Categories: Articles

ഓരോ പ്രഭാതത്തിലും നിങ്ങൾ ദിനം ആരംഭിക്കുന്നത് എന്തുപറഞ്ഞുകൊണ്ടാണ്? ബൈബിളിലെ മഹത് വ്യക്തികളിലൂടെ…

ഓരോ പ്രഭാതത്തിലും നിങ്ങൾ ദിനം ആരംഭിക്കുന്നത് എന്തുപറഞ്ഞുകൊണ്ടാണ്? ബൈബിളിലെ മഹത് വ്യക്തികളിലൂടെ...

മോശ പറഞ്ഞു: “അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കിൽ, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്‌ക്കരുത്‌.”
പുറപ്പാട്‌ 33 : 15

●അബ്രാഹം പറഞ്ഞു : “അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നു.”
ഉല്‍പത്തി 22 : 14

● ​​യാക്കോബു പറഞ്ഞു: “എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാൻ വിടുകയില്ല.”
ഉല്‍പത്തി 32 : 26

● ജോഷ്വാ പറഞ്ഞു : “ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും.”
ജോഷ്വ 24 : 15

● ​​സാമുവൽ പറഞ്ഞു : “കർത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു.”
1 സാമുവൽ 3 : 9

● ​​നെഹമിയ പറഞ്ഞു : “അവിടുത്തെ സന്തോഷമാണ്‌ നിങ്ങളുടെ ബലം.”
നെഹമിയാ 8 : 10

● ​​ദാവീദ് പറഞ്ഞു : “കർത്താവാണ്‌ എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. കർത്താവ്‌ ഒരുക്കിയ ദിവസമാണിന്ന്‌; ഇന്നു സന്തോഷിച്ചുല്ലസിക്കാം.”
സങ്കീർത്തനങ്ങൾ 23 : 1,118 : 24

● ​​സോളമൻ പറഞ്ഞു : “കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്‌.
നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന്‌ നിനക്ക്‌ വഴി തെളിച്ചുതരും.”
സുഭാഷിതങ്ങൾ 3 : 5-6

● ​​ഏശയ്യാ പറഞ്ഞു : “ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ  ഉദിച്ചിരിക്കുന്നു.”
ഏശയ്യാ 60 : 1

● ​​ജെറമിയ പറഞ്ഞു : “കർത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.”
ജറെമിയാ 29 : 11

● ​​യാബസ് പറഞ്ഞു : “ദൈവമേ, അങ്ങ്‌ എന്നെ അനുഗ്രഹിച്ച്‌ എന്റെ അതിരുകൾ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! ”
1 ദിനവൃത്താന്തം 4 : 10

● ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും പറഞ്ഞു: ​​”ഞങ്ങൾ
നിന്റെ ദേവന്‍മാരെയോ നീ നിർമ്മിച്ചസ്വർണ ബിംബത്തെയോ ആരാധിക്കുകയില്ല. കർത്താവായ ദൈവത്തെ മാത്രമേ ആരാധിക്കൂ.”
ദാനിയേൽ 3 : 18

● ​എസക്കിയേൽ പറഞ്ഞു : “ജീവ ശ്വാസമേ, നീ നാലു വായുക്കളിൽ നിന്നു വന്ന്‌ ഈ നിഹിതന്‍മാരുടെമേൽ വീശുക. അവർക്കു ജീവനുണ്ടാകട്ടെ.”
എസെക്കിയേൽ 37 : 9

നമുക്കും ഉചിതമായ ദൈനംദിന വിശ്വാസ പ്രഖ്യാപനം തിരഞ്ഞെടുക്കാം! അതിനെ ധ്യാനിക്കാം! ഓരോ പ്രഭാതത്തിലും അത് ആവർത്തിക്കുകയും ചെയ്യാം!
നന്മനിറഞ്ഞതാകട്ടെ ഓരോ പ്രഭാതവും…

സമ്പാദനം : ഷെറിൻ ഡൊമിനിക്ക് സി.എം., ഉക്രൈൻ.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago