Kerala

കോവിഡ് ഒബ്സർവേഷനിൽ കഴിയുന്നവർക്ക് അവശ്യ വസ്ത്രങ്ങൾ എത്തിച്ച് ഇടവക വികാരിമാർ

5 ദിവസവമായി വസ്ത്രം മാറാനാകാതെ ബുദ്ധിമുട്ടിലായിരുന്നവർക്കാണ് ഈ വൈദീകർ സഹായമായി മാറിയത്...

സ്വന്തം ലേഖകൻ

വർക്കല: കോവിഡ് ഒബ്സർവേഷനിൽ കഴിയുന്നവർക്ക് ആവശ്യ വസ്ത്രങ്ങൾ എത്തിച്ച് മാതൃകയാവുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഇടവക വികാരിമാർ. ഫാ.ബിനു ജോസഫ് അലക്സും, ഫാ.ആൻണി എസ്.ബിയും, ഫാ.പ്രദീപ് ജോസഫുമാണ് കോവിഡ് കാലത്ത് വർക്കലയിലെ എസ്.ആർ. മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരായി ഒബ്സർവേഷനിൽ കഴിയുന്ന 25-Ɔളം പൂന്തുറ നിവാസികളുടെ ആവശ്യമറിഞ്ഞു മുന്നോട്ട് വന്നത്.

ക്വറന്റൈൻ കേന്ദ്രത്തിലായിരുന്ന ഇവരെ ആന്റിജൻ ടെസ്റ്റ് നടത്തി വേഗത്തിൽ ഹോസ്റ്റ്പിറ്റലിലേക്ക് കൊണ്ട് പോയതിനാൽ അവശ്യ വസ്ത്രങ്ങളൊന്നും തന്നെ എടുക്കുവാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ കഴിഞ്ഞ 5 ദിവസവമായി വസ്ത്രം മാറാനാകാതെ ബുദ്ധിമുട്ടിലായിരുന്നവർക്കാണ് ഈ വൈദീകർ സഹായമായി മാറിയത്. ഫാ.ബിനു അലക്സും, ഫാ.ആന്റെണി എസ്.ബിയും, ഫാ.പ്രദീപ് ജോസഫും അഞ്ചുതെങ്ങ് ഫെറോനയിലെ പൂത്തുറ, മുങ്ങോട്, അഞ്ചുതെങ്ങ് എന്നീ ഇടവകകളിലെ വികാരിമാരാണ്.

ശനിയാഴ്ച ഉച്ചയോടെ സംഭവം അറിഞ്ഞയുടൻതന്നെ ഫാ.ആന്റെണി എസ്.ബി, ഫെറോന വികാരി ഫാദർ ജോസഫ് ബാസ്കർ അച്ചനുമായി സംസാരിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് അതിരൂപതയുടെ സോഷ്യൽ സർവീസ് സംഘടനയുടെ (ടി.എസ്.എസ്.എസ്) സഹകരണത്തോടെ അവശ്യവസ്ത്രങ്ങളുടെയും വ്യക്തികളുടെയും ലിസ്റ്റ് തയ്യാറാക്കുകയും, ഫാ.ബിനു അലക്സും, ഫാ.ആന്റെണി എസ്.ബിയും, ഫാ. പ്രദീപ് ജോസഫും ചേർന്ന് ആറ്റിങ്ങലിലെ സ്വകാര്യ ടെക്സ്റ്റൈസിൽനിന്ന് വസ്ത്രങ്ങൾ വാങ്ങി അധികൃതർവഴി എത്തിക്കുകയായിരുന്നു.

Show More

One Comment

  1. God bless you fathers. You are heros. You give a good answer to the world that is always negative and sinical about catholic priests. Stay blessed. My love and prayers for you.

Leave a Reply to Fr. Thomas Tharayil Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker