Vatican

സിനഡ് ആരംഭിച്ചു; എന്തൊക്കെയാണ് സിനഡിൽ സംഭവിക്കുന്നത്? എങ്ങനെ സിനഡ് മുന്നേറുന്നു?

സിനഡ് ആരംഭിച്ചു; എന്തൊക്കെയാണ് സിനഡിൽ സംഭവിക്കുന്നത്? എങ്ങനെ സിനഡ് മുന്നേറുന്നു?

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: സിനഡ് ആരംഭിച്ചുകഴിഞ്ഞു. സാധാരണമായി ഉണ്ടാകുന്ന സംശയങ്ങളാണ് : എന്തൊക്കെയായിരിക്കും സിനഡിൽ സംഭവിക്കുന്നത്? എങ്ങനെ സിനഡ് മുന്നേറുന്നു? എന്നൊക്കെയുള്ള കാര്യങ്ങൾ.

സിനഡ് ചർച്ചകൾക്ക് ആധാരമാകുന്നത് എന്താണ്

Instrumentum Laboris: അതായത്, ദേശീയ പ്രാദേശിക സഭകളില്‍നിന്നും ആഗോളവ്യാപകമായി നടത്തിയിട്ടുള്ള അഭിപ്രായശേഖരണത്തിന്റെയും സിനഡിന് മുന്നോടിയായി റോമില്‍ നടന്ന യുവജനങ്ങളുടെ ആഗോളപ്രതിനിധികളുടെ സമ്മേളനത്തിന്‍റെയും (Pre-synodal Meeting of Youth) അഭിപ്രായങ്ങള്‍ ശേഖരിച്ചശേഷം സിന‍ഡു കമ്മീഷന്‍ ചിട്ടപ്പെടുത്തി 2018 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രവര്‍ത്തനരേഖ.

ആമുഖം കൂടാതെ മൂന്ന് അദ്ധ്യായങ്ങളും ഉപാദ്ധ്യായങ്ങളും, അവസാനം ഒരു ചോദ്യാവലിയും ഉള്‍ക്കൊള്ളുന്ന ചെറുഗ്രന്ഥമാണ് പ്രവര്‍ത്ത സഹായിയായ ഈ അടിസ്ഥാനരേഖ.

ചുരുക്കത്തിൽ, Instrumentum Laboris ആധാരാമാക്കിയാണ് സിനഡിന്‍റെ അനുദിന ഗ്രൂപ്പു ചര്‍ച്ചകളും, പഠനങ്ങളും അഭിപ്രായരൂപീകരണവും, പൊതുസമ്മേളനവുമെല്ലാം വളരെ സമയബദ്ധമായും കൃത്യമായും പുരോഗമിക്കുന്നത്.

എന്താണ് സിനഡിന്റെ ലക്ഷ്യം

സഭയുടെ അസ്ത്വിത്ത്വപരമായ ഭൗമികയാത്രയില്‍ പക്വമാര്‍ജ്ജിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണിത്. മാനുഷികമായ ഈ പരിശ്രമത്തെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ക്രിസ്തുവിന്‍റെ സഭയെയും സമൂഹത്തെയും കാലത്തിനൊത്ത് നവീകരിക്കാന്‍ പോരുന്ന സജീവപങ്കാളത്തത്തിന്‍റെയും കൂട്ടായ്മയുടെയും അടയാളമാണ് ഈ സിനഡുസമ്മേളനം.

സിനഡില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെ

1) ദേശിയ സഭകളടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍,
2) സ്വയം ഭരണസംവിധാനമുള്ള കിഴക്കന്‍ സഭകളുടെ തലവന്മാരും അവരുടെ സിനഡു തിരഞ്ഞെടുക്കുന്ന മെത്രാന്മാരായ പ്രതിനിധികളും,
3) ആഗോള സഭയിലെ സന്ന്യാസസമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍,
4) വത്തിക്കാന്‍റെ വിവിധ വകുപ്പുകളുടെ തലവന്മാര്‍ (Roman Curia),
പാപ്പാ ഫ്രാന്‍സിസ് നേരിട്ടു തിരഞ്ഞെടുത്തു ക്ഷണിച്ചിട്ടുള്ളവര്‍,
5) യുവജനപ്രതിനിധികള്‍, 6) ഇതര ക്രൈസ്തവസഭാ പ്രതിനിധികള്‍,
7) വിദഗ്ദ്ധര്‍,
8) നീക്ഷകര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനഡുസമ്മേളനം.
ചുരുക്കത്തിൽ, 300-ലധികം പേരുടെ കൂട്ടായ്മയാണ് ഈ സിനഡ്.

എങ്ങനെയാണ് ഭാഷാ ക്രമീകരണം

1) ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോളിഷ് എന്നിങ്ങളെ പ്രാധാന്യമുള്ള വന്‍ഭാഷാ ഗ്രൂപ്പുകളായി സിനഡ് അംഗങ്ങളെ തിരിച്ചാണ് ചര്‍ച്ചകളും അഭിപ്രായരൂപീകരണവും വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്നത്.
2) സിനഡുഹാളില്‍ നടത്തപ്പെടുന്ന പൊതുസിന‍ഡു സമ്മേളനങ്ങള്‍ക്ക്‌ ഇറ്റാലിയന്‍ ഭാഷ ഉപയോഗിക്കുമെങ്കിലും പരിവര്‍ത്തനത്തിനുള്ള അത്യാധുനിക ശ്രാവ്യസംവിധാനങ്ങള്‍ സിനഡു ഹാളിലെ ഇരിപ്പിടങ്ങളില്‍ ലഭ്യമാണ്.
3) ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പ്രധാന ഭാഷകളില്‍ പ്രധാനപ്പെട്ട രേഖകളും പഠനവിഷയങ്ങളും ലഭ്യമായിരിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker