Diocese

നെയ്യാറ്റിൻകര രൂപതയിൽ വെക്കേഷൻ ബൈബിൾ സ്‌കൂളിന് തുടക്കമായി : വിവിധ ഇടവകകളിൽ നിന്നുളള വി.ബി.എസ്‌. ചിത്രങ്ങൾ കാണാം

നെയ്യാറ്റിൻകര രൂപതയിൽ വെക്കേഷൻ ബൈബിൾ സ്‌കൂളിന് തുടക്കമായി: വിവിധ ഇടവകകളിൽ നിന്നുളള വി.ബി.എസ്‌. ചിത്രങ്ങൾ കാണാം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ വെക്കേഷൻ ബൈബിൾ സ്‌കൂളി (വി.ബി.എസ്‌.) ന്‌ തുടക്കമായി. വി.ബി.എസിന്റെ രൂപതാതല ഉദ്‌ഘാടനം ബാലരാമപുരം ഫെറോനയിലെ അത്താഴമംഗലം സെന്റ്‌ പീറ്റർ ദേവാലയത്തിൽ നടന്നു.

5 ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന വി.ബിഎസിൽ “യേശുവെൻ ആത്‌മമിത്രം” എന്നതാണ്‌ വിഷയം. വിശുദ്ധ മാർക്കോസിന്റെ സുവിശേഷ ഭാഗം കേന്ദ്രീകരിച്ചാണ്‌ ഇത്തവണത്തെ വി.ബി.എസ്‌. ക്രമീകരണം നടത്തിയിരിക്കുന്നത്‌.

വിവിധ തരത്തിലുളള കളികളും പാട്ടുകളും വി.ബി.എസി.ന്റെ ഭാഗമായി ക്ലാസുകളിൽ നിറയും. രൂപതയിലെ മുതിർന്ന വൈദികനും ഗാന രചയിതാവുമായ ഫാ. ജോസഫ്‌ പാറാംകുഴി എഴുതിയ 4 ഗാനങ്ങൾ വി. ബി. എസിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ അനിൽ കുഴിഞ്ഞിക്കാല, അനിത എ. എൽ. വ്‌ളാത്താങ്കര, തോമസ്‌ കെ. സ്റ്റീഫൻ, അഡ്വ. വിജയകുമാർ, ഷിബു മുതിയാവിള, പുഷ്‌പാ സന്തോഷ്‌ തുടങ്ങിയവരും ഗാന രചന നിർവ്വഹിച്ചു. വിജയൻ നെല്ലിമൂട്‌, അരുൺ വ്‌ളാത്താങ്കര, ഫാ. റോബിൻ രാജ്‌, പ്രസിൻസ് എസ്‌. പി. തുടങ്ങിയവരാണ്‌ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

രൂപതയിലെ 247 ദേവാലയങ്ങളിലും വി.ബി.എസ്‌. ആരംഭിച്ചു. 25 അംഗ റിസോഴ്‌സ്‌ ടീമാണ്‌ രൂപതാ തലത്തിൽ വി.ബി.എസ്‌. ക്രമീകരിക്കുന്നത്‌. ഇത്തവണെ 15000 വി.ബി.എസ്‌. കിറ്റുകൾ വിതരണം ചെയ്തതായി രൂപതാ മതബോധന എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി ഫാ. ക്രിസ്റ്റഫർ വൈ. അറിയിച്ചു.

വിബിഎസിന്റെ ഔദ്യോഗിക ഉദ്‌ഘാടനം രൂപതാ അജപാലന ശുശ്രൂഷ ഡയറക്‌ടർ ഡോ.  നിക്‌സൺ രാജ്‌ നിർവ്വഹിച്ചു. മതബോധന രൂപതാ സെക്രട്ടറി സുരേഷ്‌ വെട്ടുകാട്‌, ഇടവക വികാരി ഫാ. വി. എൽ. പോൾ, സെക്രട്ടറി ബിനു പയറ്റുവിള, ആനിമേറ്റർമാരായ അഗസ്റ്റിൻ ജോൺ, ഷിബു തോമസ്‌, എൽ.സി.വൈ. എം. രൂപതാ പ്രസിഡന്റ്‌ അരുൺ തോമസ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

മേലാരിയോട്‌

അത്താഴമംഗലം

വട്ടപ്പാറ

മാറനല്ലൂര്‍

നെയ്യാറ്റിന്‍കര കത്തീഡ്രല്‍

ആനപ്പാറ

അടീക്കളം

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker