Categories: Vatican

കൊളംമ്പസ് അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയത് വിവരിക്കന്ന കത്ത് ഇനി വത്തിക്കാന് സ്വന്തം

കൊളംമ്പസ് അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയത് വിവരിക്കന്ന കത്ത് ഇനി വത്തിക്കാന് സ്വന്തം

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയതു സംബന്ധിച്ച ഇറ്റാലിയൻ സാഹസികയാത്രികൻ, ക്രിസ്റ്റഫർ കൊളംബസിന്‍റെ (1451-1506) കൈപ്പടയിലുള്ള കത്ത്, യു.എസ്. അഭ്യന്തര-സുരക്ഷാ വിഭാഗം വത്തിക്കാനെ ഏല്പിച്ചു. ജൂൺ 14-­‍Ɔο തിയതി വെള്ളിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിൽ നടന്ന രാജ്യാന്തരതല അംഗീകൃത വാർത്താ ഏജൻസികളുടെ സമ്മേളനത്തിലായിരുന്നു യു.എസ്. അധികാരികൾ കൊളംമ്പസ്സ് എഴുതിയ കത്ത് വത്തിക്കാന് കൈമാറിയത്.

വത്തിക്കാനിലേയ്ക്കുള്ള യു.എസ്. അംബാസിഡർ, കലിസ്റ്റാ ജിഗ്രിച് വത്തിക്കാൻ ഗ്രന്ഥാലയത്തിന്‍റെ പ്രീഫെക്ട് ചെസാരെ പസീനിക്കാണ് കത്ത് കൈമാറിയത്.

1493-ൽ സ്പെയിനിലെ രാജാവ് ഫെർഡിനാന്‍റിനും രാജ്ഞി ഇസബെല്ലയ്ക്കുമായി ക്രിസ്റ്റഫർ കൊളംബസ് എഴുതിയതായിരുന്നു ഈ കത്ത്. കൊളംമ്പസിന്‍റെ സാഹസയാത്രയുടെയും കണ്ടുപിടുത്തത്തിന്‍റെയും പിന്നിൽ വലിയൊരു പങ്ക് സ്പെയിനിലെ ഈ രാജകുടുംബത്തിന് ഉണ്ട്.  അതുകൊണ്ടാണ് അമേരിക്ക കണ്ടുപിടുത്തെക്കുറിച്ച് അദ്ദേഹം രാജകുടുംബത്തിന് വിശദമായതും ദീർഘമായതുമായ ഈ കത്ത് എഴുതിയത്.

അതേസമയം, കൊളംബസ് സ്പാനിഷ് ഭാഷയിൽ എഴുതിയ കത്ത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പകർപ്പുകൾ മൂലരചനയെന്ന വ്യാജേന യൂറോപ്പിൽ കച്ചവടം ചെയ്തിട്ടുണ്ട്. എന്നാൽ 1921-ൽ വത്തിക്കാൻ ഗ്രന്ഥാലയത്തിനു ലഭിച്ച മൂലരചന എങ്ങനെയോ നഷ്ടപ്പെട്ടതാണ്, അമേരിക്കൻ അഭ്യന്തര വിഭാഗം (Dept. Of Homeland Security) കണ്ടെത്തി വത്തിക്കാനെ തിരികെ ഏല്പിച്ചത്.

അറ്റലാന്‍റ സ്വദേശി പാഴ്സന്‍റെ കൈവശമെത്തിയ അമേരിക്ക ഭൂഖണ്ഡം കണ്ടുപിടിച്ച ചരിത്രം പറയുന്ന കൊളംബസിന്‍റെ കത്ത്, റോബർട് പാർസന്‍റെ വിധവ മേരി പാർസനാണ് സൗജന്യമായും സന്തോഷത്തോടുംകൂടെ വത്തിക്കാനു കൈമാറിയത്. അമൂല്യരചനകളുടെ വില്പന നടത്തുന്ന അറ്റ്ലാന്‍റ സ്വദേശികളായിരുന്നു പാർസൺ കുടുംബം.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

1 day ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago