Categories: Kerala

പുനലൂര്‍ രൂപതയിലെ 6 ഉപദേശിമാര്‍ക്ക് പേപ്പല്‍ ബഹുമതിയും, 2 ഉപദേശിമാര്‍ക്ക് രൂപതാ ബഹുമതിയും നല്‍കി ആദരിച്ചു.

കത്തീഡ്രലില്‍ വച്ച് നടക്കുന്ന തൈലപരികര്‍മ്മ പൂജയെ തുടര്‍ന്നാണ് ബഹുമതികള്‍ സമ്മാനിച്ചത്...

സ്വന്തം ലേഖകന്‍

പുനലൂര്‍: പുനലൂര്‍ രൂപതയിലെ 6 ഉപദേശിമാര്‍ക്ക് പേപ്പല്‍ ബഹുമതിയും, 2 ഉപദേശിമാര്‍ക്ക് രൂപതാ ബഹുമതിയും നല്കി ആദരിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ദിനമായ ഇന്ന് പുനലൂര്‍ സെന്‍റ് മേരീസ് കത്തീഡ്രലില്‍ വച്ച് നടക്കുന്ന തൈലപരികര്‍മ്മ പൂജയെ തുടര്‍ന്നാണ് ബഹുമതികള്‍ സമ്മാനിച്ചത്.

അവിഭക്ത കൊല്ലം രൂപതയിലും, പുനലൂര്‍ രൂപതയിലുമായി കഴിഞ്ഞ അര നൂറ്റാണ്ടുകളായി നിസ്തുല സേവനം അനുഷ്ഠിച്ച 6 ഉപദേശിമാര്‍ക്ക് പാപ്പായുടെ “ബേനേ മെരേന്തി” ബഹുമതിയും, 2 ഉപദേശിമാര്‍ക്ക് രൂപതാ ബഹുമതിയുമാണ് പുനലൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവ് സമ്മാനിച്ച് ആദരിച്ചത്.

ശ്രീ. മത്തായി പി.എം. (ഉമ്പര്‍നാട്, മാവേലിക്കര), ശ്രീ. ഗബ്രിയേല്‍ എം.വി. (കൊഴുവല്ലൂര്‍, ചെങ്ങന്നൂര്‍), ശ്രീ. സാമുവേല്‍ പി.ഡി. (ഏനാത്ത്), ശ്രീ. സാമുവേല്‍ വൈ. (വയല അടൂര്‍), ശ്രീ. ജെയിംസ് (പാണ്ടിത്തിട്ട), ശ്രീ. തോമസിന് (ശൂരനാട്, മരണാനന്തര ബഹുമതി) എന്നിവര്‍ക്ക് പേപ്പല്‍ ബഹുമതിയും; ശ്രീ. ജെറോം (ശൂരനാട്), ശ്രീ. പൗലോസ് (കടമ്പനാട്) എന്നിവര്‍ക്ക് രൂപതാ ബഹുമതിയുമാണ് നല്‍കിയത്. സഭയുടെ സുവിശേഷ പ്രഘോഷണത്തിലും, സാമൂഹിക സേവനത്തിലും അല്‍മായരുടെ ഭാഗഭാഗിത്വത്തിനും പ്രവര്‍ത്തനത്തിനും നല്‍കുന്നതാണ് ഈ ബഹുമതികള്‍.

ഈ ബഹുമതിദാനം വ്യത്യസ്തമാകുന്നത് സുവിശേഷത്തിനു വേണ്ടിയും ദൈവരാജ്യനിർമ്മിതിക്കായും ജീവിതം ഉഴിഞ്ഞുവച്ച ഉപദേശിമാരെ തെരഞ്ഞെടുത്തു എന്നതിനാലാണ്, അവരെ അംഗീകരിക്കുന്നു എന്നതിനാലാണ്. പലപ്പോഴും ഇവർക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല എന്നതും യാഥാർഥ്യമാണ്. എന്നാൽ ദൈവരാജ്യനിർമ്മിതിക്കായി അദ്ധ്വാനിക്കുന്നവരെ അംഗീകരിക്കാനും ആദരിക്കാനും പൊന്നുമുത്തൻ പിതാവ് തയ്യാറായി. ഇവരാണ് ‘യഥാർത്ഥ അർഹർ’ എന്ന് അദേഹം തിരിച്ചറിഞ്ഞു. ഒരു മിഷൻ പ്രദേശത്ത് നിന്ന് വൈദീകനായി, മെത്രാനായി എളിയ ജീവിതവും ഉയർന്ന ചിന്തയും പുലർത്തുന്ന സെൽവിസ്റ്റർ പിതാവിന് കാത്തലിക് വോക്‌സിന്റെ പ്രാർത്ഥനാശംസകൾ.

vox_editor

Recent Posts

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

8 mins ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

30 mins ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

46 mins ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

54 mins ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago