Categories: Public Opinion

മറുനാടന്റെ “മറുമുഖം” കോഴിക്കോട് നടന്ന പീഡന ജിഹാദിലൂടെ പുറത്ത്

തീവ്രവാദികളുടെ അജണ്ട ഏറ്റവും ഭംഗിയായി കേരളത്തിൽ നടത്തി കൊടുക്കാൻ സഹായിക്കുന്നത് മറുനാടൻ മലയാളിയാണ്...

ജസ്റ്റിൻ ജോർജ്

“മറുനാടൻ മലയാളി എന്ന മഞ്ഞ പത്രം” ബിജെപി അനുകൂലവും കമ്മ്യൂണിസ്റ്റ് / ഇസ്ലാം വിരുദ്ധവും ആണെന്ന് കരുതുന്ന ഒത്തിരിയേറെ വായനക്കാർ ഉണ്ട്. ഇത് വരെയുള്ള നിരീക്ഷണത്തിൽ തീവ്രവാദികളുടെ അജണ്ട ഏറ്റവും ഭംഗിയായി കേരളത്തിൽ നടത്തി കൊടുക്കാൻ സഹായിക്കുന്നത് മറുനാടൻ മലയാളിയാണ്. പ്രത്യക്ഷത്തിൽ ഇസ്ലാം വിരുദ്ധം ആണെന്ന് തോന്നിപ്പിക്കാൻ ആഗോള തലത്തിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്തകൾ വാരിക്കോരി കൊടുക്കും. ലോകം മുഴുവൻ അംഗീകരിച്ച ഈ ഭീകരവാദികൾക്ക് എതിരെ പറയുന്നത് കൊണ്ട് കേരളത്തിലെ തീവ്ര സംഘടനകൾക്ക് പ്രത്യേകിച്ച് നഷ്‌ടം ഒന്നും വരാനില്ല എന്നതാണ് സത്യം. ഇതിന് പുറമെ ബിജെപിയെ കുറിച്ചും നരേന്ദ്ര മോദിയെ കുറിച്ചും ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ പൊലിപ്പിച്ചു പറയുന്നതിലൂടെ കേരളത്തിലെ ഇസ്ലാം മതസ്ഥരിൽ അനാവശ്യ ഭീതി ഉളവാക്കി കുറച്ചു ചെറുപ്പക്കാർക്ക് എങ്കിലും തീവ്ര ചിന്താഗതി ഉള്ള സംഘടനകളിലേക്ക് ആഭിമുഖ്യം ഉണ്ടാക്കാനുള്ള ബോധപൂർവ ശ്രമവും നടത്തുന്നുണ്ട്.

കഴിഞ്ഞ 2-3 വർഷമായി കേരളത്തിലെ കത്തോലിക്കാ സഭയെ പ്രത്യേകിച്ച് സിറോ മലബാർ സഭയെ ഈ തീവ്ര സംഘടനകൾ ടാർജറ്റ് ചെയ്തിരിക്കുകയാണ് എന്നത് വ്യക്തമാണ്, ഓരോ വിഷയങ്ങളിലും മറുനാടൻ മലയാളി എടുത്ത് നിലപാടുകൾ പരിശോധിച്ചാൽ ആർക്ക് വേണ്ടിയാണ് മറുനാടൻ മലയാളി പണി എടുക്കുന്നതെന്ന് വ്യക്തമാകും. ഒരു വശത്ത് കൂടി കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക സേവന പ്രസ്ഥാനമായ കത്തോലിക്കാ സഭയെ അധിക്ഷേപിച്ചു വില ഇല്ലാതാക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുമ്പോൾ മറു വശത്ത് പലവിധ പേരുകളിൽ നന്മമരങ്ങളെ അവതരിപ്പിച്ച് തീവ്ര സംഘടനകൾക്ക് പൊതു സമൂഹവുമായി ബന്ധപ്പെട്ട ഓരോ വിഷയങ്ങളിലും അവരുടെ താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു.

കത്തോലിക്കാ സഭക്ക് എതിരെയുള്ള സോഷ്യൽ മീഡിയാ, മീഡിയ ആക്രമണങ്ങൾ ആരംഭിച്ചത് അന്ത്യ അത്താഴ വിവാദ ചിത്രത്തോടെ ആണ്. ആരും അറിയാതെ പോകുമായിരുന്ന ആ ചിത്രം മഞ്ഞ പത്രത്തിൽ കൊടുത്ത് വിവാദം ആക്കി മാറ്റാൻ മുഖ്യ പങ്ക് വഹിച്ചത് മറുനാടൻ മലയാളിയാണ്. അതിന് ശേഷം കത്തോലിക്കാ സഭയിലെ പുരോഹിതരുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ നിരവധി വിവാദങ്ങൾ ഉണ്ടാക്കി സോഷ്യൽ മീഡിയായിൽ കത്തോലിക്കാ സഭയെ വലിച്ചു കീറാൻ മുൻപിൽ നിന്നത് മറുനാടൻ മലയാളിയാണ്. ഇതിൽ മനുഷ്യ സഹജമായ കാരണങ്ങളാൽ സഭയിലെ ചില പുരോഹിതർക്ക് സംഭവിച്ച തെറ്റുകൾ ഉണ്ട്, ഇല്ലാത്ത പ്രശ്നം വളച്ചൊടിച്ചതും ഉണ്ട്. പരിശുദ്ധ കന്യാമറിയത്തെ അപമാനിക്കുന്ന രീതിയിൽ എഴുതിയ നോവലിന് പ്രചാരണം കൊടുക്കാൻ വേണ്ടി മാത്രമായി അനാവശ്യ വിവാദം ഉണ്ടാക്കി വിശ്വാസികളെ അപമാനിച്ചു.

സഭയുമായി ഒരു ബന്ധവും ഇല്ലാത്ത നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കത്തോലിക്കാ സഭയിലേക്ക് മാറ്റുക എന്ന ഉദ്ദേശത്തിൽ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിൽ ഉള്ള കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിനെ കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അറിയിക്കണം എന്ന് പരസ്യമായി ഫേസ്ബുക്കിൽ മറുനാടൻ മലയാളിയുടെ ഉടമസ്ഥൻ എഴുതി ഇട്ടിട്ടുണ്ട്, അതിന് ശേഷം ഈരാറ്റുപേട്ട പരിസരത്തെ ചില വിദ്യാർത്ഥികളെയും ഒരു രാഷ്ട്രീയ നേതാവിനെയും ഉപയോഗിച്ച് വിവാദത്തിന് ഉള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിപ്പിക്കാൻ സാധിച്ചില്ല.

അനാവശ്യമായി പായസം വിവാദം ഉണ്ടാക്കിയ കള്ളസാമിയാണ് ഇന്ന് മറുനാടൻ മലയാളിയുടെ സാമ്പത്തിക കാര്യ വിദഗ്ദ്ധൻ. ഇതിന് പുറമെ അരുവിത്തുറ അൽഫോൻസാ സ്‌കൂളിലെ യൂണിഫോം, കെവിന്റെ വധം, പ്രളയ ദുരന്തത്തിന് ഇടയിൽ കുരിശു കൃഷി ചർച്ചയാക്കൽ, കുമ്പസാര വിവാദം, കൃപാസനം തുടങ്ങി ഈ മഞ്ഞ പത്രം സഭക്കെതിരെ അനാവശ്യമായി ഉണ്ടാക്കിയ വിവാദങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട വിവാദത്തിന് ഒടുവിൽ കത്തോലിക്കാ സഭയെ അധിക്ഷേപിക്കാൻ വേണ്ടി നിർമ്മിച്ച സിനിമക്ക് പുറകിലെ സാമ്പത്തിക ശക്തിയും മറ്റാരും അല്ല എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

UNA യുടെ സമരങ്ങൾക്ക് പ്രത്യേക ലേഖകനെ വെച്ചാണ് പിന്തുണ കൊടുത്ത് കൊണ്ടിരുന്നത്, നഴ്സുമാരോട് ഉള്ള സ്നേഹം കൊണ്ടാണ് UNA യെ പിന്തുണക്കുന്നത് എന്ന് പറയുമ്പോളും പ്രത്യേക സമുദായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കോർപ്പറേറ്റ് ഹോസ്പ്പിറ്റലുകളിലെ നഴ്സുമാർക്ക് കത്തോലിക്കാ സഭയുടെ ഹോസ്പിറ്റലുകളെക്കാൾ സാലറി കുറവായിട്ടും അവരുടെ അവസ്ഥയെ കുറിച്ച് ഒരക്ഷരം ഇത് വരെ മിണ്ടിയിട്ടില്ല. കോടികൾ തട്ടിച്ച കേസിൽ ജാസ്മിൻ ഷാക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങിയിട്ട് പോലും ഈ തട്ടുപ്പുകാരനെ വെള്ള പൂശാനാണ് ശ്രമിച്ചു കൊണ്ടിരുന്നത്. തട്ടിപ്പുകളെ കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്ത് വരുന്ന ഓരോ ഘട്ടത്തിലും വരികൾക്ക് ഇടയിൽ കൂടി ജാസ്മിൻഷായെ ന്യായീകരിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.

എറണാകുളം – അങ്കമാലി രൂപതയുടെ ഭൂമി നഷ്ട്ടപെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ സഭാ തലവനായ ആലഞ്ചേരി പിതാവിനെ പിന്തുണക്കുന്നു എന്ന വ്യാജേന സഭയുടെ ഭൂമി തട്ടി എടുത്ത മാഫിയകൾക്ക് വേണ്ടിയാണ് മറുനാടൻ മലയാളി വാർത്ത എഴുതിയത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് ആലഞ്ചേരി പിതാവ് എന്തെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് കരുതുന്നില്ല, എന്നാൽ പിതാവിനെ വിദഗ്ദ്ധമായി വഞ്ചിച്ചു കോടി കണക്കിന് രൂപയുടെ ആസ്തി തല്പര കക്ഷികൾ തട്ടി എടുത്തിട്ടുണ്ട്. ഭൂമി തട്ടി എടുത്തവരുടെ പങ്ക് വെളിയിൽ വരാതിരിക്കാൻ വേണ്ടി മറുനാടൻ മലയാളി നടത്തിയ ശ്രമങ്ങൾ ആലഞ്ചേരി പിതാവിനെ പിന്തുണക്കുന്നതിന് വേണ്ടി ആണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്.

തീവ്ര ചിന്താഗതി ഉള്ള സംഘടനകളുടെ പിന്തുണയോടെ പെൺകുട്ടികളെ ആസൂത്രിതമായി ചതിച്ചു മതം മാറ്റുന്നതിനെ കുറിച്ചുള്ള വാർത്തകൾ വന്ന് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയെങ്കിലും എന്തെങ്കിലും പേരിന് പറഞ്ഞു പോയിരുന്ന മറുനാടൻ മുതലാളി അലി അക്ബർ ഏഷ്യാനെറ്റ് റിപ്പോട്ടർ ഷാജഹാനെ തെറി വിളിച്ചതിനെ പ്രതിഷേധിക്കാൻ എന്ന വ്യാജേന ലവ് ജിഹാദ് എന്ന് പൊതുവെ വിളിക്കപ്പെടുന്ന പ്രണയച്ചതി ഇല്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ഷാജന് അറിയാൻ മേലെങ്കിൽ ഒരു കാര്യം പറഞ്ഞു തരാം… കോഴിക്കോട് ഇപ്പോൾ നടന്ന പീഡന ജിഹാദിനെ കുറിച്ച് മാത്രമല്ല കഴിഞ്ഞ 4-5 വർഷമായി കേരളത്തിൽ മതം മാറ്റാൻ വേണ്ടി നടത്തിയ എല്ലാ പീഡന ജിഹാദുകളെ കുറിച്ചുമാണ് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത് എന്നാണ് മനസ്സിലാക്കൻ കഴിഞ്ഞിട്ടുള്ളത്. അന്വേഷണം മുറുകി കഴിയുമ്പോൾ തീവ്രവാദികളിലേക്ക് മാത്രമല്ല അവർക്ക് കുഴലൂത്ത് നടത്തുന്നവരിലേക്കും എത്തി കൂടായ്കയില്ല. ഇത്രയും കാലത്തെ ദുഷ്‌ട ശക്തികളുടെ വളർച്ച നാളത്തെ അതിലും വലിയ തകർച്ചക്ക് വേണ്ടിയാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല, ഒരു പക്ഷെ കോഴിക്കോട് നടന്ന പീഡന ജിഹാദ് അതിന് ഒരു നിമിത്തം മാത്രം ആയിരിക്കാം!

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

3 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago