Categories: World

ടാൻസാനിയായിൽ പ്രസിഡന്റ് ജോൺ പോംപെ ആഹ്വാനം ചെയ്ത മൂന്നു ദിവസത്തെ പ്രാർത്ഥനാ ദിനം ഇന്നലെ അവസാനിച്ചു

ഏപ്രിൽ 17 മുതൽ 19 വരെ ആചരിക്കുവാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു...

ഫാ.ജയ്മി ജോർജ് പാറതണൽ

ടാൻസാനിയ: കൊറോണാ പേടിയിൽ ടാൻസാനിയായിൽ ദേവാലയങ്ങൾ അടച്ചില്ല, മറിച്ച് മൂന്നു ദിവസം പ്രാർത്ഥനാ ദിനമായി ആചരിക്കാൻ പ്രസിഡന്റ് ജോൺ പോംപെ ജോസഫ് മങഫുളി ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പൈശാചിക വൈറസിനെ ഉന്മൂലനം ചെയ്യുവാൻ ദൈവീക ഇടപെടലിനുമാത്രമേ സാധിക്കൂവെന്നും അതിനാൽ ദേവാലയങ്ങളും മോസ്‌കുകളും മൂന്നു ദിവസത്തെ പ്രാർത്ഥനാ ദിനം, ഏപ്രിൽ 17 മുതൽ 19 വരെ ആചരിക്കുവാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

അതുപോലെ തന്നെ, വ്യവസായ സ്ഥാപനങ്ങളടക്കം പ്രവർത്തിക്കാമെങ്കിലും, ജനങ്ങൾ സമൂഹ്യ അകലം പാലിക്കണമെന്ന് പ്രസിഡന്റ് ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വരെ ടാൻസാനിയായിൽ 100 കോവിഡ് -19 പോസറ്റീവ് കേസുകളും, 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ സ്‌കൂളുകളും, വിദേശ സഞ്ചാരങ്ങളും പൊതുപരിപാടികളും നിറുത്തലാക്കിയെങ്കിലും, ആരാധാനാലയങ്ങൾ അടക്കേണ്ട എന്ന നിലപാടിലാണ് ടാൻസാനിയായിൽ പ്രസിഡന്റ് ജോൺ പോംപെ.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

7 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago