Categories: Kerala

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

ഏപ്രില്‍ 20 മുതല്‍ 28 വരെ സി റ്റി സി ജനറലേറ്റില്‍ നടന്ന ജനറല്‍ ചാപ്റ്ററില്‍ വച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്.

 

സ്വന്തം ലേഖകന്‍

കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ആന്‍റണി ഷഹീലയെ തിരഞ്ഞെടുത്തു. ഏപ്രില്‍ 20 മുതല്‍ 28 വരെ സി റ്റി സി ജനറലേറ്റില്‍ നടന്ന ജനറല്‍ ചാപ്റ്ററില്‍ വച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം അതിരൂപതയില്‍പ്പെട്ട തൂത്തുര്‍ സെന്‍റ് തോമസ് ഫൊറോന പള്ളിയില്‍ കോസ്മന്‍റെയും റൊസാരിയുടെയും മകളായി 1964- ല്‍ ജനിച്ച സിസ്റ്റര്‍ ഷഹീല, സി റ്റി സി സമൂഹത്തില്‍ അംഗമായി 1986 മെയ് 22-ന് വ്രതവാഗ്ദാനം നടത്തി. 1992 ഓഗസ്റ്റ് 22-നായിരുന്നു നിത്യവൃത വാഗ്ദാനം.

തത്വശാസ്ത്രത്തില്‍ ബിപിഎച്ച് ബിരുദവും സ്പിരിച്ച്വാലിറ്റിയില്‍ എംറ്റിഎച്ചും ബി എഡും സിസ്റ്റര്‍ കോഴ്സും പൂര്‍ത്തീകരിച്ചു. അധ്യാപിക സുപ്പീരിയര്‍ ഹെഡ്മിസ്ട്രസ്, ഫോര്‍മേറ്റര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ശേഷം സി റ്റി സി സന്യാസിനി സമൂഹത്തിന്‍റെ സെക്രട്ടറി ജനറലായി സേവനം ചെയ്തു വരികയായിരുന്നു. സിസ്റ്റര്‍ ജയ സിസ്റ്റര്‍ ബെനഡിക്ട, സിസ്റ്റര്‍ സൂസി, സിസ്റ്റര്‍ ലൂസിയ എന്നിവരാണ് യഥാക്രമം സുപ്പീരിയര്‍ ജനറലിന്‍റെ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത് സിസ്റ്റര്‍ ഐഡ സെക്രട്ടറി ജനറലും സിസ്റ്റര്‍ ശോഭിത ബര്‍സാര്‍ ജനറലുമായി തെരഞ്ഞെടുക്കപ്പെട്ടു

vox_editor

Recent Posts

ഉള്ളിലെ ദൈവസാന്നിധ്യം (യോഹ 15:26-27, 16:12-15)

പെന്തക്കോസ്താ തിരുനാൾ ചരിത്രപുരുഷനായ യേശുവിന്റെ പ്രത്യക്ഷീകരണങ്ങളുടെ കാലം അവസാനിക്കുന്നു, സഭയുടെ സമയം ആരംഭിക്കുന്നു. ചുരുക്കത്തിൽ, ഇപ്പോൾ നമ്മുടെ ഊഴമാണ്. എന്താണ്…

3 days ago

അടയാളങ്ങളിൽ വസിക്കുന്നവൻ (മർക്കോ 16:15-20)

സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തെ മുകളിലേക്കുള്ള ഒരു ബഹിർഗമനമായിട്ടാണ് സമവീക്ഷണ സുവിശേഷങ്ങളും അപ്പോസ്തലന്മാരുടെ നടപടി പുസ്തകവും ചിത്രീകരിക്കുന്നത്. രസകരമെന്നു പറയട്ടെ…

1 week ago

സിസിബിഐ യില്‍ പുതിയ നിയമനങ്ങള്‍ || ഫാ.ഡൊമിനിക് പിന്‍റോ || സിസ്റ്റര്‍ ജെനിഫര്‍

സ്വന്തം ലേഖകന്‍ ബംഗളൂരു : സിസിബിഐ യുവജന കമ്മിഷന്‍ അസോസിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഫാ.ഡൊമനിക്കിനെയും ഹെല്‍ത്ത് അപ്പോസ്തലേറ്റിന്‍റെ കോ ഓഡിനേറ്ററായി…

1 week ago

റോമിലും ഇനി വല്ലാര്‍പാടത്തമ്മ

സ്വന്തം ലേഖകന്‍ റോം: റോമിലെ ലത്തീന്‍ കത്തോലിക്ക മലയാളികളുടെ ഇടവക ദേവാലയമായ (Basilica San Giovanni Battista dei Fiorentini)…

2 weeks ago

തകര്‍ക്കപെട്ട പളളിക്കൂളളില്‍ ആര്‍ച്ച് ബിഷപ്പ് മുട്ട്കുത്തി പ്രാര്‍ഥിച്ചു.

  സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…

2 weeks ago

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 weeks ago