World

2020 മാർച്ച് 19 ചരിത്രത്തിൽ ഇടം നേടുന്നു

1494-ൽ ഇതേ ദിവസം നഗരത്തെ ബാധിച്ച വലിയ പകർച്ചവ്യാധിയിൽ നിന്ന് സൗഖ്യം ലഭിക്കുവാൻ തിരുശേഷിപ്പിനു മുൻപിൽ പ്രാർത്ഥിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു...

ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ

ഇറ്റാലിയൻ ജനത സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്തെ അഭിമുഖീകരിക്കുകയാണ്. വൈറസ് രോഗ ബാധയേക്കാൾ അതേൽപ്പിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഓരോരുത്തരും തങ്ങളുടെ നിലപാടുകൾക്ക് അനുസരിച്ച് ഈ വിഷയത്തെ നോക്കിക്കാണുന്നു. ദൈവവിശ്വാസികൾ കൂടുതൽ പ്രാർത്ഥനയിൽ അഭയം തേടുന്നു.

ഇറ്റലിയിലെ തസ്‌ക്കനി റീജിയനയിലുള്ള പ്രാത്തോയിൽ 2020 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ചരിത്രത്തിലെ ഒരു തനിയാവർത്തനത്തിന് സെന്റ് സ്റ്റീഫൻ കത്തീഡ്രൽ ദേവാലയം സാക്ഷിയാവുകയാണ്. ഇറ്റലിയിലെ എല്ലാ പ്രധാന ദേവാലയങ്ങളിലും വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന പതിവുണ്ട്. ഈ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റ് അരപ്പട്ടയുടെ ഒരു തിരുശേഷിപ്പാണ് നൂറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്നത്. പ്രധാന തിരുനാൾ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി അത് പുറത്തെടുക്കുന്ന പതിവുണ്ട്.

ഈ വർഷം കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ മാർച്ച് 19-ന് രാത്രി 9 മണിക്ക് ഈ തിരുശേഷിപ്പ് ഇന്നത്തെ രൂപതാ അദ്ധ്യക്ഷനും, നഗര പിതാവും ഒന്നുചേർന്ന് വണങ്ങുകയും മാതാവിന്റെ മധ്യസ്ഥ സഹായം അപേക്ഷിച്ച് പ്രാർത്ഥിക്കുകയും ചെയ്യും. തൽസമയം ടെലിവിഷനിൽ അത് ജനങ്ങൾക്ക് വേണ്ടി ഇവിടെ സംപ്രേഷണം ചെയ്യുന്നുണ്ട്.

526 വർഷങ്ങൾക്കു മുൻപ് 1494-ൽ ഇതേ ദിവസം നഗരത്തെ ബാധിച്ച വലിയ പകർച്ചവ്യാധിയിൽ നിന്ന് സൗഖ്യം ലഭിക്കുവാൻ ഫ്ലോറൻസ് രാജകുടുംബത്തിലെ ജോവാനി മേധിച്ചി (ഇദ്ദേഹം പിന്നീട് ലിയോ X എന്ന പേരിൽ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു) യുടെ നേതൃത്വത്തിൽ തിരുശേഷിപ്പിനു മുൻപിൽ പ്രാർത്ഥിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തലമുറകൾപലതു കടന്നുപോയാലും ഒരിക്കലും കടന്നുപോകാത്ത ദൈവസന്നിധിയിൽ അഭയം തേടുന്ന ഒരു ജനതയുടെ ജീവിക്കുന്ന സാക്ഷ്യമായി അങ്ങനെ 2020 മാർച്ച് 19 ചരിത്രത്തിൽ ഇടം നേടുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker