Categories: World

ഷി​ക്കാ​ഗോ മലയാളിസമൂഹം ആഹ്ലാദത്തിൽ; രണ്ടു പേർ തിരുവസ്ത്രമണിയുന്നു

ഷി​ക്കാ​ഗോ മലയാളിസമൂഹം ആഹ്ലാദത്തിൽ; രണ്ടു പേർ തിരുവസ്ത്രമണിയുന്നു

സ്വന്തം ലേഖകന്‍

ഷി​​​​ക്കാ​​​​ഗോ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​ല​​യാ​​ളി ക​​ത്തോ​​ലി​​ക്ക സ​​മൂ​​ഹ​​ത്തി​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യി ര​​​ണ്ടു ഡീ​​​ക്ക​​​ൻ​​​മാ​​​ർ വൈ​​​ദി​​​ക​​​പ​​​ട്ടം സ്വീ​​​ക​​​രി​​​ക്കു​​​ന്നു. ഡീ​​​​ക്ക​​​​ൻ കെ​​​​വി​​​​ൻ മു​​​​ണ്ട​​​​യ്ക്ക​​​​ൽ, ഡീ​​​ക്ക​​​ൻ രാ​​​ജീ​​​വ് വ​​​ലി​​​യ​​​വീ​​​ട്ടി​​​ൽ എ​​ന്നി​​വ​​രാ​​ണ് പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.

സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​താം​​ഗ​​മാ​​യ ഡീ​​ക്ക​​ൻ കെ​​വി​​ൻ മു​​ണ്ട​​യ്ക്ക​​ലി​​ന്‍റെ പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണം ശ​​നി​​യാ​​ഴ്ച ന​​ട​​ക്കു​​മ്പോൾ പു​​തി​​യൊ​​രു ച​​രി​​ത്രം​​കൂ​​ടി ര​​ചി​​ക്ക​​പ്പെ​​ടും. സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​യ്ക്കു വേ​​ണ്ടി​​യു​​ള്ള ആ​​ദ്യ ത​​ദ്ദേ​​ശീ​​യ വൈ​​ദി​​ക​​ൻ​​കൂ​​ടി​​യാ​​കും അ​​ദ്ദേ​​ഹം. പ​​തി​​നെ​​ട്ട് വ​​ർ​​ഷ​​ങ്ങ​​ൾ പി​​ന്നി​​ട്ട ഷി​​ക്കാ​​ഗോ സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​യ്ക്കു സു​​വ​​ർ​​ണ നി​​മി​​ഷ​​മാ​​ണി​​ത്.

ന്യൂ​​​​ജ​​​​ഴ്സി​​​​യി​​​​ലെ സോ​​​​മ​​​​ർ​​​​സെ​​​​റ്റ് സെ​​​​ന്‍റ് തോ​​​​മ​​​​സ് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30-നാ​​​​ണ് ച​​​​ട​​​​ങ്ങു​​​​ക​​​​ൾ. രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് അ​​​​ങ്ങാ​​​​ടി​​​​യ​​​​ത്ത് വൈ​​​​ദി​​​​ക​​​​പ​​​​ട്ടം ന​​​​ൽകും. സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​യ് ആ​​​​ല​​​​പ്പാ​​​​ട്ട്, രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു​​​​ള്ള വൈ​​​​ദി​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രും സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​കും.

മേ​​​​യ് ആ​​​​റി​​​​ന് രാ​​​​വി​​​​ലെ 10.30-ന് ​​​​മാ​​​​തൃ​​​​ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ ബ്രോ​​​​ങ്ക്സ് സെ​​​​ന്‍റ് തോ​​​​മ​​​​സ് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ഫാ. ​​​​കെ​​​​വി​​​​ൻ മു​​​​ണ്ട​​​​യ്ക്ക​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ദി​​​​വ്യ​​​​ബ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ക്കും.

ബ്രോ​​​​ങ്ക്സ് ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലെ കൈ​​​​ക്കാ​​​​ര​​​​നും ച​​​​മ്പക്കു​​​​ളം മു​​​​ണ്ട​​​​യ്ക്ക​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​വു​​​​മാ​​​​യ ടോ​​​​മി​​​​ന്‍റെ​​​​യും വ​​​​ത്സ​​​​യു​​​​ടെ​​​​യും മൂ​​​​ന്നു മ​​​​ക്ക​​​​ളി​​​​ൽ ര​​​​ണ്ടാ​​​​മ​​​​നാ​​​​യ കെ​​​​വി​​​​ൻ ജ​​​​നി​​​​ച്ച​​​​തും വ​​​​ള​​​​ർ​​​​ന്ന​​​​തും ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലാ​​​​ണ്. ബ്ര​​​​യാ​​​​ൻ, മാ​​​​ർ​​​​ട്ടി​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ. ന്യൂ​​​​ജ​​​​ഴ്സി​​​​യി​​​​ൽ ഹൈ​​​​സ്കൂ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​മ്പോൾ ജീ​​​​സ​​​​സ് യൂ​​​​ത്ത് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ധ്യാ​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​ത്ത​​താ​​ണ് വ​​ഴി​​ത്തി​​രി​​വാ​​യ​​തെ​​ന്ന് ഡീ​​ക്ക​​ൻ കെ​​വി​​ൻ പ​​റ​​യു​​ന്നു. ജീ​​​​സ​​​​സ് യൂ​​​​ത്തും അ​​​​തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​വും പൗ​​​​രോ​​​​ഹി​​​​ത്യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള പാ​​​​ത​​​​യി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​വ​​​​ഹി​​ച്ചു. സ​​​​ഹോ​​​​ദ​​​​ര​​​​ർ ര​​​​ണ്ടു ​​പേ​​​​രും ജീ​​​​സ​​​​സ് യൂ​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ണ്.

ഡീ​​​ക്ക​​​ൻ രാ​​​ജീ​​​വ് വ​​​ലി​​​യ​​​വീ​​​ട്ടി​​​ലി​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ​ സ്വീ​​​ക​​​ര​​​ണം ജൂ​​​ണി​​​ൽ ന​​ട​​ക്കും. ഷി​​​ക്കാ​​​ഗോ രൂ​​​പ​​​താം​​​ഗ​​​മാ​​ണ്. ജൂ​​​ൺ ര​​​ണ്ടി​​ന് റ്റാ​​​മ്പ സെ​​​ന്‍റ് പോ​​​ൾ​​​സ് ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാ​​​ണു ച​​​ട​​​ങ്ങു​​​ക​​​ൾ.

ച​​​ങ്ങ​​​നാ​​​ശേ​​​രി വ​​​ലി​​​യ​​​വീ​​​ട്ടി​​​ൽ ജോ​​​ർ​​​ജി​​​ന്‍റെ​​​യും കു​​​മ​​​ര​​​കം സ്വ​​​ദേ​​​ശി​​​നി വി​​​മ​​​ല മ​​​ക്കോ​​​റ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യ ഡീ​​​ക്ക​​​ൻ രാ​​​ജീ​​​വ് വ​​​ലി​​​യ​​​വീ​​​ട്ടി​​​ലും ജീ​​​സ​​​സ് യൂ​​​ത്തി​​​ന്‍റെ സ​​​ജീ​​​വ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്നു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

10 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

14 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago