Categories: Articles

ഞങ്ങൾ അച്ചാറിട്ടു, ദൈവം പള്ളി പണിതു

ഞങ്ങൾ അച്ചാറിട്ടു, ദൈവം പള്ളി പണിതു

റെജി ജോസഫ്

വി​ശ്വാ​സി​ക​ൾ അ​ച്ചാ​ർ തയാറാക്കി വി​റ്റു പ​ണി​ത പ​ള്ളി ഇ​ന്ന് വെ​ഞ്ചരി​ക്കു​ക​യാ​ണ്. ഏ​ഴു മാ​സ​ത്തെ അ​ച്ചാ​ർ ക​ച്ച​വ​ട​ത്തി​ലൂ​ടെ വ​രു​മാ​നം അ​ര കോ​ടി രൂപ. ലാ​ഭം 35 ല​ക്ഷം.

പെ​രു​വ​ന്താ​നം അ​മ​ല​ഗി​രി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ അ​ച്ചാ​ർ കൂ​ട്ടി പ​ള്ളി പ​ണി​ത സം​ഭ​വം നാ​ട്ടി​ലും മ​റു​നാ​ട്ടി​ലും വാ​ർ​ത്ത​യാ​യി​രി​ക്കെ, വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ലി​നു പ​റ​യാ​ൻ ഒ​ന്നുമാ​ത്രം: ‘അ​ധ്വാ​ന​മാ​ണ് ആ​രാ​ധ​ന’.

ഒ​രു​മ​യു​ണ്ടെ​ങ്കി​ൽ ഒ​രു കോ​ടി​യു​ടെ പ​ള്ളിപ​ണി​ തീ​ർ​ക്കാ​ൻ ഏ​ഴു മാ​സം ധാ​രാ​ളം മ​തി. അ​തും നയാപൈസ ക​ട​മി​ല്ലാ​തെ. അ​ധ്വാ​നി​ക്കാ​ൻ മ​ന​സു​ണ്ടെ​ങ്കി​ൽ ആ​രു​ടെ​യും മു​ഖം ചു​ളി​യാ​തെ പ​ണ​മു​ണ്ടാ​ക്കാ​ൻ വ​ഴി ദൈ​വം കാ​ണി​ച്ചു​ത​രും. മു​റ്റ​ത്തും തൊ​ടി​യി​ലും ചീ​ഞ്ഞു​പോ​കു​ന്ന നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ അ​ച്ചാ​റാ​ക്കി മാ​റ്റി​യ​പ്പോ​ൾ അ​തി​നു​ണ്ടാ​യ രു​ചി​യാ​ണ് ഞ​ങ്ങ​ൾ​ക്ക് പി​ൻ​ബ​ല​മാ​യ​ത്; ഫാ. വർഗ്ഗീസ് പറയുന്നു.

കോ​ട്ട​യം- കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​വ​ന്താ​നം മ​ല​യു​ടെ ര​ണ്ടു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലേ​ക്കു ക​ട​ന്നാ​ൽ 110 കു​ടും​ബ​ങ്ങ​ളും 400 വി​ശ്വാ​സി​ക​ളു​മു​ള്ള അ​മ​ല​ഗി​രി​യി​ലെ​ത്താം. ബ​ല​ക്ഷ​യ​ത്താ​ൽ ഭി​ത്തി കീ​റി, ഭൂ​മി​കു​ലു​ക്ക​ത്തി​ൽ കു​രി​ശി​ള​കി മു​ഖ​ശോ​ഭ മ​ങ്ങി​യ പ​ള്ളി​യു​ടെ സ്ഥാ​ന​ത്താ​ണ് മ​നോ​ഹ​ര​മാ​യ ഈ ​പു​ത്ത​ൻ കൊ​ച്ചു​ ദേ​വാ​ല​യം ത​ല​യു​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ന്ന കു​ന്നി​ൻ​ച​രു​വി​ൽ ഇ​ട​വ​ക​ക്കാ​ർ വി​ശ്വാ​സ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി 200 ദി​വ​സം​കൊ​ണ്ടൊ​രു പ​ള്ളി പ​ണി​തെ​ന്നു പ​റ​യു​മ്പോൾ അ​ദ്ഭുതം എ​ന്നേ പ​റ​യേ​ണ്ട​തു​ള്ളു.

പാ​വ​ങ്ങ​ളും കൂ​ലി​പ്പണി​ക്കാ​രും മാ​ത്ര​മു​ള്ള മ​ല​യ​ടി​വാ​ര​ത്താ​ണ് നി​ശ​ബ്ദ​മാ​യ അ​ച്ചാ​ർ​വി​പ്ല​വ​ത്തി​ലൂ​ടെ ജ​നം പ​ള്ളി പ​ണി​ത​ത്. ക​യ്യാ​ല​പ്പ​ണി, തേ​യി​ല​നു​ള്ള്, മേ​സ്തി​രി​പ്പ​ണി, പ​റ​മ്പിൽ​കി​ള തു​ട​ങ്ങി​യ ജോ​ലി​ക​ളാൽ അ​തി​ജീ​വ​നം ന​ട​ത്തു​ന്ന പാ​വ​ങ്ങ​ളു​ടെ ഗ്രാ​മ​മാ​ണി​ത്. ഇ​ട​വക​യി​ൽ സ​ർ​ക്കാ​ർ ജോ​ലി ഒ​രാ​ൾ​ക്കു മാ​ത്ര​മേ​യു​ള്ളു.​ സ്ത്രീ​ക​ളേ​റെ​യും തൊ​ഴി​ലു​റ​പ്പു​പ​ണി ചെ​യ്യു​ന്ന​വ​ർ. പ​ക​ൽ തോട്ടങ്ങളിൽ അ​ധ്വാ​ന​വും രാ​ത്രി ത​യ്യ​ലും ന​ട​ത്തി​യി​ട്ടും കു​ടും​ബം പോ​റ്റാ​ൻ ക്ലേ​ശി​ക്കു​ന്ന ദ​രി​ദ്ര​സ​മൂ​ഹ​മാ​ണ് കു​ടി​യേ​റ്റ​ഗ്രാ​മ​ത്തി​ൽ ഏ​റെ​പ്പേ​രും.

പ​ണ​മാ​യി ന​ൽ​കാ​ൻ മ​ടി​ശീ​ല​യി​ൽ ഒ​ന്നു​മി​ല്ല, പ​ള്ളി​ക്കു മ​ന​സോ​ടെ ന​ൽ​കാ​നു​ള്ള​ത് ‘അ​ധ്വാ​ന സം​ഭാ​വ​ന’ മാ​ത്രം എ​ന്ന ചി​ന്ത​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജ​ന​ത ക​ഴി​ഞ്ഞ ജൂ​ണി​ലെ പ​ള്ളി​പ്പൊ​തുയോ​ഗ​ത്തി​ലാ​ണ് ര​ണ്ടും ക​ൽ​പ്പി​ച്ചൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പു​തി​യ പ​ള്ളി പ​ണി​യ​ണം. ആ​ദ്യ​മാ​യി വി​കാ​രി പ​ദ​വി​യി​ൽ നി​ർ​മ​ല​ഗി​രി​യി​ൽ ചു​മ​ത​ല​യേ​റ്റ കൊ​ച്ച​ച്ച​ൻ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ ജ​ന​ത്തോ​ടു പ​റ​ഞ്ഞു. പ​ള്ളി പ​ണി​യാ​ൻ ഞാ​ൻ ഒ​പ്പ​മു​ണ്ടാ​കും. പക്ഷേ ഒ​രു കോ​ടി​യോ​ളം രൂ​പ എ​ങ്ങ​നെ നാം ​സ്വ​രൂ​പി​ക്കും.

അ​വി​ശ്വാ​സി​യാ​കാ​തെ വി​ശ്വാ​സി​യാ​യി​രി​ക്കാ​ൻ ക്രി​സ്തു ന​ൽ​കി​യ ഉ​ദ്ബോ​ധ​ന​ത്തി​ലൂ​ടെ ഭാ​ര​ത​മ​ണ്ണി​ലെ​ത്തി വി​ശ്വാ​സം പ്ര​ഘോ​ഷി​ച്ച തോ​മാ​ശ്ലീ​ഹാ​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച ഇ​ട​വ​ക​ക്കാ​ർ വി​കാ​രി​യ​ച്ച​നു വാ​ക്കു​കൊ​ടു​ത്തു; ‘പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​വ​ന്നാ​ലും പ​ള്ളി പ​ണി​യാ​ൻ ഞ​ങ്ങ​ൾ അ​ച്ച​നൊ​പ്പ​മു​ണ്ടാ​കും’.

പ​ള്ളി പ​ണി​യാ​ൻ കാ​ല​ങ്ങ​ളാ​യി അ​മ​ല​ഗി​രി ഇ​ട​വ​ക സ്വ​രൂ​പി​ച്ചുവ​ച്ചി​രു​ന്ന 12 ല​ക്ഷം രൂ​പ​കൊ​ണ്ട് പ​ണി തീ​രു​മോ. പ​ള്ളി പ​ണി​യു​ന്ന​തി​നൊ​പ്പം പ​ള്ളി​മു​റ്റം മോ​ടി​യാ​ക്ക​ണം, വൈ​ദി​ക​മ​ന്ദി​രം കേ​ടു​പാ​ടു​തീ​ർ​ക്ക​ണം. ക​ല​പ്പ​യി​ൽ കൈ​വ​ച്ചാ​ൽപി​ന്നെ പി​ന്നോ​ട്ടു​ നോ​ക്ക​രു​തെ​ന്നാ​ണ് പ്ര​മാ​ണം.

ക​ഴി​ഞ്ഞ ദു​ക്റാ​ന​പ്പെ​രു​ന്നാ​ളി​ന് പ​ള്ളി​ക്കു ക​ല്ലി​ട്ട​തി​നു​ശേ​ഷം ഇ​ട​വ​ക​യി​ലെ 400 വി​ശ്വാ​സി​ക​ളും മ​ന​സി​ലൊ​രു പ്ര​തി​ജ്ഞ ചൊ​ല്ലി- ‘പ​ള്ളി പ​ണി തീ​രുംവ​രെ പി​ന്നോ​ട്ടു​പോ​കി​ല്ല’. കൂ​ലി​വേ​ല​യ്ക്കൊ​പ്പം പ​ള്ളി​വേ​ല​യും ചെ​യ്യും. കൂ​ലി വ​രു​മാ​ന​ത്തി​ൽ എ​ന്നും ഒ​രു വി​ഹി​തം പ​ള്ളി​ക്ക്. പ​ള്ളി പ​ണി തീരുംവ​രെ വീ​ട്ടി​ൽ ആ​ഘോ​ഷം വേ​ണ്ട, ആ​ർ​ഭാ​ടം വേ​ണ്ട.

കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ സ്വാ​ശ്ര​യ​പാ​ഠ​ങ്ങ​ളു​ൾ​ക്കൊ​ണ്ട വ​നി​ത​ക​ൾ പ​റ​ഞ്ഞു. മാ​തൃ​ദീ​പ്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞ​ങ്ങ​ൾ വ​സ്ത്ര​ങ്ങ​ൾ ത​യ്ച്ച് സ​മീ​പ​ത്തെ പ​ള്ളി​ക​ൾ​തോ​റും വി​ൽ​ക്കാം. പി​തൃ​വേ​ദി നേ​തൃ​ത്വ​ത്തി​ൽ പു​രു​ഷ​ൻ​മാ​ർ പ​റ​ഞ്ഞു. ക​ല്ലും മ​ണ്ണും ത​ടി​യും ചു​മ​ക്കാ​ൻ ഒ​രാ​ളെ​പ്പോ​ലും കൂ​ലി​ക്കു​ നി​റു​ത്തേ​ണ്ട​തി​ല്ല, കാ​യി​കാ​ധ്വാ​നം പൂ​ർ​ണ​മാ​യി ശ്ര​മ​ദാ​ന​മാ​യി ഞ​ങ്ങ​ൾ ന​ട​ത്തും.

ആ​വു​ന്ന ജോ​ലി ചെ​യ്ത് പ​ള്ളി മു​റ്റ​ത്തു​ത​ന്നെ കി​ട​ന്നോ​ളാ​മെ​ന്നാ​യി മി​ഷ​ൻ​ലീ​ഗി​ലെ​യും അ​ൾ​ത്താ​ര​ ബാ​ല​സ​ഖ്യ​ത്തി​ലെ​യും കു​ട്ടി​ക​ൾ. ഇ​ട​വ​ക​കൂ​ട്ടാ​യ്മ​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നു ചൈ​ത​ന്യം പ​ക​ർ​ന്ന് ഇ​ട​വ​ക​യി​ലെ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി​ക​ളും മു​ന്നി​ൽ നി​ല​കൊ​ണ്ടു.

തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ൾ ഉ​ണ്ണാ​തെ​യും ഉ​റ​ങ്ങാ​തെ​യും വീ​ടു​ക​ളി​ൽ ത​യ്യ​ൽ തു​ട​ങ്ങി. ഇ​വ​ർ തു​ന്നി​യ റെ​ഡി​മെ​യ്ഡ് ഉ​ട​യാ​ട​ക​ളു​മാ​യി ഇ​ട​വ​ക​യി​ലെ മ​റ്റു സ്ത്രീ​ക​ൾ അ​യ​ൽ​ഗ്രാ​മ​ങ്ങ​ളി​ലെ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി. ഒ​രു പ​ള്ളി പ​ണി​യാ​നുള്ള വി​ശ്വാ​സി​ക​ളു​ടെ ആ​ഗ്ര​ഹ​ത്തി​ന് ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​മു​ണ്ടാ​യി. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ഉ​ട​യാ​ട വി​റ്റ​താ​യി​രു​ന്നു പ​ള്ളി​പ​ണി​ക്കു​ള്ള ആ​ദ്യ​മൂ​ല​ധ​നം. ത​യ്യ​ൽ​കൊ​ണ്ടു​മാ​ത്രം തീ​രി​ല്ല പ​ള്ളി​യെ​ന്നു ക​ണ്ട​പ്പോ​ൾ ഇ​ട​വ​ക​ക്കാ​ർ ക​ണ്ടെ​ത്തി​യ വ​രു​മാ​ന മാ​ർ​ഗ​മാ​ണ് അ​ച്ചാ​റു​ണ്ടാ​ക്കി വി​ൽ​പ​ന.

അ​ച്ചാ​റു​ണ്ടാ​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ൾ എ​ങ്ങ​നെ വാ​ങ്ങും, എ​വി​ടെ വി​ൽ​ക്കും എ​ന്ന​താ​യി ഇ​ട​വ​ക​ക്കാ​രു​ടെ ചി​ന്ത. കൈ​പ്പു​ണ്യ​മു​ള്ള ഒ​രു നി​ര അ​മ്മ​മാ​ർ മു​ന്നോ​ട്ടി​റ​ങ്ങി പ​റ​ഞ്ഞു, രു​ചി​ക​ര​മാ​യി അ​ച്ചാ​ർ ഞ​ങ്ങ​ളു​ണ്ടാ​ക്കി​ത്ത​രാം. ആ​ണു​ങ്ങ​ൾ പ​റ​ഞ്ഞു, അ​ച്ചാ​ർ വി​ൽ​പ​ന ഞ​ങ്ങ​ളേ​റ്റു. കു​ട്ടി​ക​ൾ പ​റ​ഞ്ഞു അ​ച്ചാ​റു​ണ്ടാ​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ളെ​ത്തി​ക്കാ​ൻ ഞ​ങ്ങ​ളും കൂ​ടാം. ഇ​ട​വ​ക ട്രസ്റ്റി​മാ​രാ​യ സ​ണ്ണി മു​തു​കാ​ട്ടി​ൽ, ജോ​സ​ഫ് പു​ല്ലാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വം കൂ​ടി​യാ​യ​പ്പോ​ൾ ശ്ര​മ​ദാ​ന​ത്തി​നു വേ​ഗ​മേ​റി.

സ്വ​ന്തം വീ​ട്ടി​ലെ വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ച്ചാ​റു​ണ്ടാ​ക്കി​യാ​ൽ മാ​ർ​ക്ക​റ്റി​ൽനി​ന്ന് അ​ധി​കം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങേ​ണ്ടി​വ​രി​ല്ല​ല്ലോ. അ​ങ്ങ​നെ വീ​ടു​ക​ളി​ൽ​നി​ന്ന് നെ​ല്ലി​ക്ക, ജാ​തി​ക്ക, മാ​ങ്ങ, ചാ​ന്പ​ങ്ങ, ഇ​ഞ്ചി, വാ​ഴ​പ്പി​ണ്ടി, മ​ത്ത​ങ്ങ, കു​ന്പ​ള​ങ്ങ, ചേ​ന തു​ട​ങ്ങി​യവയൊ​ക്കെ ശേ​ഖ​രി​ച്ച് അ​ച്ചാ​റു​ണ്ടാ​ക്കി. പാ​ക്കിം​ഗി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പ​ള്ളി​മു​റി​യി​ൽ സ​ജ്ജ​മാ​ക്കി.

തൊ​ഴി​ലു​റ​പ്പു​ജോ​ലി​യും തേ​യി​ല​ നു​ള്ളും ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ വാ​ർ​ഡു​കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​രു​മി​ച്ചു പാ​ച​കം ന​ട​ത്തി. അ​ച്ചാ​റി​നു​ള്ള വി​ഭ​വ​ങ്ങ​ളൊ​ക്കെ എ​ത്തി​ക്കാ​നും പാക്കിം​ഗി​നും പു​രു​ഷ​ൻ​മാ​രും സ​ജീ​വ​മാ​യി. സ​ഹ​പാ​ഠി​ക​ളു​ടെ വീ​ടു​ക​ളി​ലും അ​യ​ൽ​ഗ്രാ​മ​ങ്ങ​ളി​ലും നി​ന്നു ചാ​മ്പയ്ക്ക​യും മാ​ങ്ങ​യും ജാ​തി​ക്ക​യും പ​റി​ച്ചു​കൊ​ണ്ടു​വ​ന്നി​രു​ന്ന കു​ട്ടി​ക​ളു​ടെ അ​ധ്വാ​നം മു​തി​ർ​ന്ന​വ​ർ​ക്ക് ആത്മവി​ശ്വാ​സം പ​ക​ർ​ന്നു.

ഇ​റ​ച്ചി, മീ​ൻ, വെ​ളു​ത്തു​ള്ളി അ​ച്ചാ​റു​ക​ൾ വേ​റെ​യും. അ​രകി​ലോ, കാ​ൽകി​ലോ വീ​തം പാ​ക്കു​ക​ൾ. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഇ​ട​വ​ക​ക്കാ​ർ ഗ്രൂ​പ്പു​ക​ളാ​യി അ​ച്ചാ​ർ കു​പ്പി​ക​ൾ ത​ല​യി​ലും പു​റ​ത്തും ചു​മ​ന്ന് വി​വി​ധ ഇ​ട​വ​കക​ളി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, ഇ​ടു​ക്കി രൂ​പ​ത​ക​ളി​ലെ വി​വി​ധ പ​ള്ളി​ക​ളി​ലാ​യി​രു​ന്നു വി​ൽ​പ​ന. കൃ​ത്രി​മ​ത്വ​മി​ല്ലാ​ത്ത രു​ചി​യു​ള്ള അ​മ​ല​ഗി​രി അ​ച്ചാ​റു​മാ​യി എ​ത്തേ​ണ്ട താ​മ​സം വാ​ങ്ങാ​ൻ ഓ​രോ പ​ള്ളി​യി​ലും ജ​നം തി​ക്കി​ത്തി​ര​ക്കി. അ​ച്ചാ​ർ വി​ൽ​പ​ന സ​ജീ​വ​മാ​യ​പ്പോ​ൾ വ​സ്ത്ര​ങ്ങ​ളു​ടെ വി​ൽ​പ​ന ത​ൽക്കാലം വേ​ണ്ടെ​ന്നു​വ​ച്ചു.

സ്വ​ന്ത​മാ​യൊ​രു ദേ​വാ​ല​യം പ​ണി​തീ​ർ​ക്കാ​ൻ കൊ​തി​ച്ചെ​ത്തി​യ അ​മ​ല​ഗി​രി​ക്കാ​രെ സ​ഹോ​ദ​ര​വാ​യ്പോ​ടെ വിവിധ രൂപതകളിലെ 55 ഇ​ട​വ​ക​ക്കാ​ർ വ​ര​വേ​റ്റു. അ​ച്ചാ​റു​ക​ൾ വി​ൽ​ക്കാ​തെ തി​രി​കെ കൊ​ണ്ടു​പോ​കേ​ണ്ട സാ​ഹ​ച​ര്യം ഒ​രി​ട​ത്തു​മു​ണ്ടാ​യി​ല്ല.

ഒ​റ്റ ദി​വ​സം മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ അ​ച്ചാ​ർ വി​റ്റ പ​ള്ളി​ക​ളു​ണ്ടെ​ന്ന് പ​റ​യു​മ്പോൾ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ലി​ന് സ്വ​ന്തം ജ​ന​ത്തെ​ക്കു​റി​ച്ച് അ​ഭി​മാ​നം. ര​ണ്ടും ര​ണ്ട​ര​യും ല​ക്ഷം രൂ​പ​യ്ക്ക് അ​ച്ചാ​ർ വാ​ങ്ങി​യ​വ​രും വി​ദേ​ശ​ത്ത് മ​ക്ക​ൾ​ക്ക് കൊ​ടു​ത്ത​യ​ച്ച​വ​രു​മാ​യ ഇ​ട​വ​ക​ക്കാ​രു​ണ്ട്. അ​ച്ചാ​ർ ചോ​ദി​ച്ച് അ​മ​ല​ഗി​രി കു​ന്നു ക​യ​റി​വ​ന്ന​വ​രു​മു​ണ്ട്. അ​ങ്ങ​നെ ക​ഴി​ഞ്ഞ ആ​റേ​ഴു മാ​സം വി​ശ്വാ​സി​ക​ൾ അ​ച്ചാ​ർ വി​റ്റു ന​ട​ന്നപ്പോ​ൾ പ​ള്ളി​യു​ടെ മു​ഖ​വാ​രം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കൊ​ണ്ടി​രു​ന്നു.

vox_editor

Recent Posts

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

3 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

4 hours ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago