Categories: Parish

എനിക്കും വേണം ബോണക്കാട്‌ കുരിശുമല ; കുഞ്ഞ്‌ രജന്‍

എനിക്കും വേണം ബോണക്കാട്‌ കുരിശുമല ; കുഞ്ഞ്‌ രജന്‍

ചുളളിമാനൂര്‍ ; ബോണക്കാട്‌ കുരിശുമല സമരത്തില്‍ പങ്കു ചേര്‍ന്ന്‌ കുഞ്ഞു രജനും . ബോണക്കാട്ടെ മരക്കുരിശ്‌ സ്‌ഫോടനത്തിലൂടെ നശിപ്പിച്ചതിനെതിരെ നെയ്യാറ്റിന്‍കര രൂപതക്ക്‌ കീഴിലെ ദേവാലയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു വരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ്‌ തേവന്‍പാറ ഫാത്തിമമാതാ ദേവാലയത്തിലെ ലിറ്റിൽ വേ പ്രവര്‍ത്തകനായ നഴ്‌സറിക്കാരന്‍ രജന്‍ രാജേഷും പ്രതിഷേധത്തില്‍ അണിചേര്‍ന്നത്‌.

കഴിഞ്ഞ ദിവസം ദേവാലയത്തിലെ അറുന്നൂറിലധികം വിശ്വാസികള്‍ ഫാ.രാഹുല്‍ ബി ആന്റോയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

വിതുരയിലും ആയിരക്കണക്കിന്‌ വിശ്വാസികള്‍ പ്രതിഷേധിച്ചു. വിതുര തേവിയോട്‌ ദൈവപരിപാലന ദേവാലയത്തില്‍ നിന്ന്‌ വായ് മൂടികെട്ടിയ വിശ്വാസികള്‍ വിതുര പോലീസ്റ്റേഷനിലേക്കും തുടര്‍ന്ന ദേവാലയത്തിലേക്കും പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

അരുവിക്കര സെയ്‌ന്റ്‌ അഗസ്റ്റിന്‍ ദേവാലയത്തിലും പ്രതിഷേധം ശക്‌തമായിരുന്നു 500 ലധികം വിശ്വസികള്‍ പ്രതിഷേധ ബോര്‍ഡുകളും പ്ലക്‌ കാര്‍ഡുകളുമായി റോഡിലിറങ്ങി

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

21 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago