്വകലാശാലകൾ പ്രകൃത്യാതന്നെ സത്യത്തിനും നീതിക്കും മാനവൈക്യ – സംരക്ഷണത്തിനും സേവനത്തിനുമായുള്ള സംഭാഷണത്തിന്‍റെയും സമാഗമത്തിന്‍റെയും പണിപ്പുരകളായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവത്തിൽ നിയതമായ പൂർണ്ണതയിലെത്തിച്ചേരുന്നതിനുള്ള മനുഷ്യന്റെ സമഗ്രമായ വളർച്ചയെ പരിപോഷിപ്പിക്കുകയെന്നതിൽ കത്തോലിക്കാ സർവ്വകലാശാലകളുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും പാപ്പാ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker