Categories: World

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുശേഷിപ്പ് ചങ്ങനാശ്ശേരി അതിരൂപതയിലേക്ക്

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുശേഷിപ്പ് ചങ്ങനാശ്ശേരി അതിരൂപതയിലേക്ക്

അനിൽ ജോസഫ്‌

കൊളോണ്‍: കാല്‍ നൂറ്റാണ്ടിലേറെക്കാലം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുശേഷിപ്പ് ക്രാക്കോവ് അതിരൂപത ചങ്ങനാശ്ശേരി അതിരൂപതക്ക് സമ്മാനിച്ചു. കഴിഞ്ഞദിവസം പോളണ്ട് സന്ദര്‍ശിച്ച ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ക്രാക്കോവ് മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ.സ്റ്റാന്‍ലിസാളോവ് ജിവിഷില്‍ നിന്നുമാണ് തിരുശേഷിപ്പ് സ്വീകരിച്ചത്.

കര്‍ദിനാള്‍ ജിവിഷ് 37 വര്‍ഷം ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറി ആയിരുന്നു. ജീവിഷുമായി കൂടിക്കാഴ്ച നടത്തിയ പെരുന്തോട്ടം മൂന്നുദിവസം ക്രാക്കോവ് അതിരൂപതയില്‍ ചിലവഴിച്ചു. സെന്‍റ് മേരീസ് കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. ജോണ്‍പോള്‍ രണ്ടാമനൊപ്പം രണ്ടു പ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ച കര്‍ദിനാള്‍ ജിവീഷ് രണ്ടുതവണയും കേരളത്തിലെത്തിയിരുന്നു. അന്നത്തെ സന്ദര്‍ശനമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം മാര്‍ പെരുന്തോട്ടവുമായി പങ്കുവെച്ചു.

തിരുശേഷിപ്പ് കേരള സഭയ്ക്ക് സമ്മാനമായി നല്‍കുന്നത് നന്ദിപറഞ്ഞ് മാര്‍ പെരുന്തോട്ടം കര്‍ദിനാള്‍ ജിവിഷിനെ കേരളത്തിലേക്ക് വീണ്ടും ക്ഷണിച്ചു. തുടര്‍ന്ന് നടക്കുന്ന അദ് ലിമിന് സന്ദര്‍ശനത്തിനായി മാര്‍ പെരുന്തോട്ടം വത്തിക്കാനിലെത്തി.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago