Kerala

കൈയ്യേറ്റം ചെയ്ത വിശ്വാസിയുടെ കാല്‍ കഴുകി വന്ദിച്ച് വൈദികന്‍ വ്യത്യസ്തനാവുന്നു.

"സഹോദരാ എനിക്കങ്ങയോട് ഒരു ദേഷ്യവും ഇല്ല"...

അനില്‍ ജോസഫ്

തൃശൂര്‍: കൈയ്യേറ്റം ചെയ്ത വിശ്വസിയുടെ കാല്‍ കഴുകി വന്ദിച്ച് വൈദികന്‍ കൈയ്യടി നേടുന്നു. മാള തുമ്പശ്ശേരി സെന്റ് മേരീസ് ഇടവക വികാരി ഫാ.നവീന്‍ ഊക്കനാണ് ക്ഷമയുടെയും സഹനത്തിന്റെയും മാതൃക കാട്ടി കത്തോലിക്കാസഭയുടെ പേര് വാനോളം ഉയര്‍ത്തിയത്.

വികാരിയച്ചനെ പരസ്യമായി കൈയ്യേറ്റം ചെയ്ത വിശ്വാസിയോട് പരസ്യമായി തന്നെ മാപ്പ് പറയണമെന്നായിരുന്നു പളളികമ്മറ്റി ആവശ്യപെട്ടത് എന്നാല്‍ ദിവ്യബലിക്ക് ശേഷം തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് പറയാനെത്തിയ വിശ്വാസിയെ അള്‍ത്താരക്ക് മുന്നില്‍ വിളിപ്പിച്ച് നവീനച്ചന്‍ പറഞ്ഞു. “പളളികമ്മറ്റി അറിയിച്ചതനുസരിച്ച് ഇദ്ദേഹം വന്നല്ലോ, അത് തന്നെ അഭിമാനകരമാണ്”. തുടര്‍ന്ന്, ഒരു പാത്രത്തില്‍ വെളളമെടുത്ത അച്ചന്‍ ക്രിസ്തു ശിഷ്യന്‍മാരുടെ കാല്‍കഴുകിയത് പോലെ കാല്‍കഴുകി കാലില്‍ ചുബിച്ചു… “സഹോദരാ എനിക്കങ്ങയോട് ഒരു ദേഷ്യവും ഇല്ല”… തുമ്പശ്ശേരി പളളിയിലെ ഇടവകാ ജനത്തിന് മുന്നില്‍ അച്ചന്‍ നടത്തിയ വ്യത്യസ്തമായ ഈ ഇടപെടല്‍ സോഷ്യല്‍ മീഡീയയിലുള്‍പ്പെടെ കൈയ്യടി നേടുകയാണ്.

തുടര്‍ന്ന് അച്ചന്‍ പറഞ്ഞു: “ഇദ്ദേഹം മാപ്പ് പറയാനുറച്ചാണ് പളളിയിലേക്ക് വന്നത് ഇനി അത് പറയിക്കരുതെന്നാണ് എന്റെ അപേക്ഷ, അനുകൂലിക്കുന്നവര്‍ക്ക് എണീറ്റ് നിന്ന് കൈയ്യടിക്കാം അല്ലെങ്കില്‍ മുന്നോട്ട് പോകാം”. ഒട്ടും ശങ്കിക്കാതെ ഇടവകാജനം ഒന്നാകെ നിറുത്താതെ കൈയ്യടിച്ചു. ജനുവരി 26-ന് ദിവ്യബലിക്കിടയിലാണ് വികാരഭരിതമായ നിമിഷങ്ങള്‍ പളളിയില്‍ അരങ്ങേറിയത്. ഇടവകയിലെ 55 വയസിന് മുകളില്‍ പ്രായമുളള 105 പേരുമായ വിനോദയാത്രക്ക് പോയ അച്ചന്‍ വൈകി എത്തിയതിനാണ് അച്ചനെ ഒരു വിശ്വാസി കൈയ്യേറ്റം ചെയ്തത്.

എല്ലാ വര്‍ഷവും മുതിര്‍ന്നവരുമായി വിനോദയാത്ര നടത്താറുണ്ടെന്ന് നവീന്‍നച്ചന്‍ കാത്തലിക് വോക്സിനോട് പറഞ്ഞു. പളളിയിലുണ്ടായ ഈ സംഭവം വാര്‍ത്തയാവുമെന്ന് കരുതിയില്ലെന്നും മാറ്റത്തിന്റെ ഒരു സന്ദേശം മാത്രമാണ് മനസില്‍ കണ്ടിരുന്നതെന്നും അച്ചന്‍ വോക്സിനോട് മനസ് തുറന്നു.

2014-ല്‍ ഇരിഞ്ഞാലക്കുട രൂപത ബിഷപ് മാര്‍ പോളികണ്ണുകാരനില്‍ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്. ഇരിഞ്ഞാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയും, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്ത്തോലിക് സെമിനാരിയും, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുമാണ് വൈദിക പഠനകേന്ദ്രങ്ങള്‍.

അമ്പഴക്കാട് സെന്റ് തോമസ് ഇടവകാഗമായ അച്ചന്‍ അലത്തൂര്‍ സ്വദേശികളായ വിന്‍സെന്റ് – ജെസ്സി ദമ്പതികളുടെ മകനാണ് ഫാ.നവീന്‍ ഊക്കന്‍, സഹോദരന്‍ നിബിന്‍.

Show More

One Comment

  1. May God bless Fr.Naveen. He could not have done this without the help of the Holy Spirit. He has relived Jesus and set a trend worthy of emulation.

Leave a Reply to Antony Cheriaparambil Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker