Categories: Daily Reflection

“ഞാൻ പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ”

“ഞാൻ പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ"

അനുദിന മന്നാ

1 പത്രോസ്‌:- 1: 10 – 16
മാർക്കോ:-  10: 28 – 31

“ഞാൻ പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ”

കർത്താവായ ദൈവം പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് അവിടുത്തെ പിന്തുടരുന്നവരും പരിശുദ്ധരകനായി  ആഹ്വാനം ചെയ്യുകയാണ്. മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ച പിതാവായ ദൈവത്തിൻറെ ആഗ്രഹം തന്റെ സൃഷ്ടിയും തന്നെപോലെ പരിശുദ്ധമായിരിക്കണമെന്നതാണ്. അശുദ്ധി നിറഞ്ഞ മനസ്സാലോ,  അശുദ്ധി നിറഞ്ഞ പ്രവർത്തിയാലോ കർത്താവായ ദൈവത്തെ പിന്തുടരാൻ കഴിയില്ല എന്ന വലിയ ഒരു പാഠം നമ്മെ പഠിപ്പിക്കുകയാണ്. അവിടുത്തെ പിന്തുടരുന്നവരുടെ വാക്കും പ്രവർത്തിയും ചിന്തയും നോട്ടവുമെല്ലാം പരിശുദ്ധമായിരിക്കണം.

സ്നേഹമുള്ളവരെ, ഏശയ്യാ പ്രവാചകൻ ദൈവീകദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് പറഞ്ഞത് ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണെന്നാണ്. അപ്പോൾ സെറാഫുകളിലൊന്ന്  ബലിപീഠത്തിൽ നിന്ന് കൊടിൽ കൊണ്ട് എടുത്ത തീക്കനലുമായി ഏശയ്യാ പ്രവാചകൻറെ അടുത്തേക്ക് വരികയും അധരങ്ങളെ സ്പർശിച്ചുകൊണ്ട്  പറഞ്ഞു, നിന്റെ മാലിന്യം നീക്കംനീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം ‘ആരെയാണ് ഞാൻ അയക്കുക’ എന്ന ദൈവത്തിന്റെ ചോദ്യത്തിന് പ്രവാചകൻ പറഞ്ഞത് ഇതാ ഞാൻ! എന്നെ അയച്ചാലും! എന്നാണ്.  തന്റെ അശുദ്ധി തിരിച്ചറിയുകയും അത് കർത്താവിനോട് വിളിച്ചുപറയാൻ തയ്യാറാകുകയും ചെയ്തപ്പോൾ അശുദ്ധി  മാറി ശുദ്ധിയുള്ളവനാവുകയും പ്രവാചകദൗത്യം ഏൽക്കുകയും ചെയ്തു.

നാമെല്ലാവരും അറിയേണ്ട ഒരു കാര്യമാണ് എന്നിലെ അശുദ്ധി എന്താണെന്നു  തിരിച്ചറിയുകയും അത് ദൈവീകഇടപെടലിലൂടെ മാറ്റിയെടുക്കുകയും ചെയ്യുക എന്നത്. കാരണം പരിശുദ്ധനായ ദൈവം നമ്മെ ഓരോരുത്തരെയും പരിശുദ്ധിയാൽ  ജീവിക്കാൻ വിളിച്ചിരിക്കുകയാണ്.
നമ്മുടെ ജീവിതത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം പരിശുദ്ധിയുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ നമ്മിലെ പരിശുദ്ധിയെ കുറിച്ച് നാം ശ്രദ്ധ പുലർത്താറില്ല എന്നതാണ് വാസ്തവം. നമ്മുടെ വാക്കും  പ്രവർത്തിയും എത്രത്തോളം പരിശുദ്ധിയുള്ളതാണെന്ന്  നമുക്ക് ചിന്തിക്കാം.  പരിശുദ്ധിയോടുകൂടിയുള്ള  ജീവിതം നയിച്ച്,  നമ്മെ സ്വന്തം  ഛായയിൽ സൃഷ്ടിച്ച കർത്താവായ ദൈവത്തിന്റെ  മഹത്വം പ്രഘോഷിച്ചുകൊണ്ട് ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.

പരിശുദ്ധനായ ദൈവമേ, നമ്മിലെ അശുദ്ധി  മനസ്സിലാക്കി,  അങ്ങേ  അനുഗ്രഹത്താൽ അത് കഴുകിക്കളഞ്ഞ് പരിശുദ്ധമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

6 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago