India

ICYM ദേശീയ സമിതിയ്ക്ക് പുതിയ ഭാരവാഹികൾ

ജ്യോത്സ്ന ഡിസൂസ ദേശീയ പ്രസിഡന്റ്; ആന്റണി ജൂഡ് ജനറൽ സെക്രട്ടറി...

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ICYM) പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യയിലെ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്മെന്റിനെ 2020-2022 കാലയളവിൽ നയിക്കാനാണ് ഈ പുതിയ സമിതി നിലവിൽ വന്നത്. ഫെബ്രുവരി 09-ന് കൊൽക്കത്തയിലെ സേവാ കേന്ദ്രത്തിൽ സംഘടിപ്പിച്ച കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ (സിസിബിഐ) ദേശീയ യുവജന പ്രസ്ഥാനം അതിന്റെ ദേശീയ കൗൺസിൽ യോഗവും, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ (നെക്സോ) ദേശീയ തിരഞ്ഞെടുപ്പും നടത്തി.

ഇന്ത്യയിലുടനീളമുള്ള 12 പ്രദേശങ്ങളെ പ്രതിനിധീകരിച്ച് 62 പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിന് സിസിബിഐ ദേശീയ യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് സൂസായ് നസറേൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ചേതൻ മച്ചാഡോയും സന്നിഹിതനായിരുന്നു.

36 അംഗങ്ങളടങ്ങുന്ന സമിതിയിൽ, 8 ഭാരവാഹികളെയും 16 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

ICYM നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി (നെക്സ്കോ): 2020 – 2022 ഭാരവാഹികൾ:

ഐ.സി.വൈ.എം.ന്റെ ദേശീയ പ്രസിഡന്റായി വസായിയിൽ നിന്നുള്ള ശ്രീമതി ജ്യോത്സ്ന ഡിസൂസ തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിൽ നിന്നുള്ള ആന്റണി ജൂഡ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇംഫാലിൽ നിന്നുള്ള ശ്രീമതി ഹിറ്റാരി റെബേക്ക ട്രഷറർ.
ചാണ്ഡിഗത്തിൽ നിന്നുള്ള സൗരവ് കുള്ളു മീഡിയ സെക്രട്ടറി.
മധ്യപ്രദേശിൽ നിന്നുള്ള ആന്റോ അരോക്യ നിവേദ ആരാധനക്രമ സെക്രട്ടറി.
കൊൽക്കത്തയിൽ നിന്നുള്ള സ്റ്റെല്ല ഹാരി ജോയിന്റ് സെക്രട്ടറി.
ഒഡീഷയിൽ നിന്നുള്ള ശ്രീ.ജലേന്ദ്ര സിംഗ് വൈസ് പ്രസിഡന്റ്.
ആന്ധ്ര പ്രദേശിൽ നിന്നുള്ള ശ്രീ.കസു ന്യൂസ് ലെറ്റർ എഡിറ്റർ.

കൂടാതെ മറ്റ് 16 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

24 യുവ നേതാക്കളുള്ള ഈ സമിതിയാണ് അടുത്ത 2 വർഷത്തേക്ക് ഇന്ത്യയിലെ കത്തോലിക്കാ യുവജന പ്രസ്ഥാനത്തെ നയിക്കുകയും, യുവജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത്.

നെക്സ്കോ അംഗങ്ങൾ:

ആയുഷി അഗസ്റ്റിന ഫ്രാങ്ക്, (ആഗ്ര);
അരവിന്ദ് റാവത്ത്, (അജ്മീർ);
അശുതോഷ് രാഹുൽ ടിർകി, [ജാൻ (ഗുംല)];
ശാലിനി ഭെംഗ്ര, [ജാൻ (ഖുന്തി)];
മരിയ സെബെ മാത്യു, [കർണാടക (ബാംഗ്ലൂർ)];
അൻസിറ്റ ലോബോ, [കർണാടക (മൈസൂർ)];
ആർതർ സേവ്യർ, [തമിഴ്‌നാട് (തൂത്തുക്കുടി)];
മേരി വെറോണിക്ക, [തമിഴ്‌നാട് (കോട്ടാർ)];
ജോവിറ്റ ടിഗ്ഗ, [പശ്ചിമ ബംഗാൾ (കൊൽക്കത്ത)];
പ്രവീൺ മുത്തർ, [വെസ്റ്റേൺ (പൂനെ)];
രാമഞ്ച പ്രിസീന, [തെലുങ്ക് (വാറങ്കൽ)];
ബിനിറ്റ സിംഗ്, [ഒഡീഷ (ബാലസോർ)];
ബെക്കറെമിയോ നോങ്‌ട്ഡു, [നോർത്ത് ഈസ്റ്റ് (ജോവായ്)];
ദിവ്യ സർക്കാർ, [നോർത്തേൺ (ദില്ലി)];
പ്രദീപ് ബരിയ, [മധ്യപ്രദേശ് (ഉദയ്പൂർ)];
ഫെബിന ഫെലിക്സ്, [കേരളം (കണ്ണൂർ)].

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്രീമതി ജ്യോത്സ്നയുടെ വാക്കുകൾ ഇങ്ങനെ; “എനിക്ക് ചെയ്യാൻ കഴിയാത്തത് നിങ്ങൾക്ക് ചെയ്യാൻ കഴിയും. നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് എനിക്ക് ചെയ്യാൻ കഴിയും. നമുക്ക് ഒരുമിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയും” എന്ന വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ എനിക്ക് പ്രചോദനമാകുന്നു. നമുക്ക് ഈ രാജ്യത്തെ ഓരോ യുവാക്കളിലേക്കും എത്തിച്ചേരാനുള്ള പ്രവർത്തനം തുടരാം. നമുക്ക് കൈകൾ കോർത്ത് പിടിച്ച്, ഒരുമയോടെ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാം.

തുടർന്ന്, ബിഷപ്പ് സൂസായ് നസറേൻ യുവജന ശുശ്രൂഷയുടെ 8 ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, ഇന്നിന്റെ സമൂഹത്തിൽ മാറ്റത്തിന്റെയും പുതുക്കലിന്റെയും ഏജന്റുമാരായിരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയും, വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് പോകാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു.

നാഷണൽ യൂത്ത് ഡയറക്ടർ ഫാ.ചേതൻ മച്ചാഡോ പ്രവർത്തനത്തിന്റെ “3 D”കളെ [Dedication (സമർപ്പണം), Determination (നിശ്ചയദാർഢ്യം), Discipline (അച്ചടക്കം)] മുൻനിറുത്തി യുവജന നേതാക്കളെ അവരുടെ ഉത്തരവാദിത്തങ്ങളെയും, സേവക നേതൃത്വത്തിലേക്കുള്ള വിളിയെയും കുറിച്ച് ഓർമ്മപ്പെടുത്തി. കൂടാതെ കഴിഞ്ഞ വർഷക്കാലങ്ങളിൽ ഈ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച ദേശീയ സമിതിയിലെ 8 അംഗങ്ങൾക്കും, അവരോടൊത്ത് പ്രവർത്തിച്ച എല്ലാ റീജിയണൽ യൂത്ത് ഡയറക്ടർമാർക്കും, യുവനേതാക്കളോടും അദ്ദേഹം നന്ദിയർപ്പിച്ചു.

Show More

3 Comments

Leave a Reply to Ruban Pariyaram Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker