Vatican

ഓൺലൈൻ വിശുദ്ധ കുർബാനകൾ സഭയെ പടുത്തുയർത്തുന്നതിനുള്ള ബദൽമാർഗ്ഗമല്ല: ഫ്രാൻസിസ്‌ പാപ്പാ

ഫാ.ജോസ് കുളത്തൂർ

റോം: ഓൺലൈൻ കുർബാനകൾ സഭയെ പടുത്തുയർത്തുന്നതിനുള്ള ബദൽമാർഗ്ഗമല്ലെന്ന് ഫ്രാൻസിസ്‌ പാപ്പാ. ഈ കൊറോണ കാലത്ത് വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനു ബദലായി ഒരുക്കിയ ഓൺലൈൻ സംവിധാനങ്ങൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച്, കാസ സാൻ മാർത്തയിൽ ഏപ്രിൽ 17-ന് അർപ്പിച്ച ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ, വിശ്വാസികളെ ഓർമ്മിപ്പിക്കുകയായിരുന്നു പാപ്പാ.

ക്രിസ്തുവമായി രൂപപ്പെടുന്ന അനുദിന സൗഹൃദത്തിലൂടെയാണ് ക്രിസ്തീയ ജീവിതം മുന്നോട്ടു നീങ്ങേണ്ടതെന്നും, ശിഷ്യന്മാരുടെ ജീവിതത്തിലും ക്രമാനുഗതമായ ഈ വളർച്ച കാണാമെന്നും, ആ വളർച്ചയിൽ ‘നീ ആരാണ്?’ എന്ന ചോദ്യത്തിന് ഇടം കൊടുക്കാത്ത വിധത്തിൽ അവരുടെ സൗഹൃദം വളരുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

ക്രിസ്തുവമായുള്ള ക്രിസ്ത്യാനികളുടെ ‘സൗഹൃദവും കൂട്ടായ്മയും’ സാമൂഹികമാണ്. സൗഹൃദവും അടുപ്പവും വ്യക്തിപരമാണെങ്കിലും അത് സമൂഹത്തിലാണ്. അപ്പം മുറിക്കലില്ലാതെ, കൂട്ടായ്മയില്ലാതെ, ദൈവജനമില്ലാതെ, കൂദാശകളില്ലാതെ ‘സൗഹൃദവും കൂട്ടായ്മയും’ എന്ന് പറയുന്നത് തികച്ചും അപകടകരമാണ്. കാരണം, അപ്പസ്തോലന്മാർക്ക് ക്രിസ്തുവിനോടുണ്ടായിരുന്ന കൂട്ടായ്മ ‘സാമൂഹിക’മായിരുന്നു; കാരണം അവിടെ ഒരു ഊട്ടുമേശയുണ്ടായിരുന്നു. എല്ലായ്‌പോഴും ‘കൂദാശ’യോട് കൂടിയതായിരുന്നു; കാരണം അവിടെ അപ്പം മുറിക്കൽ ഉണ്ടായിരുന്നു.

ഈ മഹാമാരിയുടെ കാലത്ത്, നമ്മുടെ പ്രത്യേകസാഹചര്യത്തിൽ, സാമൂഹ്യ സമ്പർക്ക മാധ്യമത്തിലൂടെയും മറ്റു സാങ്കേതിക ഉപാധികളിലൂടെയും നാം ആത്മീയമായി ഐക്യപ്പെട്ടിരിക്കുന്നുവെങ്കിലും, അത് വലിയ അപകടം ക്ഷണിച്ചു വരുത്തുന്നുണ്ടെന്ന് ചിന്തിക്കാൻ തന്നെ ചിലർ പ്രേരിപ്പിച്ചുവെന്ന് പാപ്പ പറഞ്ഞു. ഇപ്പോൾ അർപ്പിക്കുന്ന ദിവ്യബലിയിൽ വളരെ കുറച്ചുപേർ മാത്രമേ പങ്കെടുക്കുന്നുള്ളൂ, അതേസമയം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ബലിയിൽ പങ്കെടുക്കുന്ന നിരവധിപേരുടെയും ആത്മീയസാന്നിധ്യമുണ്ടെങ്കിലും അത് ഒരു സഭയെ രൂപപ്പെടുത്തുന്നില്ല. ഇന്ന് ഈ ബലിയിൽ വിശുദ്ധ കുർബാന കൗദാശികമായി സ്വീകരിക്കുന്നവർ വളരെ കുറവാണെന്നിരുന്നാലും, അരൂപിക്കടുത്ത് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ നിരവധിയാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സഭ വളരെ പ്രയാസം നിറഞ്ഞ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ദൈവം അനുവദിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നമുക്ക് ഇത് മാത്രമേ സാധ്യമാകൂ, എങ്കിലും ‘ഇത് സഭക്കും ദൈവജനത്തിനും കൂദാശകൾക്കും പകരമാകില്ല’. കാരണം, യഥാർത്ഥ സഭ ദൈവജനത്തോടും കൂദാശകളോടും കൂടിയതാണ്.

ഇപ്രകാരം ഒരു ചിന്ത തന്റെ തന്നെ വിചിന്തനത്തിനായി സമർപ്പിച്ചത് വളരെ സമർത്ഥനായ ഒരു മെത്രാനാണെന്ന് പാപ്പാ പറഞ്ഞു. ആ മെത്രാന്റെ പേര് പാപ്പാ പറയുന്നില്ലെങ്കിലും വളരെ സമർത്ഥനായ, ദൈവജനത്തോട് ചേർന്ന് നിൽക്കുന്ന ഒരു മെത്രാനെന്ന് പാപ്പാ സൂചിപ്പിക്കുന്നുണ്ട്. വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ക്രമീകരണം അറിയിച്ചുകൊണ്ട് ‘ശൂന്യമായ സെന്റ് പീറ്റർ ബസിലിക്കയിൽ’ പാപ്പാ ബലിയർപ്പിക്കുമെന്ന് വത്തിക്കാൻ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് മെത്രാന്റെ ഇടപെടലുണ്ടായത്. അദ്ദേഹം ചോദിച്ചു: ‘ഇത്രയും വലിയ ബസിലിക്കയിൽ കുറഞ്ഞത് മുപ്പതു പേരെയെങ്കിലും പങ്കെടുപ്പിച്ചുകൊണ്ട് തിരുകർമ്മങ്ങൾ നടത്താവുന്നതല്ലേ? അതിൽ എന്തപകടമാണുള്ളത്?’ ഈ ചോദ്യം തന്നെ ചിന്തിപ്പിച്ചു. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ: ‘സഭയെയും, കൂദാശകളെയും, ദൈവജനത്തെയും ഓൺ‌ലൈനിലൂടെ മാത്രം അനുഭവിച്ചറിയുന്നതോ ലഭ്യമാക്കുന്നതോ ആയ ഒന്നാക്കി മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക’. അതായത് മീഡിയയിലൂടെ സഭയെ വൈറലാക്കാതിരിക്കാനും, തിരുകർമ്മങ്ങൾ വൈറലാകാതിരിക്കാനും, ദൈവജനത്തെ വൈറലാക്കാതിരിക്കാനും ശ്രദ്ധിക്കുക എന്ന്. കാരണം സഭയും, ദൈവജനവും, കൂദാശകളും മൂർത്തമാണ്, അവ യാഥാർഥ്യമാണ്.

ഈ സാഹചര്യത്തിൽ, നമുക്ക് കർത്താവുമായി ഇപ്രകാരം ഒരു ബന്ധമേ സാധിക്കൂ എന്നത് സത്യമാണ്. എങ്കിലും, നാം ഈ അവസ്ഥയിൽ നിന്ന് പുറത്തു കടക്കണം, അവിടെ തുടരരുത്. കാരണം, അപ്പോസ്‌തോലന്മാരും ആദിമസഭയും നമുക്ക് കാണിച്ചു തന്ന സൗഹൃദവും കൂട്ടായ്മയും, വ്യക്തികളെന്ന നിലയിൽ സ്വാർത്ഥമായ രീതിയിൽ ജീവിക്കുകയോ, ഓൺലൈനിൽ “വൈറൽ” ആകുന്ന രീതിയിൽ ജീവിക്കുകയോ ചെയ്യുന്ന തരത്തിലല്ല. മറിച്ച്, യാഥാർഥ്യമാകുന്ന ദൈവജന കൂട്ടായ്മയയാണ് പാപ്പാ ഓർമ്മിപ്പിച്ചു.

Show More

One Comment

  1. Yes I agree we can pray to concentrate our heart with mind in jesus maximum avoid the holy mass in the net .I desire some words are better than holly mass in net . Thank pray to.lord our god to protect us. Amen

Leave a Reply to P C ANTHONY Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker