Public Opinion

പുരോഹിതൻ ആരെന്നറിയാതെയുള്ള വിധിയ്ക്കു ഗുരുതരമായ അപാകതയുണ്ട്; തിരുത്തപ്പെടണം

ഒരു പുരോഹിതൻ എന്തായിരിക്കുന്നുവോ അത് അല്ലായെന്നു ബഹുമാനപ്പെട്ട ഹൈക്കോടതി പൊതുസമൂഹത്തിൽ ഉറക്കെ പറഞ്ഞിരിക്കുന്നു...

ഫാ.അലക്സ്‌ കൊച്ചീക്കാരാൻവീട്ടിൽ

റോബിൻ വടക്കുഞ്ചേരിക്ക് ശിക്ഷയിൽ ഇളവ് നൽകുന്നതിനു കണ്ടെത്തിയ കാരണം അവാസ്തവികവും സാമാന്യബുദ്ധിക്കു നിരക്കാത്തതുമാണ്. IPC Section 376(2)(F) പ്രകാരം വിധിച്ച ശിക്ഷ നിലനിൽക്കില്ലെന്നു കണ്ടെത്തിയാണ് ഇളവ് നൽകിയത് (മാതൃഭൂമി, 2.12.21, p.1, ആലപ്പുഴ എഡിഷൻ). പുരോഹിതൻ ബന്ധുവോ രക്ഷകർത്താവോ അദ്ധ്യാപകനോ അല്ലെങ്കിൽ അത്തരത്തിൽ വിശ്വാസമുള്ള ഒരാളോ അല്ലാത്തതുകൊണ്ട് ഇളവ് നൽകുന്നു എന്നാണത്രെ വിധിന്യായം.

പുരോഹിതൻ ആരാണ്? അദ്ദേഹത്തിന്റെ അസ്തിത്വം എന്താണ്? കുറ്റവാളിയുടെ വ്യാഖ്യാനമോ സഭയുടെ പഠിപ്പിക്കലും കാഴ്ചപ്പാടും നൂറ്റാണ്ടുകളായി പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ധാരണയുമോ ശരി?

ഒരു വൈദികനെന്നനിലയിൽ ഞാൻ ഈ വിധിയിൽ ലജ്ജിക്കുന്നു. വിയോജിക്കുന്നു. തിരുത്തപ്പെടണമെന്നു പ്രാർത്ഥിക്കുന്നു. എന്റെ സഭാവസ്ത്രം കണ്ട് എന്നും എല്ലാവരും എന്നെ അച്ചാ (Father) എന്നു വിളിക്കുന്നത്‌ ഞാൻ പിതാവിന്റെ (രക്ഷിതാവിന്റെ) സ്ഥാനത്തു നിൽക്കപ്പെടുന്നതുകൊണ്ടു തന്നെയാണ്.

എന്റെ പൗരോഹിത്യ ശുശ്രൂഷയിൽ ഏല്പിക്കപ്പെടുന്ന ദൈവജനത്തിന് ഞാനെന്നും മകനോ സഹോദരനോ അനുജനോ ഒക്കെയായി മാറുന്നു എന്നതിനർത്ഥം ഞാൻ ഓരോ കുടുംബത്തിലെയും അംഗമാണെന്നു (ബന്ധു) തന്നെയാണ്.

ഓരോ പുരോഹിതനും ദൗത്യത്തിൽ തന്നെ അദ്ധ്യാപകനാണ്. പൊതുസമൂഹത്തിൽ വിശ്വാസ്യതയുള്ള വ്യക്തിത്വവുമാണ്. പിന്നെ എങ്ങനെയാണ് പുരോഹിതനായിരുന്ന റോബിൻ വടക്കുഞ്ചേരിക്കുമാത്രം ഇതൊന്നും ബാധകം അല്ലാതാകുന്നത്?

വാസ്തവത്തിൽ, ഈ വിധി ക്ഷതം ഏല്പിച്ചത് പൗരോഹിത്യം എന്ന ശ്രേഷ്ഠമായ ജീവിതശൈലിയ്ക്കും അതിന്റെ അസ്തിത്വത്തിനുമാണ്. ഒരു പുരോഹിതൻ എന്തായിരിക്കുന്നുവോ അത് അല്ലായെന്നു ബഹുമാനപ്പെട്ട ഹൈക്കോടതി പൊതുസമൂഹത്തിൽ ഉറക്കെ പറഞ്ഞിരിക്കുന്നു. തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രസ്താവ്യങ്ങൾ തിരുത്തപ്പെടേണ്ടവയാണ്.

ബഹുമാനപ്പെട്ട ഹൈക്കോടതി പുരോഹിതനാരെന്നു ശരിയായി പൊതുസമൂഹത്തോട് പറയണം. ഈ വിധിയ്ക്കു കണ്ടെത്തിയ കാരണം തിരുത്തണം. സഭാനേതൃത്വം പുരോഹിതനാരെന്നു ഹൈക്കോടതിയെ അറിയിക്കുകയും വേണം. ഇത് പുരോഹിതനായിരുന്ന റോബിന്റെ ശിക്ഷായിളവിന്റെ വിഷയമല്ല. പൗരോഹിത്യമെന്ന പവിത്ര ജീവിതത്തിന്റെ തനിമയുടെയും അസ്ഥിത്വത്തിന്റെയും കാര്യമാണ്.

Show More

2 Comments

  1. ഈ എഴുതിയതാണ് ശരി എല്ലാ വൈദികരെയും അങ്ങനെയാണ് നമ്മൾ കാണുന്നത്

  2. Catholic perception of a priest is above all earthly positions. A priest ordained, is above a teacher, father and above all administrator. In that sense there is reason behind this line of thinking. Join the view.

Leave a Reply to ആന്റണി പി എം Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker