Categories: Parish

ലത്തീന്‍ കത്തോലിക്കര്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കണം ; എം .വിന്‍സെന്റ്‌ എംഎല്‍എ

ലത്തീന്‍ കത്തോലിക്കര്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കണം ; എം .വിന്‍സെന്റ്‌ എംഎല്‍എ

ബാലരാമപുരം ; ലത്തീന്‍ കത്തോലിക്കര്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കണമെന്ന്‌ കോവളം എംഎല്‍എ എം .വിന്‍സെന്റ്‌. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ പോലും ലത്തീന്‍ സമുഹത്തിന്‌ ലഭിക്കാതെ ബാഹ്യശക്‌തികള്‍ കടന്നുകയറി സമുദായത്തെ അവഗണിക്കാനുളള ഹീനമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന്‌ എം എല്‍ എ പറഞ്ഞു.

കേരളാ ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ ബാലരാമപുരം ഫൊറോന സമിതി സംഘടിപ്പിച്ച മെമ്പര്‍ഷിപ്‌ ക്യാമ്പ്യന്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു വിന്‍സെന്റ്‌ എംഎല്‍എ. അവഗണനയും നീതിനിഷേധവും അനുഭവിച്ചറിയിന്ന ന്യൂനപക്ഷ പിന്നോക്ക വിഭാഗമായ ലത്തീന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ നേടുന്നതുവരെ വിവിധ സമരമുറകളുമായി മുന്നോട്ട്‌ പോകുമെന്ന്‌ കെഎല്‍സിഎ ബാലരാമപാരം ഫൊറോന പ്രസിഡന്റ്‌ വികാസ്‌ കുമാര്‍ പറഞ്ഞു .

ഫാ.വര്‍ഗീസ്‌ പുതുപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നേമം ബ്ലോക്ക്‌ മെമ്പര്‍ ഐഡ , കെഎല്‍സിഎ സംസ്‌ഥാന സമിതി അംഗം സി ടി അനിത , ഫൊറോന വൈസ്‌ പ്രസിഡന്റ്‌ കോണ്‍ക്ലിന്‍ ജിമ്മി ജോണ്‍, സജിത , ബിബിന്‍ എസ്‌ പി, ജോബി പി ചാള്‍സ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago