Vatican

2006 നുശേഷം പോപ്പ് എമരിത്തസ് ബെനഡിക്ട് പതിനാറാമൻ നടത്തിയ ജർമനി സന്ദർശനവും തിരിച്ചു വരവും

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ജൂൺ 18 വ്യാഴാഴ്ച രാവിലെ 11.45-ന് മ്യൂണിക്കിൽ എത്തിയ ബെനഡിക്ട് പാപ്പാ മൂന്ന് ദിവസത്തെ ജന്മദേശ സന്ദർശനത്തിന് ശേഷം 22 തിങ്കളാഴ്ച വത്തിക്കാനിൽ തിരിച്ചെത്തി. 2006 നുശേഷം പോപ്പ് എമരിത്തസ് ബെനഡിക്ട് പതിനാറാമൻ ജർമനിയിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു ഇത്. ഈ സന്ദർശനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്, ആരോഗ്യനില മോശമായതിനാല്‍ പാപ്പ ഇനി ജര്‍മ്മനിയില്‍ തന്നെ തുടരുമെന്ന് പരക്കെ ഉണ്ടായ ഒരനാവശ്യ പ്രചരണത്തോടെയായിരുന്നു.

93 വയസുള്ള ബെനഡിക്ട് പാപ്പാ ജർമ്മനിയിലേക്ക് പോയത് രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന, രോഗശയ്യയിലായിരിക്കുന്ന 96 വയസുള്ള തന്റെ സഹോദരന്‍ മോണ്‍.ജോര്‍ജ് റാറ്റ്‌സിംഗറെ സന്ദര്‍ശിക്കാനായിരുന്നു. യഥാർത്ഥത്തിൽ 2013-ൽ സ്ഥാനത്യാഗത്തിന് ശേഷം ബെനഡിക്റ്റ് പാപ്പാ ഇറ്റലിയുടെ പുറത്തേക്ക് പോലും നടത്തിയ ആദ്യത്തെ യാത്രയായിരുന്നു ഇത്.

ജൂൺ 18 വ്യാഴാഴ്ച റേഗന്‍സ്ബുര്‍ഗില്‍ എത്തിയ പാപ്പാ തന്റെ സഹോദരനൊപ്പം രണ്ടു ദിവസം ചെലവഴിക്കുകയും, അവിടെത്തന്നെയുള്ള തങ്ങളുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും ശവകുടീരങ്ങൾ സന്ദര്‍ശിച്ചു. ജൂൺ 20-ന് റാറ്റ്സിംഗർ സഹോദരങ്ങൾ ഒരുമിച്ച് ദിവ്യബലി അർപ്പിച്ചു. തുടർന്ന്, റേഗന്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍, 1969-77 കാലഘട്ടത്തില്‍ പ്രഫസറായിരിക്കുമ്പോള്‍ താൻ താമസിച്ചിരുന്ന റേഗന്‍സ്ബുര്‍ഗ് പെന്റ്‌ലിംഗിലെ വസതിയിലും അദ്ദേഹം ഏതാനും സമയം ചെലവഴിച്ചു. ആ വസതി ഇപ്പോള്‍ പോപ്പ് ബെനഡിക്ട് 16-Ɔമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

പാപ്പാ ഇനി ജര്‍മ്മനിയില്‍ തന്നെ തുടരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് 22-Ɔο തീയതി പാപ്പാ റോമിലേക്ക് തിരിച്ചെത്തിയത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker