Categories: Daily Reflection

“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.”

“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.”

2 തിമോ. – 1:1–3,  6–12
മാർക്കോസ് – 12:18–27

“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.” 

മനുഷ്യർക്ക്  ആത്മാവുണ്ടെന്നും, ആ ആത്മാവ് ദൈവം നൽകിയതാണെന്നും നാമറിയേണ്ടതുണ്ട്. ദൈവം നൽകിയ ആത്മാവ് ശക്തിയുടെയും, സ്നേഹത്തിന്റെയും, ആത്മനിയന്ത്രണത്തിന്റെയും ആത്മാവാണ്. ഒരുപക്ഷേ,  ക്രിസ്തുനാഥൻ “ഭയപ്പെടേണ്ട” എന്ന് പലയാവർത്തി പറഞ്ഞത് ദൈവം ഈ ആത്മാവിനെ നമുക്ക് നൽകിയത് കൊണ്ടാകാം.

പിശാചിനെയും, അവന്റെ  പ്രവർത്തികളെയും ഭയപ്പെടുന്ന ഒരു ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നൽകിയത്. മറിച്ച്,  അവനെയും അവന്റെ പ്രവർത്തികളെയും നശിപ്പിക്കാൻ തക്കവിധം ശക്തിയും, സ്നേഹവും, ആത്മനിയന്ത്രണവുമടങ്ങിയ ഒരു ആത്മാവിനെയാണ് ദൈവം നമുക്ക് നൽകിയത്.

സ്നേഹമുള്ളവരെ, ലൗകികസുഖങ്ങൾക്കു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ  നാം പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യമാണ് ദൈവം നൽകിയ ആത്മാവിനെ പരിപോഷിപ്പിക്കുകയെന്നത്. ശക്തിയും, സ്നേഹവും, ആത്മനിയന്ത്രണവുമായ ആത്മാവ് ഈ മറവിയാൽ  ഭീരുത്വത്തിന്റെ ആത്മാവായി മാറും. ആയതിനാൽ, ദൈവം നൽകിയ ശക്തിയുടെ ആത്മാവിനെ ശക്തിയുടെ നിറവിൽ നിലനിറുത്താൻ  ദൈവവുമായി നാം ചേർന്നു നിൽക്കേണ്ടതുണ്ട്. ദൈവത്തെയും,  സഹോദരങ്ങളെയും  സ്നേഹിച്ചു കൊണ്ട് സ്നേഹത്തിൻറെ ആത്മാവായും,  ആത്മസംയമനം പാലിക്കേണ്ടിടത്ത് ആത്മസംയമനം  പാലിച്ചുകൊണ്ട് ആത്മനിയന്ത്രണത്തിന്റെ ആത്മാവായും മാറേണ്ടതുണ്ട്.

ദൈവം നൽകിയ ശക്തിയുള്ള ആത്മാവിനെ ആ ശക്തിയിൽ നിലനിർത്താൻ നാം ആഗ്രഹിക്കുകയും, പ്രയത്‌നിക്കുകയും ചെയ്യണം.  അല്ലാത്തപക്ഷം ഉറപ്പായും അത് ഭീരുത്വത്തിന്റെ ആത്മാവായി മാറും. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നന്മകൾ മാത്രം പ്രവർത്തിച്ചുകൊണ്ട് ആത്മീയതയിൽ ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.

സ്നേഹസ്വരൂപനായ ദൈവമേ, അങ്ങ് നൽകിയ ശക്തിയുടെ ആത്മാവിൽ നിന്നുകൊണ്ട് പൈശാചിക പ്രവർത്തനങ്ങൾക്കെതിരെ പോരാടുവാനുള്ള  അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

4 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago