Kerala

കെ.എല്‍.സി.എ. മാസ്ക്കുകൾ നിർമ്മിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി വിതരണം ചെയുന്നു

ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പള്ളിയുടെ നേത്രത്വത്തില്‍...

ജോസ് മാർട്ടിൻ

കൊച്ചി: കൊറോണ-കൊവിഡ് 19- രാജ്യമെമ്പാടും രോഗപ്രതിരോധ നടപടികളിലേക്ക് ശ്രദ്ധിക്കുമ്പോൾ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ധരിക്കാനുള്ള മാസ്ക് പ്രാദേശികമായി ജനങ്ങളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച് വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ഇടവക കെ.എൽ.സി.എ. മാതൃകയാകുന്നു. വൈറസിനെ തടയാന്‍ കേരള ജനത ഒറ്റക്കെട്ടായി പോരാടുന്ന സന്ദർഭത്തിൽ പ്രാഥമിക സ്വയംസുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് മാര്‍ക്കറ്റില്‍ കൃത്രിമക്ഷാമം ഉണ്ടാക്കി, അമിത വില ഈടാക്കി, ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഉദ്യമമെന്നത് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.

യു.എസ്.-ൽ നിന്നും ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് മാസ്ക്കുകൾ നിർമ്മിച്ച് ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ യൂണിറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്.

വീടുകളിൽ നിന്ന് ഓരോരുത്തരും തങ്ങളുടെതന്നെ തയ്യൽ മെഷീനുകൾ മാസ്ക് നിർമ്മാണത്തിനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നത് കണ്ടാൽ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഈ വിപത്തിനെ ചെറുക്കാൻ എന്തുമാത്രം ആത്മാര്ഥതയോടെയാണ് അവർ കൈകോർക്കുന്നതെന്ന് അതിശയിച്ചു പോകുമെന്ന് നാട്ടുകാർ പറയുന്നു.

ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പള്ളിയുടെ നേത്രത്വത്തില്‍ ഇടവക കെ.ൽ.സി.എ. യൂണിറ്റിന്റെ സാമൂഹിക പ്രതിബന്ധത നിറഞ്ഞ ഈ സംരഭം എല്ലാ സാമുദായിക സംഘടനകള്‍ക്കും, ക്രൈസ്തവേതര സംഘടനകൾക്കും മാതൃകയാക്കാവുന്നതാണെന്നതിൽ സംശയമില്ല

Show More

2 Comments

Leave a Reply to vox_editor Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker