Categories: Vatican

ദൈവവിളി തൊഴിലാക്കരുത്; ഫ്രാന്‍സിസ് പാപ്പ

ദൈവവിളി തൊഴിലാക്കരുത്; ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി: ദൈവവിളി തൊഴിലാക്കി മാറ്റരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവം ദാനമായി തന്ന ദൈവവിളി ദാനമായി തന്നെ സൂക്ഷിക്കുകയും ജീവിക്കുകയും വേണമെന്നും അതിനെ തൊഴിലാക്കി മാറ്റരുതെന്നുമാണ് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. വ്യാഴാഴ്ച പേപ്പല്‍ വസതിയായ സാന്താ മാര്‍ത്ത കപ്പേളയില്‍ ദിവ്യബലി മദ്ധ്യേ പങ്കുവച്ച വചനചിന്തയിലാണ് വൈദികരോടും മെത്രാന്മാരോടും മറ്റു വിശ്വാസികളോടുമായി പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. കുറേക്കാര്യങ്ങള്‍ ചെയ്തുകൂട്ടണം എന്ന വ്യഗ്രത പ്രേഷിതന്‍റെ ജീവിതത്തെ ഗ്രസിച്ചേക്കാമെന്നും, പ്രേഷിത സമര്‍പ്പണം തൊഴിലിനുള്ള ഉടമ്പടിയല്ലായെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ദൈവീക ദാനമായ ശുശ്രൂഷ ജീവിതത്തോടും, അതു തന്ന ദൈവത്തോടും പ്രത്യുത്തരിക്കാനോ, കൃതജ്ഞത നല്‍കുവാനോ താല്പര്യമില്ലാത്ത സ്വാര്‍ത്ഥനായി മാറുന്ന സമര്‍പ്പിതരുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവവിളി ദൈവീക ദാനമാണെന്ന ചിന്ത മനസ്സില്‍ ഇല്ലാതാകുമ്പോഴാണ് പൗരോഹിത്യവും മെത്രാന്‍ സ്ഥാനവുമെല്ലാം വെറും തൊഴിലായി മാറുന്നത്. അത് ശുശ്രൂഷാ മനോഭാവത്തെ പാടെ നശിപ്പിക്കും. അത് യേശുവിന്‍റെ വീക്ഷണം വ്യക്തിയില്‍ നിന്നും എടുത്തുകളയുന്നതിലേക്ക് നയിക്കും. “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു നമ്മെ വിളിച്ച ക്രിസ്തു ഭരമേല്പിച്ച ശുശ്രൂഷാ ജീവിതത്തിന്‍റെ സൗജന്യഭാവത്തെക്കുറിച്ചും, ആ വിളി തനിക്ക് ദാനമായി കിട്ടിയതാണെന്നുമുള്ള വ്യക്തമായ ധാരണയെക്കുറിച്ചും അവബോധമുള്ളവനായി പ്രേഷിതന്‍ ജീവിക്കണമെന്നും പാപ്പ പറഞ്ഞു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago