Categories: Meditation

ഭാരത് സേവക പുരസ്‌കാരം ആലപ്പുഴയുടെ മദർ തെരേസ സിസ്റ്റർ ലിൻഡ ജോസഫിന്

ആലപ്പുഴ രൂപതയിലെ മനക്കോടം സെന്റ് ജോർജ് ഫെറോന ഇടവകാംഗമാണ്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ഭാരത സർക്കാരിന്റെ ദേശീയ വികസന ഏജൻസിയുടെ പുനർജീവനവും, സാമൂഹ്യവികസവും എന്ന വിഭാഗത്തിൽ ആലപ്പുഴയുടെ മദർ തെരേസ സിസ്റ്റർ ലിൻഡ ജോസഫിനെ “ഭാരത് സേവക”പുരസ്‌കാരം നൽകി ആദരിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാന്ത്വൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പളായി സേവനം അനുഷ്ട്ടിച്ചു വരുന്ന വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റർ ലിൻഡ ആലപ്പുഴ രൂപതയിലെ മനക്കോടം സെന്റ് ജോർജ് ഫെറോന ഇടവകാംഗമാണ്.

ബി.എഡ്. ബിരുദധാരിയായ സിസ്റ്റർ ലിൻഡ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. വിസിറ്റേഷൻ ഓൾഡ് ഏജ് ഹോം കൊച്ചി, നോർത്ത് ഇന്ത്യയിൽ അധ്യാപിക, ആലപ്പുഴ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക, തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിസ്വാർത്ഥ സേവനത്തിന്റെ അംഗീകാരമായി സംസ്ഥാന, ദേശീയ തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago