Kerala

ഹീറോസ് ഓഫ് ഫെയ്ത്ത് അരങ്ങേറി

ഡോൺബോസ്‌കോ ദേവാലയത്തിലെ മിഷൻ ദിനത്തോടനുബന്ധിച്ചാണ് അവതരിപ്പിക്കപ്പെട്ടത്...

സ്വന്തം ലേഖകൻ

പറവൂർ: അസാധാരണ മിഷൻ വാരാചരണത്തോടനുബന്ധിച്ച് പറവൂർ ഡോൺബോസ്‌കോ തിരുഹൃദയ തീർത്ഥാടന ദേവാലയത്തിൽ കോട്ടപ്പുറം ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ “ഹീറോസ് ഓഫ് ഫെയ്ത്ത്” എന്ന രക്തസാക്ഷികളുടെ ജീവചരിത്രം അരങ്ങേറി.

ആദിമ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ ദൃശ്യാവിഷ്ക്കാരങ്ങളാണ് അരങ്ങേറിയത്. ദൃശ്യ-ശ്രവണ മാധ്യമങ്ങളിലൂടെയും, അവതരണ രീതികളിലൂടെയും വിജയകരമായി “ഹീറോസ് ഓഫ് ഫെയ്ത്ത്” അവതരിപ്പിച്ചു.

ഡോൺബോസ്‌കോ ദേവാലയത്തിലെ മിഷൻ ദിനത്തോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കപ്പെട്ടതെന്നും, പതിനഞ്ചോളം കലാകാരന്മാരെ അണിനിരത്തിയാണ് വിശ്വാസ സംരക്ഷണ കലാരൂപം രംഗത്ത് അവതരിപ്പിക്കപ്പെട്ടതെന്നും ഇടവക വികാരി ഫാ.ജോസഫ് ജോഷി പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker