Categories: Daily Reflection

“ചെയ്യേണ്ട നന്മ  ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.”

"ചെയ്യേണ്ട നന്മ / ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു."

ഫാ. ജോസ് ഡാനിയേൽ, Sch. P

അനുദിന മന്നാ

യാക്കോ :- 4: 13- 17  യോഹ :- 14: 6

“ചെയ്യണ്ട നന്മ  ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.”

ന്മയേതെന്നും തിന്മയേതെന്നും തിരിച്ചറിഞ്ഞു, നന്മ മാത്രം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വിളിക്കപ്പെട്ടവരാണ് നാം.  നന്മതിന്മകളടങ്ങിയ സമൂഹത്തിൽ ജീവിക്കുന്നവരാണ് നാമോരുരുത്തരും.  അങ്ങനെയുള്ള ഈ  സമൂഹത്തിൽ ജീവിക്കുമ്പോൾ നന്മ ഏതാണെന്ന് തിരിച്ചറിയുകയും അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം നാം പാപം  ചെയ്യുന്നു.

സ്നേഹമുള്ളവരെ,  നന്മ ഏതാണെന്നു തിരിച്ചറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ നമുക്ക് ദൈവാനുഗ്രഹവും,  മനഃസുഖവും ലഭിക്കുന്നതോടൊപ്പം പാപത്തിൽനിന്നകന്നു ജീവിക്കാൻ സാധിക്കുകയും ചെയ്യുന്നു. നന്മ ഏതാണെന്നു തിരിച്ചറിയുകയും,  ആ  തിരിച്ചറിഞ്ഞ നന്മ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തപ്പോൾ തന്റെ സഹോദരങ്ങളിൽ ക്രിസ്തുവിന്റെ  മുഖം ദർശിച്ച ഒരമ്മ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നു. കൊൽക്കത്തയിലെ പാവങ്ങളുടെയും, അനാഥരുടെയും വേദനകൾ ഒപ്പിയെടുത്തുകൊണ്ട് പാവങ്ങളുടെ അമ്മയായി മാറിയ വിശുദ്ധ മദർ തെരേസ.

നന്മ ഏതാണെന്നറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത ഈ  അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്  നന്മകൾ തിരിച്ചറിയുകയും തിരിച്ചറിഞ്ഞവ  ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുകയെന്നത് തന്നെയാണ്. ആയതിനാൽ, നമ്മുടെ  ജീവിതാവസ്ഥയിൽ നിന്നുകൊണ്ട് ചെയ്യേണ്ട  നന്മകൾ മനസ്സിലാക്കി അവ ചെയ്യുകയും അങ്ങനെ പാപത്തിൽനിന്നകന്ന് ജീവിക്കാനായും നമുക്ക് പരിശ്രമിക്കാം.

നാം ദിവ്യബലി അർപ്പിക്കാൻ പ്രവേശിക്കുമ്പോൾ; വിചാരത്താലും, വാക്കാലും,  പ്രവർത്തിയാലും,  ഉപേക്ഷയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി എന്ന്  സർവ്വശക്തനായ ദൈവത്തോടും,  നമ്മുടെ സഹോദരങ്ങളോടും നാം ഏറ്റുപറയ്യുമ്പോൾ മനസ്സ് തുറന്നു നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും കർത്താവായ ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യാം.

കാരുണ്യവാനായ ദൈവമേ,  ചെയ്യേണ്ട നന്മകൾ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ  പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

19 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago