World

12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച പാരീസിലെ നോട്രഡാം കത്തീഡ്രലിൽ വൻതീപിടുത്തം

200 വർഷത്തിലേറെകാലമെടുത്തതാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്

സ്വന്തം ലേഖകൻ

പാരീസ്: 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച പാരീസിലെ നോട്രഡാം കത്തീഡ്രലിൽ വൻതീപിടുത്തം. 800 വർഷം പഴക്കമുള്ള ഗോഥിക് ദേവാലയ സമുച്ചയത്തിൽ പടന്നുപിടിക്കുന്ന തീ കെടുത്തുവാൻ തീവ്രശ്രമം തുടരുന്നു.

കത്തീഡ്രലിന്റെ മേൽക്കൂരയും, പ്രാദേശിക സമയം രാത്രി 8 മണിയോടെ ദേവാലയത്തിന്റെ പിരമിഡ് ഘടനയിൽ തലയുയർത്തിനിന്ന ഗോപുരവും തകർന്നു. 387 പടികൾ കയറണമായിരുന്നു ഗോപുരങ്ങളിലേക്ക് എത്തപ്പെടുന്നതിന്. കത്തീഡ്രലിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തന്റെ പരിപാടികൾ മാറ്റിവച്ചു. അദ്ദേഹം പറഞ്ഞു: “ഈ രാത്രിയിൽ ഫ്രഞ്ച് ജനതയുടെ ഒരുഭാഗം ചുട്ടുപൊള്ളുന്നത് കാണാൻ വളരെ വ്യസനമുണ്ട്”, രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

ചുറ്റുമുള്ള കെട്ടിടങ്ങൾ എല്ലാം ഒഴിപ്പിച്ചു. ഇതുവരെയും ആളപായം ഉണ്ടായതായോ, ആർക്കെങ്കിലും പരുക്കേറ്റതായോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 1000 മൈൽ അകലെവരെ തീജ്വാല കാണാം.

200 വർഷത്തിലേറെകാലമെടുത്തതാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. 1163 ൽ ലൂയി ഏഴാമൻ രാജാവിന്റെ കാലത്ത് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത് 1345-ലായിരുന്നു.

ഓരോ വർഷവും പതിമൂന്ന് ദശലക്ഷത്തിലധികം ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നോട്രഡാം കത്തീഡ്രൽ കാണുവാൻ എത്താറുണ്ട്.

ഒരു വർഷം മുൻപ് ഫാ.ജൂഡ് പകർത്തിയ ചില ചിത്രങ്ങൾ:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker